ഗാണ്ഡീവം
ആയുധം From Wikipedia, the free encyclopedia
Remove ads
അർജുനന്റെ വില്ലാണ് ഗാണ്ഡീവം.
ഐതിഹ്യം
ധർമത്തിൻ്റെ രക്ഷക്കായി ബ്രഹ്മാവ് നിർമ്മിച്ച ഈ വില്ല് പ്രജാപതിക്കും, പ്രജാപതിയിൽ നിന്നും ഇന്ദ്രനും സിദ്ധിച്ചു. ഇന്ദ്രനിൽ നിന്നും ചന്ദ്രനും, ചന്ദ്രനിൽ നിന്നും വരുണനും ലഭിച്ചു.
ഖാണ്ഡവവനദാഹം നടത്താൻ അഗ്നിദേവൻ അർജ്ജുനനെയും കൃഷ്ണനെയും സമീപിച്ച് സഹായം ചോദിക്കുകയും, അവർ സഹായം ചെയ്യാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു.അതിനുവേണ്ടി തൻ്റെ ശക്തിക്കൊത്ത ഒരു ധനുസ്സ് നൽകണമെന്ന അർജ്ജുനൻ്റെ ആവശ്യമനുസരിച്ച് അഗ്നിദേവൻ വരുണനിൽ നിന്നും ഗാണ്ഠീവവും അമ്പൊടുങ്ങാത്ത രണ്ട് ആവനാഴികളും വാങ്ങി അർജ്ജുനന് സമ്മാനിക്കുന്നു.അങ്ങനെയാണ് അർജ്ജുനന് ഈ വില്ല് കരാഗതമാകുന്നത്.
അസാമാന്യ വലിപ്പവും,ഒരു ലക്ഷം വില്ലുകളുടെ ശക്തിയും,108 ഞാണുകളുമുളള ഗാണ്ഠീവം അർജുനനെപ്പോലെ അതീവശക്തനായ ഒരു വില്ലാളിക്കല്ലാതെ എടുത്തുയർത്താനോ,വലിച്ച് കെട്ടാനോ, കുലച്ച് അസ്ത്രമയക്കാനോ സാധിക്കുമായിരുന്നില്ല. ഗാണ്ഠീവത്തിൽനിന്ന് ഉയരുന്ന ഞാണൊലി തന്നെ യുദ്ധഭൂമി പ്രകമ്പനം കൊള്ളിക്കാനും, ശത്രുക്കളെ ഭയപ്പെടുത്താനും പോന്നതായിരുന്നു. എതിരാളികൾക്ക് നശിപ്പിക്കാനാവാത്ത ഈ വില്ല് അത് ഉപയോഗിച്ച് യുദ്ധം ചെയ്യുന്നവർക്ക് ഇപ്പോഴും വിജയം ഉറപ്പ് വരുത്തുന്നതും, ആത്മവിശ്വാസം കൂട്ടുന്നതുമായിരുന്നു.
കുരുക്ഷേത്രയുദ്ധത്തിലും,വിരാടയുദ്ധത്തിലും, നിവാതകവച-കാലകേയ യുദ്ധങ്ങളിലും രാജസൂയത്തിലും അശ്വമേധത്തിലും നടത്തിയ ദിഗ്വിജയങ്ങളിലും അർജ്ജുനൻ ഗാണ്ഡീവം ഉപയോഗിച്ചാണ് ശത്രുക്കളെ നിഗ്രഹിച്ചതും, പരാജയപ്പെടുത്തിയതും. കുരുക്ഷേത്രത്തിൽ അശ്വത്ഥാമാവ് അർജുനനുമായി യുദ്ധം ചെയ്ത് ഗാണ്ഡീവത്തിൻ്റെ ഒരു ഞാൺ മുറിക്കുകയും,ഇത്തരമൊരു അൽഭുതകരമായ പ്രവർത്തി ചെയ്തതിന് അശ്വത്ഥാമാവിനെ അർജ്ജുനനടക്കം എല്ലാവരും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
ശ്രീകൃഷ്ണൻ്റെ സ്വർഗ്ഗാരോഹണത്തിൻ്റെ ശേഷം യാദവസ്ത്രീകളുമായി ഹസ്തിനപുരിയിലേക്ക് പോയ അർജ്ജുനനെ മാർഗമധ്യേ ദസ്യുക്കൾ അക്രമിക്കുകയും ഗാണ്ഠീവം ഉപയോഗിക്കാൻ അർജ്ജുനൻ പ്രയാസപ്പെടുകയും,ദിവ്യാസ്ത്രങ്ങൾ മറന്നുപോവുകയും ചെയ്തു.അമ്പ് ഒടുങ്ങാത്ത ആവനാഴിയും അമ്പ് ഒടുങ്ങിയതായി കാണപ്പെട്ടു.അതോടെ തൻ്റെ തോൽവിയിൽ ദുഃഖിതനായി ശസ്ത്രവിദ്യ ഉപേക്ഷിച്ച അർജ്ജുനൻ ശ്രീകൃഷ്ണൻ്റെ അന്ത്യത്തോടെ തങ്ങളുടെ കാലം കഴിഞ്ഞു എന്ന് മനസ്സിലാക്കി തൻ്റെ സഹോദരങ്ങളോടും ഭാര്യയായ പഞ്ചാലിയോടുമൊപ്പം മഹാപ്രസ്ഥാനം ചെയ്യാൻ പുറപ്പെടുന്നു. അപ്പോഴും ഗാണ്ഡീവവും ആവനാഴിയും കയ്യിൽ കരുതുന്ന അർജ്ജുനൻ്റെ മുന്നിൽ അഗ്നിദേവൻ പ്രത്യക്ഷപ്പെട്ട് അർജ്ജുനന് അവകൊണ്ടുള്ള ഉപയോഗം കഴിഞ്ഞുവെന്ന് അറിയിക്കുകയും,തിരികെ അവ വരുണന് കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അതോടെ അർജ്ജുനൻ ആവനാഴിയോടൊപ്പം ഗാണ്ഡീവവും സമുദ്രത്തിൽ ഉപേക്ഷിക്കുകയും, അവ തിരിച്ച് വരുണൻ്റെ പക്കൽ വന്നുചേരുകയും ചെയ്യുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads