ടെക്സസ് മെഡിക്കൽ സെന്റർ

From Wikipedia, the free encyclopedia

ടെക്സസ് മെഡിക്കൽ സെന്റർ
Remove ads

ലോകത്തെ ഏറ്റവും വലിയ മെഡിക്കൽ സെന്ററാണ് ടെക്സസ് മെഡിക്കൽ സെന്റർ. തെക്കുകിഴക്കേ ഹ്യൂസ്റ്റണിൽ ഹ്യൂസ്റ്റൺ ഡിസ്ട്രിക്റ്റിൽ, റൈസ് സർവ്വകലാശാല, ഹെർമൻ പാർക്ക്, റിലയന്റ് പാർക്ക്, മ്യൂസിയം ഡിസ്ട്രിക് എന്നിവയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ മെഡിക്കൽ സെന്ററിൽ രോഗീപാലനത്തിനും വൈദ്യശാസ്ത്രഗവേഷണത്തിനും ഇതരഗവേഷണങ്ങൾക്കുമുള്ള സൗകര്യങ്ങളുണ്ട്.[1] മെഡിക്കൽ സെന്റർ സ്ഥിതി ചെയ്യുന്ന പ്രദേശം ഡാളസ് ഡൗൺടൗൺ പ്രദേശത്തെക്കാൽ വലുതാണ്.[2] 13 ഹോസ്പിറ്റലുകൾ, 2 മെഡിക്കൽ സ്കൂളുകൾ, 4 നഴ്സിങ് സ്കൂളുകൾ, ഡെന്റിസ്ട്രി, പബ്ലിക്ക് ഹെൽത്ത്, ഫാർമസി എന്നിവയും മറ്റു വൈദ്യശാസ്ത്രമേഖലകളുമായും ബന്ധപ്പെട്ട സ്കൂളുകൾ എന്നിവ ഉൾപ്പെടെ 49 മെഡിക്കൽ സ്ഥാപനങ്ങൾ മെഡിക്കൽ സെന്ററിന്റെ ഭാഗമാണ്ട്. ഈ സ്ഥാപനങ്ങൾ എല്ലാം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവയാണ്. ഇവയിൽ ചില സ്ഥാപനങ്ങൾ ഹ്യൂസ്റ്റൺ നഗരത്തിനു പുറത്താണ് സ്ഥിതി ചെയ്യുന്നത്.[3][4] ലോകത്തെ ഏറ്റവും ആദ്യമായി വായുമാർഗ്ഗമുള്ള ആംബുലൻസ് സർവീസ് തുടങ്ങിയത് ഇവിടെയാണ്. ഈ സർവീസാണ് ലോകത്തെ ഏറ്റവും വലിയ എയർ ആംബുലൻസ് സർവീസ്. ഇതുകൂടാതെ, ലോകത്ത് ഏറ്റവുമധികം ഹൃദയശസ്ത്രക്രിയകൾ നടക്കുന്നത് ഇവിടെയാണെന്ന് ടെക്സസ് മെഡിക്കൽ സെന്റർ അവകാശപ്പെടുന്നു.[5]

വസ്തുതകൾ ടെക്സസ് മെഡിക്കൽ സെന്റർ, Country ...
Thumb
ടെക്സസ് മെഡിക്കൽ സെന്റർ - ആകാശത്തുനിന്നുള്ള വീക്ഷണം
Thumb
ടെക്സസ് മെഡിക്കൽ സെന്ററിനു സമീപമുള്ള മെയ്ൻ സ്ട്രീറ്റ്, ബെയ്ലർ കോളേജ് ഓഫ് മെഡിസിനിൽനിന്നുള്ള കാഴ്ച

പതിനായിരം വിദേശീയരായ രോഗികൾ ഉൾപ്പെടെ 5 ദശലക്ഷം രോഗികൾ വർഷംതോറും ഇവിടം സന്ദർശിക്കുന്നു സന്ദർശിക്കുന്നു. 2006ലെ കണക്കുപ്രകാരം 4,000 ഡോക്ടർമാരും 11,000 രജിസ്റ്റേർഡ് നഴ്സുമാരും ഉൾപ്പെടെ 75,000 പേർ ഹ്യൂസ്റ്റൺ മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുന്നു.[6]


Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads