ജുന്യൂ, അലാസ്ക

From Wikipedia, the free encyclopedia

ജുന്യൂ, അലാസ്ക
Remove ads

ജുന്യൂ (Juneau), അലാസ്ക

വസ്തുതകൾ ജുന്യു, അലാസ്ക, Country ...

ജുന്യൂ നഗരവും ബറോയും (സ്വയം ഭരണാധികാരമുള്ള നഗരം) ചേർന്ന ജുന്യൂ മുനിസിപ്പാലിറ്റി അലാസ്കയുടെ തലസ്ഥാനം നഗരം ആകുന്നു. വിസ്തീർണ്ണമനുസരിച്ച് ഇത് അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ നഗരമാണ്. 1906 മുതൽ ജുന്യു അലാസ്കയുടെ തലസ്ഥാനമായി നിലകൊള്ളുന്നു. 1970 ജൂലൈ 1 ന് ജുന്യു നഗരവും ഡൌഗ്ലാസ് നഗരവും ചുറ്റുപാടുമുള്ള ഗ്രെയ്റ്റർ ജുന്യു ബറോയുടെ ഭാഗങ്ങളും സംയോജിപ്പിച്ച് ഇപ്പോഴത്തെ ജുന്യു മുനിസിപ്പാലിറ്റി രൂപീകൃതമായി. നഗരവും ബറോയും ഉൾപ്പെടെയുള്ള ജനസംഖ്യ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ 2014 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് 31,275 ആയി തിട്ടപ്പടുത്തിയിരിക്കുന്നു. ഇതനുസരിച്ച് ആങ്കറേജ് കഴിഞ്ഞാൽ അലാസ്കാ സ്റ്റേറ്റിലെ ജനസാന്ദ്രത കൂടിയ രണ്ടാമത്തെ നഗരം ജുന്യൂ ആണ്. സ്വർണ്ണ പര്യവേക്ഷകനായ Joe Juneau യുടെ സ്മരണയ്കായിട്ടാണ് നഗരത്തിന് ഈ പേരു നല്കിയത്. അതിനു മുമ്പ് നഗരം റോക്ക്വെൽ, പിന്നീട് ഹാരിസ്ബർഗ്ഗ് (Joe Juneau യുടെ സഹ പര്യവേക്ഷകനായ റച്ചാർഡ് ഹാരിസ്) എന്നൊക്കെയും നഗരം അറിയപ്പെട്ടു. നഗരത്തിനു തെക്കുഭാഗത്തുകൂടി ടാക്കു  (Taku) നദി ഒഴുകുന്നു. പർവ്വതമുകളിൽ നിന്നും ഇടയ്ക്കിടെ താഴേയ്ക്കു വീശുന്ന തണുത്ത ടാക്ക് (t'aakh wind) കാറ്റിൽ നിന്നാണ് നദിയ്ക്ക് ടാക്കു എന്ന പേരു വന്നത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് പോകുന്നതിന് ജുന്യൂ നഗരത്തിന് റോഡുകളില്ല. യു.എസ്. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിൽ ജൂന്യൂ മാത്രമാണ് ബോട്ടുകളിലോ വിമാനങ്ങളിലോ മാത്രം എത്തിച്ചേരാൻ പറ്റുന്നതായിട്ടുള്ളത്. 3,108 ചതുരശ്ര മൈൽ വിസ്താരമുള്ള ഈ നഗരം വിസ്തീർണ്ണമനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ വലിയനഗരങ്ങളിലൊന്നാണ്.


Remove ads

ഭൂമിശാസ്ത്രം

Thumb
Douglas Island as seen from mainland Juneau, Alaska. The island is connected to the mainland by the Juneau-Douglas Bridge.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറ വിസ്തീർണ്ണം 3,255 ചതുരശ്ര മൈൽ (8,430 കി.m2) ആണ്. വിസ്തീർണ്ണമനുസരിച്ച് ഐക്യനാടുകളിലെ ഏറ്റവും വലിയ മൂന്നാമത്തെ മുനിസിപ്പാലിറ്റിയാണ് ജുന്യൂ.

ജുന്യൂ നഗരം സ്ഥിതി ചെയ്യുന്നഅക്ഷാംശ രേഖാംശങ്ങള് 58°18′07″N 134°25′11″W.[1] ആണ്.

Thumb
Juneau Douglas Bridge with Mount Juneau
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads