ക്രിസ്റ്റീന,ക്വീൻ ഓഫ് സ്വീഡൻ
1632-1654 കാലഘട്ടത്തിൽ സ്വീഡന്റെ രാജ്ഞി From Wikipedia, the free encyclopedia
Remove ads
1632 മുതൽ 1654-ൽ സ്ഥാനമൊഴിയുന്നത് വരെ സ്വീഡനിലെ രാജ്ഞിയായിരുന്നു ക്രിസ്റ്റീന,ക്വീൻ ഓഫ് സ്വീഡൻ.(സ്വീഡിഷ്: ക്രിസ്റ്റീന, 18 ഡിസംബർ 1626 - 19 ഏപ്രിൽ 1689)[a]1632-ൽ ലൂറ്റ്‌സൻ യുദ്ധത്തിൽ മരണപ്പെട്ട തന്റെ പിതാവ് ഗുസ്താവസ് അഡോൾഫസിന്റെ പിൻഗാമിയായി അധികാരമേറ്റെടുത്ത അവർ പതിനെട്ടാം വയസ്സിൽ 1644-ൽ സ്വീഡിഷ് സാമ്രാജ്യം ഭരിക്കാൻ തുടങ്ങി.[7]
ക്രിസ്റ്റീന പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ അറിവുനേടിയ സ്ത്രീകളിൽ ഒരാളായി ഓർമ്മിക്കപ്പെടുന്നു.[8] പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, പെയിന്റിംഗുകൾ, ശിൽപ്പങ്ങൾ എന്നിവയോടു വളരെയധികം ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. മതം, തത്ത്വചിന്ത, ഗണിതശാസ്ത്രം, ആൽക്കെമി തുടങ്ങിയവയിലുള്ള താത്പര്യം മൂലം, സ്റ്റോക്ക്ഹോമിലെ പല ശാസ്ത്രജ്ഞരെയും അവർ ആകർഷിക്കുകയും നഗരം "നോർത്ത് ഏഥൻസ്" ആയിത്തീരാനും ആഗ്രഹിച്ചു. അവർ ബുദ്ധിയുള്ളവളും ചഞ്ചലചിത്തയുമായിരുന്നു. 1654-ൽ അവർ ഒരു അപവാദത്തിൽപ്പെടുകയും തുടർന്ന് അവിവാഹിതയായിരിക്കാൻ തീരുമാനിക്കുകയും [9] അവർ തന്റെ സിംഹാസനം ഉപേക്ഷിക്കുകയും റോമൻ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം നടത്തുകയും ചെയ്തു. ക്രിസ്റ്റീന അഗസ്റ്റയായി സ്നാനമേറ്റ, അവർ ക്രിസ്റ്റീന അലക്സാണ്ട്ര എന്ന പേര് സ്വീകരിച്ചു.[note 1]
ക്രിസ്റ്റീനയുടെ സാമ്പത്തിക അമിതവ്യയം പാപ്പരവൽക്കരണത്തിലേക്കു സംസ്ഥാനത്തെ കൊണ്ടെത്തിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ പത്ത് വർഷത്തെ ഭരണത്തിനു ശേഷം പൊതു കലഹത്തിന് കാരണമാകുകയും ചെയ്തു. 28 വയസ്സുള്ളപ്പോൾ "വടക്കേ മിനർവയിലെ" തന്റെ കസിനു വേണ്ടി സിംഹാസനം ഉപേക്ഷിക്കുകയും റോമിലേയ്ക്ക് താമസം മാറ്റുകയും ചെയ്തു.[11] മാർപ്പാപ്പ ക്രിസ്റ്റീനയെ ഒരു സാമ്രാജ്യം ഇല്ലാത്ത രാജ്ഞിയായും, വിശ്വാസമില്ലാത്ത ഒരു ക്രിസ്ത്യാനിയായും, ലജ്ജയില്ലാത്ത ഒരു സ്ത്രീയായും വിശേഷിപ്പിച്ചു.[9] നാടക-സംഗീത സമൂഹത്തിൽ അവർ ഒരു പ്രധാന പങ്ക് വഹിക്കുകയും നിരവധി ബറോക്ക് കലാകാരന്മാരെയും സംഗീതസംവിധായകരെയും സംഗീതജ്ഞരെയും സംരക്ഷിക്കുകയും ചെയ്തു.
തുടർച്ചയായി അഞ്ചു മാർപ്പാപ്പകളുടെ അതിഥിയായും വിരുദ്ധ നവീകരണത്തിന്റെ പ്രതീകമായും വത്തിക്കാൻ ഗ്രോട്ടോയിൽ സംസ്ക്കരിക്കപ്പെട്ട ഏതാനും സ്ത്രീകളിൽ ഒരാളുമായിരുന്നു അവർ.[12] അവരുടെ പാരമ്പര്യേതര ജീവിതശൈലിയും പുരുഷൻമാരെപ്പോലുള്ള വസ്ത്രധാരണരീതിയും പെരുമാറ്റവും എണ്ണമറ്റ നോവലുകളിലും നാടകങ്ങളിലും, സിനിമകളിലും ചിത്രീകരിക്കപ്പെട്ടു. ക്രിസ്റ്റീനയെക്കുറിച്ചുള്ള എല്ലാ ജീവചരിത്രങ്ങളിലും, അവരുടെ ലിംഗവും സാംസ്കാരിക സ്വത്വവും ഒരു പ്രധാന പങ്ക് വഹിക്കുന്നു.[13]
Remove ads
മുൻകാലജീവിതം

1626 ഡിസംബർ 18-ന്[O.S. ഡിസംബർ 8] ക്രിസ്റ്റീന ട്രെ ക്രോണർ റോയൽ കോട്ടയിൽ ജനിച്ചു. അവരുടെ മാതാപിതാക്കൾ സ്വീഡിഷ് രാജാവായിരുന്ന ഗസ്റ്റവോസ് അഡോൾഫസും ജർമ്മൻകാരിയായ ഭാര്യ മരിയ എലനോറയും ആയിരുന്നു. അവർക്ക് രണ്ട് പെൺമക്കളാണുണ്ടായിരുന്നത്. 1620-ൽ ഒരു രാജകുമാരി ജനിച്ചിരുന്നെങ്കിലും 1623-ൽ ക്രിസ്റ്റീന ജനിച്ച വർഷം തന്നെ ആദ്യത്തെ കുഞ്ഞ് മരണമടഞ്ഞു.[note 2]
Remove ads
അടിക്കുറിപ്പുകൾ
- With the titles of Queen of the Swedes, Goths (or Geats) and Wends[2] (Suecorum, Gothorum Vandalorumque Regina);[3] Grand Princess of Finland, and Duchess of Estonia, Livonia and Karelia,[4] Bremen-Verden, Stettin, Pomerania, Cassubia and Vandalia,[5] Princess of Rugia, Lady of Ingria and of Wismar.[6]
അവലംബം
ബിബ്ലിയോഗ്രാഫി
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾ
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads