കോവളം നിയമസഭാമണ്ഡലം
From Wikipedia, the free encyclopedia
Remove ads
കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ലോകപ്രശസ്തമായ കോവളം ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോവളം നിയമസഭാമണ്ഡലം. ഇത് തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് കോവളം നിയമസഭാ നിയോജക മണ്ഡലം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Remove ads
പ്രദേശങ്ങൾ
തിരുവനന്തപുരം താലൂക്കിലെ ബാലരാമപുരം, കല്ലിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും; നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട ബാലരാമപുരം, കാഞ്ഞിരംകുളം, കരിങ്കുളം, പൂവ്വാർ, വിഴിഞ്ഞം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. തിരുവല്ലത്തിനോട് സമീപപ്രദേശത്തെ തിരുവനന്തപുരം നഗരസഭയിൽ നിന്നും വേർപെടുത്തി നേമം മണ്ഡലത്തിൽ ചേർക്കുകയും അതേ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം പഞ്ചായത്തിനെ പുതിയതായി 2011 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തോട് പുതിയതായി ചേർത്തു[1].
Remove ads
സമ്മതിദായകർ
2011- ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ 181806 പേർക്ക് സമ്മതിദാനാവകാശം ഉണ്ട്. അതിൽ 93517 പേർ വനിതാ സമ്മതിദായകരും; 88289 പേർ പുരുഷ സമ്മതിദായകരുമാണ്[1]
പ്രതിനിധികൾ
- എം. വിൻസെന്റ് 2016-തുടരുന്നു[2]
- ജമീല പ്രകാശം 2011-2016[3]
- ജോർജ് മെഴ്സിയർ 2006-2011[4].
- നീലലോഹിതദാസൻ നാടാർ 2001-2006[5].
- നീലലോഹിതദാസൻ നാടാർ 1996 -2001[6].
- ജോർജ് മാസ്കറിൻ 1991-1996[7]
- നീലലോഹിതദാസൻ നാടാർ 1987-1991[8]
- എൻ. ശക്തൻ നാടാർ 1982-1987[9]
- എം.ആർ. രഘുചന്ദ്രബാൽ 1980-1982
- നീലലോഹിതദാസൻ നാടാർ 1977-1980
- എം. കുഞ്ഞുകൃഷ്ണൻ നാടാർ 1970-1977
- ജെ. കമലിയാസ് മൊറായിസ് 1967-1970
തിരഞ്ഞെടുപ്പു ഫലങ്ങൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads