ടി. രാഘവയ്യ

തോഡ്ല രാഘവയ്യ From Wikipedia, the free encyclopedia

Remove ads

ദിവാൻ ബഹാദൂർ തോഡ്ല രാഘവയ്യ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇൻഡ്യ 1920 മുതൽ 1925 വരെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ ദിവാൻ ആയിരുന്ന ഭരണകർത്താവായിരുന്നു. ഇദ്ദേഹം മൂലം തിരുനാൾ മഹാരാജാവിന്റെ പ്രത്യേക പ്രീതിക്ക് പാത്രമായിരുന്നു. താഴ്ന്ന ജാതിക്കാരെന്ന് കണക്കാക്കിയിരുന്ന ജനവിഭാഗങ്ങളെ ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കാനനുവദിക്കുകയില്ല എന്ന ഇദ്ദേഹത്തിന്റെ തീരുമാനമാണ് വൈക്കം സത്യാഗ്രഹത്തിലേയ്ക്ക് നയിച്ചത്.

വസ്തുതകൾ ദിവാൻ ബഹാദൂർതോഡ്ല രാഘവയ്യസി.എസ്.ഐ., പ്രസിഡന്റ് ഓഫ് ദി കൗൺസിൽ ഓഫ് അഡ്മിനിസ്ട്രേഷൻ ഓഫ് പുദുക്കോട്ടൈ സ്റ്റേറ്റ് ...
Remove ads

ആദ്യകാല ജീവിതം

മദ്രാസ് പ്രസിഡൻസിയുടെ വടക്കുഭാഗത്തുള്ള തെലുങ്ക് കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. മദ്രാസ് നഗരത്തിലെ വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം 1893-ൽ ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ പ്രവേശിച്ചു. ഇദ്ദേഹം മദ്രാസിൽ സ്പെഷ്യൽ ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസറായും റെവന്യൂ ഓഫീസറായും 1904 മുതൽ 1906 വരെ ജോലി ചെയ്തിട്ടുണ്ട്.

തിരുവിതാംകൂർ ദിവാൻ

1920-ൽ എം. കൃഷ്ണൻ നായർക്ക് പകരം രാഘവയ്യ ദിവാനായി സ്ഥാനമേറ്റു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് പുരോഗതിയുണ്ടായെങ്കിലും എതിർപ്പുകളും ഉണ്ടായിട്ടുണ്ട്. തിരുവിതാംകൂറിലെ തിരഞ്ഞെടുപ്പ് സംവിധാനം പരിഷ്കരിച്ചതിന്റെ കീർത്തി ഇദ്ദേഹത്തിനുള്ളതാണ്. 1920-ൽ ഇദ്ദേഹം സർക്കാർ കോളേജുകളിലെ വിദ്യാർത്ഥികളുടെ റ്റ്യൂഷൻ ഫീസ് വർദ്ധിപ്പിച്ചത് രാജ്യത്താകമാനം പ്രതിഷേധത്തിനിടയാക്കി.

അധഃകൃത ജാതികളിൽ പെട്ടവർ എന്ന് കണക്കാക്കി ധാരാളം മനുഷ്യരെ വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് കാലങ്ങളായി വിലക്കിയിരുന്നു. 1920-ക‌ളുടെ തുടക്കത്തിൽ ടി.കെ. മാധവൻ എന്ന പൊതുപ്രവർത്തകന്റെ ഉത്സാഹത്താൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ രീതി അവസാനിപ്പിക്കണം എന്ന് തീരുമാനമെടുത്തു. 1924-ൽ മാധവൻ രാഘവയ്യയ്ക്ക് എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം (വൈക്കം ഉൾപ്പെടെ രാജ്യത്തെ ക്ഷേത്രങ്ങളിൽ) അനുവദിച്ചുള്ള നിയമം നിർമ്മിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം സമർപ്പിക്കുകയുണ്ടായി. രാഘവയ്യ ഉന്നതജാതിയെന്ന് കരുതപ്പെട്ടിരുന്ന വിഭാഗത്തിലുള്ളയാളായതിനാലും കടുത്ത യാധാസ്ഥിതികവാദിയായിരുന്നതിനാലും[1] ഈ നിവേദനം തള്ളിക്കളഞ്ഞു. ഇത് ഭരണകൂടത്തിനെതിരായ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. വൈക്കം സത്യാഗ്രഹം ഇതിന്റെ ഭാഗമാണ്.

Remove ads

സ്ഥാനമാനങ്ങൾ

1921 -ൽ ഇദ്ദേഹത്തിന് ദിവാൻ ബഹാദൂർ പദവി ലഭിക്കുകയും 1924 -ൽ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ സ്ഥാനം ലഭിക്കുകയും ചെയ്തു.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads