ടാഗലോഗ് ജനവിഭാഗം

From Wikipedia, the free encyclopedia

ടാഗലോഗ് ജനവിഭാഗം
Remove ads

ഫിലിപ്പീൻസിലെ ഒരു ജനവിഭാഗമാണ് ടാഗലോഗ്. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 21 ശതമാനത്തോളം വരും ഇവരുടെ എണ്ണം. ഇവിടത്തെ മറ്റു ജനവിഭാഗങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും ഫിലിപ്പീൻസ് ദേശീയ രാഷ്ട്രീയത്തിൽ ടാഗലോഗുകളാണ് മുന്നിട്ടു നിൽക്കുന്നത്. മലേഷ്യൻ ജനവിഭാഗമായ മലയൻ വംശജരായ ഇവരുടെ പൂർവികർ 13-ാം ശതകത്തോടെ ഫിലിപ്പീൻസിലെത്തിയെന്നു കരുതപ്പെടുന്നു. മധ്യ ലുസോണിലെ ഫലഭൂയിഷ്ഠമായ സമതലങ്ങളിലും മിൻഡോറോയിലുമാണ് ടാഗലോഗുകൾ ഏറെയും താമസമുറപ്പിച്ചിട്ടുള്ളത്. മനില മെട്രോപ്പൊളിറ്റൻ നഗരത്തിലും ക്വിസോൺ നഗരത്തിലും ഇവർ വളരെ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നു.

Thumb
ഫിലിപ്പൈൻസിൽ ടാഗലോഗ് ജനവിഭാഗം വസിക്കുന്ന പ്രദേശങ്ങൾ.
വസ്തുതകൾ Total population, ഗണ്യമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ ...

മലയോ-പോളിനേഷ്യൻ വിഭാഗത്തിൽ‌പ്പെടുന്ന 'ടാഗലോഗ്' ആണ് ഇവരുടെ ഭാഷ. ഇത് 'ഫിലിപ്പിനോ' എന്ന പേരിലും അറിയപ്പെടുന്നു. ഫിലിപ്പീൻസിലെ ദേശീയ ഭാഷയാണിത്. മനില മെട്രോപ്പൊളിറ്റൻ നഗരത്തിൽ കേന്ദ്രീകരിച്ചിട്ടുള്ള ടാഗലോഗുകൾക്ക് വിദേശികളുമായി ഇടപഴകാൻ ഏറെ അവസരം ലഭിച്ചിട്ടുണ്ട്. ചൈനക്കാരും യൂറോപ്യൻ‌മാരും അമേരിക്കക്കാരുമായി ഇവർക്ക് വിവാഹബന്ധമുണ്ടാവുകയും തദ്ഫലമായി ഇവരുടെ സന്തതിപരമ്പരകൾക്ക് ഫിലിപ്പീൻസുകാരുടെ തനതായ ശരീരഘടനയിൽ നിന്നും പ്രാദേശികാചാരങ്ങളിൽ നിന്നും അല്പാല്പമായ വ്യതിയാനങ്ങൾ വന്നുചേരുകയും ചെയ്തിട്ടുണ്ട്. കൃഷി, വ്യവസായം, വാണിജ്യം, ആരോഗ്യം, വിദ്യാഭ്യാസം, കല, രാഷ്ട്രീയം എന്നീ മേഖലകളിൾ ടാഗലോഗുകൾ മുൻ‌പന്തിയിലാണ്. സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടാനായി പ്രവർത്തിച്ച ജോസ് റിസാൽ‍, ആന്ദ്രെ ബോണിഫാഷ്യോ, എമിലിയോ അഗ്വിനാൾഡോ തുടങ്ങിയ പ്രമുഖ വിപ്ലവകാരികളെയും മാനുവൽ ക്വിസോൺ‍, രമൺ മഗ്സാസെ തുടങ്ങിയ പ്രശസ്ത രാജ്യതന്ത്രജ്ഞരെയും ഫിലിപ്പീൻസിനു സംഭാവന ചെയ്തത് ഈ ജനവിഭാഗമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാഗലോഗ് ടാഗലോഗ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads