ജാൻ സ്വാമ്മർഡാം

From Wikipedia, the free encyclopedia

ജാൻ സ്വാമ്മർഡാം
Remove ads

ജാൻ സ്വാമ്മർഡാം (ജീവിതകാലം: ഫെബ്രുവരി 12, 1637 – ഫെബ്രുവരി 17, 1680) ഒരു ഡച്ച് ജീവശാസ്ത്രജ്ഞനും സൂക്ഷ്മദർശിനി വിദഗ്ദ്ധനും ആയിരുന്നു. പ്രാണികളുടെ രൂപാന്തരീകരണത്തിന്റെ വിവിധ ദശകളാണ് മുട്ട, ലാർവ, പ്യൂപ്പ, ഇമാഗോ എന്നദ്ദേഹം കണ്ടെത്തി. അതുവരെ ലാർവയും ഇമാഗോയും വ്യത്യസ്ത ജീവികളാണെന്നാണ് കരുതിയിരുന്നത്. പേശി സങ്കോചനത്തെക്കുറിച്ചും അദ്ദേഹം ധാരാളം പരീക്ഷണങ്ങൾ നടത്തിയിരുന്നു. 1658-ൽ അദ്ദേഹമാണ് ആദ്യമായി അരുണരക്താണുക്കളെ കണ്ടെത്തിയത്. സൂക്ഷ്മദർശിനി ഉപയോഗിച്ചുള്ള കീറിമുറിക്കൽ തുടങ്ങിവച്ചവരിൽ ഒരാളാണ് അദ്ദേഹം.

വസ്തുതകൾ ജാൻ സ്വാമ്മർഡാം, ജനനം ...
Remove ads

വിദ്യാഭ്യാസം

അദ്ദേഹത്തിന്റെ പിതാവ് ഒരു അപ്പോത്തിക്കെരി ആയിരുന്നു. കൂടാതെ ധാതുക്കൾ, നാണയങ്ങൾ, ജീവാശ്മങ്ങൾ, പ്രാണികൾ തുടങ്ങിയവയൊക്കെ ശേഖരിക്കുകയും ചെയ്യുമായിരുന്നു. സ്വാമ്മർഡാം പിതാവിനെ അദ്ദേഹത്തിന്റെ പ്രവർത്തികളിൽ സഹായിക്കുകയും അവയിൽ ആകർഷിതനാകാവുകയും ചെയ്തു. 1661-ൽ അദ്ദേഹം University of Leiden-ൽ വൈദ്യശാസ്ത്രം പഠിക്കാൻ തുടങ്ങി. അതോടൊപ്പം സ്വന്തമായി പ്രാണികളെ ശേഖരിക്കുകയും ചെയ്തു.[1] 1663-ൽ ഫ്രാൻസിലെ University of Saumur-ൽ ചേർന്നു. 1665-ൽ നെതർലണ്ടിൽ മടങ്ങിയെത്തി ഒരുകൂട്ടം ഭിഷ്വഗരൻമാരോടൊപ്പം കീറിമുറിക്കൽ ചെയ്യാനും അവയെക്കുറിച്ചു എഴുതാനും തുടങ്ങി. 1666 -1667 കാലയളവിൽ അദ്ദേഹം University of Leiden-ൽ ഗവേഷണങ്ങൾ നടത്തി. Johannes van Horne-ഉം ആയിച്ചേർന്ന് ഗർഭപാത്രത്തിന്റെ ഘടന പഠിച്ചു. ഗവേഷണ ഫലങ്ങൾ Miraculum naturae sive uteri muliebris fabrica -ൽ De respiratione usuque pulmonum എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 1667-ൽ ഭിഷ്വഗരൻ ആയി.[1]

Remove ads

പ്രാണി ഗവേഷണങ്ങൾ

ഭിഷ്വഗരൻ ആയതോടെ പ്രാണികളെ കീറിമുറിക്കുന്നതിൽ അദ്ദേഹം തല്പരനായി.1669-ൽ അദ്ദേഹം Historia insectorum generalis ofte Algemeene verhandeling van de bloedeloose dierkens (The General History of Insects, or General Treatise on little Bloodless Animals) പ്രസിദ്ധീകരിച്ചു. താൻ ഫ്രാൻസിൽനിന്നും ആംസ്റ്റർഡാമിൽനിന്നും ശേഖരിച്ച പ്രാണികളെക്കുറിച്ചുള്ള പഠനങ്ങളായിരുന്നു അത്. പ്രാണികൾക്ക് ആന്തരിക അവയവങ്ങൾ ഇല്ലായെന്ന അതുവരെയുള്ള ധാരണകൾ അദ്ദേഹം തിരുത്തിക്കുറിച്ചു.[1] പിതാവ് അദ്ദേഹത്തിനുള്ള സാമ്പത്തിക സഹായങ്ങളെല്ലാം നിറുത്തി.[2] അതോടെ അദ്ദേഹം വൈദ്യശാസ്ത്രം കുറച്ചെങ്കിലും ചെയ്യാൻ നിർബന്ധിതനായി. മരണമടഞ്ഞവരുടെ ശരീരം കീറിമുറിക്കാൻ അദ്ദേഹം സമയം കണ്ടെത്തി.[3]

Thumb
കൊതുക്‌ (Historia insectorum, 1669)

മനുഷ്യരുടെ പ്രത്യുൽപാദന അവയവങ്ങളെക്കുറിച്ചു പഠിച്ചശേഷം അദ്ദേഹം പ്രാണികളുടെ ജീവിതചക്രം എങ്ങനെയെന്ന് പഠിക്കാൻ ശ്രമിച്ചു. റാണിയീച്ച യഥാർത്ഥത്തിൽ പെണ്ണാണെന്ന് അദ്ദേഹം കണ്ടെത്തി.[4][5][6] പുഴുക്കളിൽ ശലഭത്തിന്റെ ഭാഗങ്ങളുണ്ടെന്നും അദ്ദേഹം കണ്ടെത്തി. അദ്ദേഹം പ്രാണികൾ രൂപാന്തരീകരണം വഴിയാണ് വളർച്ച പൂർത്തിയാക്കുന്നതിന് സ്ഥാപിച്ചു.[7][8] അതുവരെ പുഴുക്കളും ശലഭങ്ങളും വ്യത്യസ്ത ജീവികളാണെന്നായിരുന്നു കരുതിയിരുന്നത്.[9][10]

Thumb
Miraculum naturae sive uteri muliebris fabrica
Remove ads

ബൈബിൾ ദേർ നാച്ചുരെ (Bybel der natuure)

മതപരമായ കാര്യങ്ങളിലുള്ള ആശയക്കുഴപ്പങ്ങൾ അദ്ദേഹത്തിന്റെ ഗവേഷണങ്ങളെ ബാധിക്കുകയും 1680-ൽ തന്റെ 43-ആം വയസിൽ അദ്ദേഹം മരണമടയുകയും ചെയ്തു. ലെയ്‌ഡിൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയിരുന്ന Herman Boerhaave ആണ് അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ബൈബിൾ ദേർ നാച്ചുരെ (Bybel der natuure) എന്നപേരിൽ 1737-ൽ പ്രസിദ്ധീകരിച്ചത്.[11] അതിൽ പട്ടുനൂൽപ്പുഴു, മെയ് ഫ്ലൈ, ഉറുമ്പ്, സ്റ്റാഗ് വണ്ടുകൾ, ചീസ് മൈറ്റ്, അന്തോഫില തുടങ്ങിയവയുടെയൊക്കെ ശരീരഘടന വിവരിച്ചിട്ടുണ്ട്.[12]

Thumb
റാണിയീച്ചയുടെ പ്രത്യുൽപ്പാദന അവയവങ്ങൾ
Thumb
പേശികൾ സങ്കോചിക്കുന്നതിന്റെ ചിത്രീകരണം

അവലംബം

കൂടുതൽ വായനയ്ക്ക്

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads