ഗോമേദകം (നവരത്നം)

From Wikipedia, the free encyclopedia

ഗോമേദകം (നവരത്നം)
Remove ads

നവരത്‌നങ്ങളിൽ ശ്രേഷ്ഠമായ ഗോമേദകം (Hessonite Garnet) പുരാണകഥകൾ പ്രകാരം സൈംഹികേയൻ എന്ന അസുരനായ രാഹുവിന്റെ രത്‌നമായാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് സംസ്‌കൃതത്തിൽ ഗോമേദക്, പിങ്‌സ്പടിക്, തമോമണി, രാഹുരത്‌നം തുടങ്ങിയ പേരുകളുണ്ട്. ധൈര്യം, വലിയ ആഗ്രഹങ്ങൾ , ആത്മവിശ്വാസം, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കഴിവ് എന്നിവയുടെ രത്‌നമായാണ് അറിയപ്പെടുന്നത്. ക്രിസ്തുവിന് 3100 വർഷങ്ങൾക്ക് മുമ്പ് തന്നെ ഈജിപ്തുകാർ ഗാർനെറ്റ് പതിച്ച ആഭരണങ്ങൾ ധരിച്ചിരുന്നതായും, അന്നത്തെ യോദ്ധാക്കളുടെ ഇഷ്ടരത്‌നമായ ഇവയെ അവരുടെ ആയുധങ്ങളിൽ പതിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. സോളമൻ ചക്രവർത്തിയുടെ വിജയങ്ങൾക്ക് പിന്നിൽ ഈ വിശിഷ്ടരത്‌നത്തിന്റെ അനുഗ്രഹം ഉണ്ടായിരുന്നുവെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. ബൈബിളിലെ നോഹക്കും ആത്മവിശ്വാസവും വെളിച്ചവും പകർന്നു നൽകിയവയിൽ ഒരു പങ്ക് ഗാർനെറ്റിന് ഉണ്ടായിരുന്നു. ഈജിപ്തിൽ മരണപ്പെടുന്ന വിശിഷ്ടരുടെയും യോദ്ധാക്കളുടെയും ശവശരീരത്തിൽ ഗാർനെറ്റ് പതിക്കുന്ന ചടങ്ങും നില നിന്നിരുന്നു. 19- ആം നൂറ്റാണ്ടിൽ വെടിയുണ്ടയുടെ (ബുള്ളറ്റ്) ആകൃതിയിൽ ഈ കല്ല് രൂപപ്പെടുത്തി വെടി വക്കാനും ഒരു വിഭാഗം ആൾക്കാർ ഉപയോഗിച്ചിരുന്നു. വലാസുരൻ എന്ന അസുരന്റെ ശരീരത്തിലെ കൊഴുപ്പാണ് ഗോമേദകക്കല്ലുകളായി മാറിയതെന്നാണ് പുരാണം പറയുന്നത്.

വസ്തുതകൾ ഗോമേദകം, General ...
Remove ads

ഗോമേദകത്തിന്റെ ശാസ്ത്രീയവശം 

വജ്രം, പുഷ്യരാഗം എന്നീ രത്‌നങ്ങളെ പോലെ കാഠിന്യമില്ലാത്ത ഗാർനെറ്റിന്റെ കാഠിന്യം 7 - 7.5 ആകുന്നു. ഗാർനെറ്റ് കാൽസ്യത്തിന്റെയും അലുമിനിയത്തിന്റെയും സിലിക്കേറ്റ് ആണ്. ഗാർനെറ്റ് കുടുംബത്തിൽ പല തരം കല്ലുകളുണ്ട്. ഗ്രോസ്സുലർ വിഭാഗത്തിൽ പെടുന്ന ഹെസ്സനേറ്റ് ഗാർനെറ്റ് (hessonite garnet) കാഴ്ചയ്ക്ക് നല്ല ചുവപ്പ് നിറത്തിൽ തരിതരിയായ വർണത്തിൽ (Grossular or granular shades) ചാലിച്ചെടുത്ത നല്ല തിളക്കമുള്ളവയാണ്. അൾട്രാ വയലറ്റ് കോസ്മിക് രശ്മികളോട് ബന്ധമുള്ളതായിട്ടാണ് അനുഭവപ്പെടുന്നത്. ഇവിടെ ലഭിക്കുന്ന മറ്റൊരു വിഭാഗം പൈറോപ്ർ ഗാർനെറ്റ് (Pyropr garnet) ആണ്. അവ തവിട്ടു കലർന്ന ചുമപ്പ്, മഞ്ഞ എന്നീ നിറങ്ങളാണ്. ഗാർനെറ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത് ഉപരത്‌നങ്ങളുടെ വിഭാഗത്തിലാണ്. വടക്കേ ഇൻഡ്യയിൽ ടുസ്സാ, സാഫി, ആംബർ എന്നീ രത്‌നങ്ങൾ ഗോമേദകത്തിന് പകരം ഉപയോഗിക്കുന്നുണ്ട്. ഗാർനെറ്റ് പച്ചയുൾപ്പെടെ പല നിറങ്ങളിലും ലഭ്യമാണ്. ഇവ ചെക്കോസ്‌ളാവാക്യ, ശ്രീലങ്ക, ഇൻഡ്യ, സൗത്ത് ആഫ്രിക്ക, റഷ്യ, അമേരിക്ക, ബ്രസീൽ , ബർമ്മ എന്നിവിടങ്ങളിലെ ഖനികളിൽ നിന്നും ലഭിക്കുന്നു. 19- ആം നൂറ്റാണ്ടിന് മുമ്പ് റെഡ് സ്പിനൽ പോലെ ഗാർനെറ്റിനെയും റൂബി ആണെന്നു ധരിച്ചിരുന്നു. അമേരിക്കയിലെ അരിസോണയിൽ നിന്നും ലഭിക്കുന്നവയെ 'അരിസോണ റൂബി', 'അരിസോണ സ്പിനൽ ' എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. [1]

Remove ads

അവലംബം

കൂടുതൽ വായനയ്ക്ക്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads