എം.ഇ. വാട്ട്സ്

മൗറിസ് എമിഗ്ഡിയസ് വാട്ട്സ് From Wikipedia, the free encyclopedia

എം.ഇ. വാട്ട്സ്
Remove ads

ഇന്ത്യൻ അഭിഭാഷകനും സിവിൽ സർവന്റും ഭരണകർത്താവുമായിരുന്ന മൗറിസ് എമിഗ്ഡിയസ് വാട്ട്സ് (1878 ജൂൺ 11 – 1933 ഫെബ്രുവരി 22) 1925 മുതൽ 1929 വരെ തിരുവിതാംകൂറിലെ ദിവാൻ ആയിരുന്നു.

വസ്തുതകൾ മൗറിസ് എമിഗ്ഡിയസ് വാട്ട്സ്, തിരുവിതാംകൂരിലെ ദിവാൻ ...
Remove ads

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുവിതാം കൂറിലെ ചീഫ് സെക്രട്ടറി ആയിരുന്ന ഫ്രാങ്ക് വാട്ട്സിന്റെ മകനായി 1878 ജൂൺ 11-നാണ് എം.ഇ. വാട്ട്സ് ജനിച്ചത്.[1] മദ്രാസിലായിരുന്നു ഇദ്ദേഹം ആദ്യകാലവിദ്യാഭ്യാസം നടത്തിയത്. നിയമബിരുദമെടുത്ത ശേഷം ഇദ്ദേഹം 1901-ൽ മദ്രാസ് പ്രൊവിൻഷ്യൽ സർവ്വീസിൽ പ്രവേശിച്ചു.[2]

മരണം

1933 ഫെബ്രുവരി 22-ന് ലണ്ടനിൽ വച്ചായിരുന്നു ഇദ്ദേഹം മരിച്ചത്. 54 വയസ്സായിരുന്നു പ്രായം.[2] തിരുവനന്തപുരത്തെ നന്ദൻകോടുള്ള വാട്ട്സ് ലേൻ ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആദരാർത്ഥം നാമകരണം ചെയ്യപ്പെട്ട പാതയാണ്.

കുടുംബം

വാട്ട്സിന്റെ സഹോദരി ഡൊറോത്തിയ ഹെൻറിയറ്റ് വാട്ട്സ് തിരുവിതാംകൂർ രാജകുടുംബത്തിലെ രാജകുമാരിമാരുടെ അദ്ധ്യാപികയായും ഗവേണസ് ആയും ജോലി ചെയ്തിട്ടുണ്ട്.[3] 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഡൊറോത്തിയ നീലഗിരി ജില്ലയിലെ കോതഗിരിയിൽ താമസമായി. ഇവിടെയാണ് ഇവർ അന്ത്യകാലം ചിലവഴിച്ചത്.[3]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads