ആംസ്റ്റർഡാം

From Wikipedia, the free encyclopedia

ആംസ്റ്റർഡാംmap
Remove ads

നെതർലാൻഡ്സിന്റെ തലസ്ഥാനനഗരമാണ്‌ ആംസ്റ്റർഡാം. ആംസ്റ്റൽ ഡാമിന്റെ പേരിൽനിന്നുമാണ്‌ നഗരത്തിൻ ഈ പേർ വന്നത്[6].

വസ്തുതകൾ ആംസ്റ്റർഡാം, രാജ്യം ...
Remove ads

ചരിത്രം

നെതർലാൻഡ്‌സിന്റെ സുവർണ്ണകാലഘട്ടമായിരുന്ന 17-ആം നൂറ്റാണ്ടിലാണ് ആംസ്റ്റർഡാം വലിയ നഗരമായി മാറിയത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും വ്യാപാരകുത്തകാവകാശങ്ങൾ ഡച്ചുകാർ 16-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പോർച്ചുഗലിൽ നിന്നും തട്ടിയെടുത്തു. 1614-ൽ ന്യൂയോർക്ക് സിറ്റി വരെ ഡച്ചുകാർ ന്യൂ ആംസ്റ്റർഡാം എന്നു നാമകരണം ചെയ്യുകയും പിന്നീട് മറ്റൊരു കരാറിന്റെ ഭാഗമായി ഇത് ഇംഗ്ലീഷുകാർക്കു കൈമാറുകയും ചെയ്തു. ലോകത്തിന്റെ പലഭാഗത്തുമുള്ള കപ്പലുകൾ ഈ കാലയളവിൽ വ്യാപാരവശ്യങ്ങൾക്കായി ആംസ്റ്റർഡാമിലെത്തിയിരുന്നു.

ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഏഷ്യയിലെയും തെക്കേ അമേരിക്കയിലെയും പല ഡച്ചുകോളനികളും പിടിച്ചെടുക്കുകയും തന്മൂലം ഡച്ചു കോളനികൾക്കുണ്ടായ ക്ഷയത്താൽ ലോകത്തിലെ ഏറ്റവും സമ്പന്ന നഗരം എന്ന പദവി ആംസ്റ്റർഡാമിനു നഷ്ടപ്പെട്ടു. 19-ആം നൂറ്റാണ്ടിൽ വ്യാവസായിക വിപ്‌ളവകാലഘട്ടത്തിലാണ് ആംസ്റ്റർഡാമിന്റെ രണ്ടാം സുവർണ്ണകാലം അരങ്ങേറിയത്. പുതിയ റെയിൽവേ സ്‌റ്റേഷൻ, റൈൻ നദിയിലേക്കുള്ള കനാൽ, മ്യൂസിയങ്ങൾ എന്നിവ നിർമ്മിക്കപ്പെട്ടത് ഈ കാലയളവിലാണ്. ആംസ്റ്റർഡാം റെയിൽവേ സ്‌റ്റേഷൻ ആംസ്റ്റൽ നദിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. നദിയിൽ മൂന്ന് ദ്വീപുകൾ സൃഷ്ടിക്കുകയും അതിനു മുകളിലായി വിക്ടോറിയൻ രീതിയിൽ റെയിൽവേ സ്‌റ്റേഷൻ നിർമ്മിക്കുകയും ചെയ്തു. സ്‌റ്റേഷന്റെ പിന്നിലെ പ്ലാറ്റ്ഫോമിലേക്ക് തന്മൂലം ജലമാർഗ്ഗം പ്രവേശിക്കുവാൻ സാധിക്കും. സ്‌റ്റേഷനോട് ചേർന്നു തന്നെ ഒരു ട്രാം സ്‌റ്റേഷനും സ്ഥാപിച്ചിരിക്കുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads