കെ.ആർ. മീര
ഇന്ത്യൻ രചയിതാവ് From Wikipedia, the free encyclopedia
Remove ads
മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ് കെ.ആർ . മീര. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[1], ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം [1] , 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം,2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം [2] എന്നിവ ലഭിച്ചിട്ടുണ്ട്.
Remove ads
ജീവിതരേഖ
1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം[3]. 1993 മുതൽ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു .പിന്നീട് മനോരമയിൽ നിന്നും രാജിവച്ചു ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും [4][5]. ആരാച്ചാർ എന്ന ഇവരുടെ നോവൽ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു[6].
പുസ്തകങ്ങൾ
നോവലുകൾ
- നേത്രോന്മീലനം
- മീരാസാധു (ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് മിനിസ്റ്റി എസ്. - The Poison of Love)
- യൂദാസിന്റെ സുവിശേഷം
- മാലാഖയുടെ ചിറകുകൾ കരിനീല
- ആ മരത്തെയും മറന്നു ഞാൻ (നോവൽ)
- ആരാച്ചാർ (നോവൽ)(2012) [7]
- സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ (നോവൽ )[8]
- ഘാതകൻ(നോവൽ)
- ഖബർ
ചെറുകഥാ സമാഹാരം
- സർപ്പയഞ്ജം (2001)
- ഓർമ്മയുടെ ഞരമ്പു് (2002)
- മോഹമഞ്ഞ(2004)
- ആവേ മരിയ
- കെ.ആർ മീരയുടെ കഥകൾ
- ഗില്ലറ്റിൻ (കെ ആർ മീര എഴുതിയ കാലത്ത് തന്നെ പ്രശസ്തമായ കഥാസമാഹാരമാണ് ഗില്ലറ്റിൻ .ഈ സമാഹാരത്തിലെ ഓരോ കഥകളും ഒരു സമ്മര്ദം നാടകവേദിയിലെ കുടിപാർപ്പുകാരാണ് മനുഷ്യർ എന്നാണ് അടിവരയിട്ട് കാണിക്കുന്നത്.ചരിത്രം കോമാളി വേഷത്തിൽ മർദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോൾ കഥകൾ കൊണ്ടു തീർക്കാവുന്ന പ്രതിരോധങ്ങളെ കുറിച്ചെല്ലാം കെ ആർ മീര ബോധവതിയാണ്.ഒരു പക്ഷേ മലയാളത്തിൽ അധികം മാതൃകകൾ ഇല്ലാത്ത എഴുത്തു രീതിയാണ് ഈ കഥാകാരിയുടെത്.നർമ്മബോധം പോലും വിലക്കപ്പെട്ട സ്ത്രീ ലോകത്തിൻറെ പലതരം ഏകാന്തതകളിൽ ആത്മ പരിഹാസത്തോളമെത്തുന്ന നിർമമതയോടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു)
- മീരയുടെ നോവെല്ലകൾ (2014)
- പെൺപഞ്ചതന്ത്രം(2016)
- ഭഗവാന്റെ മരണം(2017)
ഓർമ്മക്കുറിപ്പുകൾ
- മഴയിൽ പറക്കുന്ന പക്ഷികൾ ( ലേഖനം/ഓർമ്മ)
- എന്റെ ജീവിതത്തിലെ ചിലർ (ഓർമ്മ)
- കഥയെഴുത്ത്
Remove ads
പുരസ്കാരങ്ങളും അംഗീകാരങ്ങളും
- 1998: പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി (പി.യു.സി.എൽ.)അവാർഡ് ഫോർ ജേർണലിസം
- 1998: ചൊവ്വര പരമേശ്വരൻ അവാർഡ്
- 2001: കുട്ടികളുടെ അവകാശങ്ങൾക്കുള്ള ദീപാലയ ദേശീയ ജേണലിസം അവാർഡ്
- 2004: ലളിതാംബിക സാഹിത്യ അവാർഡ്
- 2004: ഗീതാ ഹിരണ്യൻ എൻഡോവ്മെൻറ് അവാർഡ് , കേരള സാഹിത്യ അക്കാദമി - ഒാർമ്മയുടെ ഞരമ്പ്
- 2004: അങ്കണം സാഹിത്യ അവാർഡ് - ഒാർമ്മയുടെ ഞരമ്പ്[9]
- 2006: കേരള വർമ്മ കഥാ പുരസ്കാരം - ഓർമ്മയുടെ ഞരമ്പ്
- 2006: ഇ.വി കൃഷ്ണപ്പിള്ള സ്മാരക സാഹിത്യ അവാർഡ് - മോഹമഞ്ഞ്
- 2006: തോപ്പിൾ രവി സ്മാരക സാഹിത്യ അവാർഡ് - കരിനീല
- 2009: കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2009 - ചെറുകഥ - ആവേ മരിയ
- 2013: ഓടക്കുഴൽ പുരസ്കാരം - ആരാച്ചാർ[10], [11]
- 2013:കേരള സാഹിത്യ അക്കാദമി പുരസ്കാരം -നോവൽ - ആരാച്ചാർ[12]
- 2014: വയലാർ സാഹിത്യ പുരസ്കാരം - ആരാച്ചാർ[13], [14]
- 2015: ഒമാൻ കേരള സാഹിത്യ പുരസ്കാരം[15]
- 2015: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015) - ആരാച്ചാർ [16], [17]
- 2016: ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി സമ്മാനത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്തു - ഹാംഗ് വുമൺ (ജെ. ദേവിക വിവർത്തനം ചെയ്തത്)[18]
- 2016: വനിതാരത്നം പുരസ്കാരം (കേരള സർക്കാർ [19]
- 2018: മുട്ടത്തുവർക്കി പുരസ്കാരം - ആരാച്ചാർ
- 2020: വി.വി.കെ അവാർഡ് - ആരാച്ചാർ[20]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads