ജവഹർലാൽ നെഹ്രു സർവകലാശാല

From Wikipedia, the free encyclopedia

ജവഹർലാൽ നെഹ്രു സർവകലാശാല
Remove ads

ന്യൂ ഡൽഹിയിൽ നിലകൊള്ളുന്ന ഒരു കേന്ദ്ര സർ‌വകലാശാലയാണ്‌ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി. ജെ.എൻ.യു. എന്നും നെഹ്റു യൂനിവേഴ്സിറ്റി എന്നും ഇത് അറിയപ്പെടുന്നു. അരാവലി മലനിരകളുടെ ശിഖിരങ്ങളിലെ കുറ്റിക്കാടുളിൽ സ്ഥിതിചെയ്യുന്ന ഈ യൂനിവേഴ്സിറ്റി ഏകദേശം 1000 ഏക്കർ(4 ചതുരശ്ര കിലോമീറ്റർ) സ്ഥലത്തായി പരന്നുകിടക്കുന്നു‌. പ്രധാനമായും ഗവേഷണ കേന്ദ്രീകൃതമായ ബിരുദാനന്തരബിരുദം നൽകുന്ന ഈ സർ‌വകലാശാലയിൽ 5,500 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. അദ്ധ്യാപകർ ഏകദേശം 550 പേർ വരും

വസ്തുതകൾ തരം, സ്ഥാപിതം ...
Remove ads

ചരിത്രം

1969 ൽ പാർലമെന്റ് പാസ്സാക്കിയ ഒരു പ്രത്യേക നിയമത്തിലൂടെയാണ്‌ ജെ.എൻ.യു. സ്ഥാപിതമാവുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ പേര്‌ നൽകപ്പെട്ട ഈ സർ‌വകലാശാല സ്ഥാപിച്ചത് നെഹ്റുവിന്റെ മകളും മുൻപ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയായിരുന്നു. ജി. പാർഥസാരതി ആദ്യ വൈസ് ചാൻസലറായി നിയമിക്കപ്പെട്ടു.

മുന്നാംലോക രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനുള്ള ഒരു പ്രമുഖ സ്ഥാപനമാക്കി മാറ്റുക എന്നതായിരുന്നു ഈ സർ‌വകലാശാലയുടെ സ്ഥാപകർ ലക്ഷ്യമാക്കിയത്. മുന്നാം ലോകരാജ്യങ്ങളെ കുറിച്ചുള്ള പഠനകേന്ദ്രം എന്നത് ഈ സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള ഉദ്ദേശ്യമായിരുന്നു. ദേശീയ അന്തർദേശീയ നയ രൂപവത്കരണത്തിലും ഉന്നത തല അക്കാദമിക പ്രവർത്തികളിലും വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും കൂടുതലായി വ്യാപൃതരാക്കുന്ന ഗവേഷണത്തേയും അധ്യാപനത്തേയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു മൂന്നാമതൊരു ലക്ഷ്യമായി കണ്ടത്

പാകിസ്താന് അനുകൂലമായി മുദ്രാവാക്യ വിവാദം

അഫ്‌സൽ ഗുരുവിൻറെ ഓർമ പുതുക്കൽ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായാണ് ആരോപണം. ബി.ജെ.പി അനുകൂല സംഘടനയായ എ.ബി.വി.പി യായിരുന്നു ഇത്തരത്തിലൊരു പരാതിയുമായി രംഗത്തെത്തിയത്[1] എന്നാൽ ദേശവിരുദ്ധമുദ്രാവാക്യങ്ങൾ വിളിച്ചു എന്നു പറഞ്ഞതിനു തെളിവായി ചാനലുകൾ കാണിച്ച വിഡിയോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് പിന്നീട് നടത്തിയ ഫോറൻസിക് പരിശോധനകളിൽ മനസ്സിലായി.[2]

Remove ads

ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ

ഇതും കാണുക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads