ടെക്സസ്
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഒരു സംസ്ഥാനമാണ് ടെക്സസ്. 1845-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഇരുപത്തെട്ടാമത്തെ സംസ്ഥാനമായി ചേർന്നു. ഇതിനു മുൻപ് പത്തു വർഷം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അംഗീകരിച്ചിരുന്ന സ്വതന്ത്ര രാജ്യമായി നിലനിന്നിരുന്നു. അക്കാലത്ത് റിപ്പബ്ലിക് ഓഫ് ടെക്സാസ് എന്നായിരുന്നു പേര്. വലിപ്പത്തിലും ജനസംഖ്യയിലും അമേരിക്കയിലെ രണ്ടാമത്തെ സംസ്ഥാനമാണിത്. ഓസ്റ്റിൻ ആണ് ടെക്സസിന്റെ തലസ്ഥാനം. ഡാളസ്, ഹ്യൂസ്റ്റൺ, സാൻ അന്റോണിയോ എന്നിവ പ്രധാന നഗരങ്ങളാണ്.
Remove ads
ഭൂവിഭാഗം
യു.എസ്സിലെ ഒരു നൈസർഗിക ഭൂവിഭാഗമായ മധ്യ സമതല പ്രദേശത്തിലാണ് ടെക്സാസിന്റെ സ്ഥാനം. നാലു പ്രധാന ഭൂഭാഗങ്ങൾ ടെക്സാസിൽപ്പെടുന്നു. തടങ്ങളും മലനിരകളുമടങ്ങിയ പ്രദേശം, മഹാസമതല പ്രദേശം, ഒസാജ് സമതലപ്രദേശം (Osage Plains), പടിഞ്ഞാറൻ ഗൾഫ് തീരസമതലം (West Gulf coastal plain) എന്നിവയാണ് ഈ ഭൂവിഭാഗങ്ങൾ.
റിയോഗ്രാൻഡി ടെക്സാസിലെ മുഖ്യനദിയാണ്. നൂസെസ്, കൊളറാഡോ, ബ്രാസോസ്, ട്രിനിറ്റി, നീഷസ് എന്നീ നദികൾ ടെക്സാസ് സമതലങ്ങളിലൂടെ തെക്കോട്ടൊഴുകി മെക്സിക്കൻ ഉൾക്കടലിൽ പതിക്കുന്നു. കിഴക്കൻ ദിശയിലൊഴുകുന്ന കനേഡിയൻ നദി അർക്കൻസാസിലും, റെഡ് നദി മിസിസ്സിപ്പിയിലും ചെന്നു ചേരുന്നു. ഇവിടത്തെ പല നദികളിലും കൃത്രിമ തടാകങ്ങൾ നിർമിച്ചിട്ടുണ്ട്.
Remove ads
ഭരണസംവിധാനം
1876-ൽ നിലവിൽ വന്ന അഞ്ചാമത്തെ ഭരണഘടനയനുസരിച്ചാണ് ഇപ്പോൾ ടെക്സാസിൽ ഭരണം നടക്കുന്നത്. അതിനുമുൻപ് 1845-ലും 61-ലും 66-ലും 69-ലുമാണ് ആദ്യത്തെ നാലു ഭരണഘടനകളുമുണ്ടായത്. ഇപ്പോഴത്തെ ഭരണഘടനയ്ക്ക് 300-ൽപ്പരം ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഗവർണറാണ് സ്റ്റേറ്റിന്റെ മുഖ്യ ഭരണാധികാരി. ഗവർണറെ നാലു വർഷക്കാലത്തേക്കു തെരഞ്ഞെടുക്കുന്നു. വീണ്ടും തെരഞ്ഞെടുക്കപ്പെടാനും വ്യവസ്ഥയുണ്ട്. സെനറ്റ്, ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സ് എന്നീ രണ്ടു മണ്ഡലങ്ങൾ സംസ്ഥാന നിയമസഭയ്ക്കുണ്ട്. സെനറ്റിൽ 31 അംഗങ്ങളും ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സിൽ 150 അംഗങ്ങളുമാണുള്ളത്. സെനറ്റിന്റെ കാലാവധി 4 വർഷവും ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സിന്റേത് 2 വർഷവുമാണ്. നിയമപരിപാലനത്തിന്റെ അന്തിമാധികാരം 9 അംഗങ്ങളുള്ള സുപ്രീം കോടതിയിലും 5 അംഗങ്ങളുള്ള ക്രിമിനൽ അപ്പീൽ കോടതിയിലും നിക്ഷിപ്തമായിരിക്കുന്നു. ഇതിനു താഴെ ജില്ലാ കോടതികളും കൗണ്ടി കോടതികളുമുണ്ട്. പ്രാദേശിക ഭരണ നടത്തിപ്പിനായി മുനിസിപ്പാലിറ്റികളായും കൗണ്ടികളായും സ്പെഷ്യൽ ഡിസ്ട്രിക്റ്റുകളായും സംസ്ഥാനത്തെ വിഭജിച്ചിട്ടുണ്ട്.
Remove ads
കാലാവസ്ഥ
പൊതുവേ മിതോഷ്ണ വൻകര കാലാവസ്ഥയാണ് ടെക്സാസിലേത്. ചൂടുള്ള വേനൽക്കാലവും തണുപ്പുള്ള മഞ്ഞു കാലവും ഈ കാലാവസ്ഥയുടെ സവിശേഷതകളാണ്. ഭൂഭാഗങ്ങളുടെ കിടപ്പും ഭൂപ്രകൃതിയുമാണ് കാലാവസ്ഥയെ സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങൾ. ഇതുമൂലം ലോയർ റിയോഗ്രാൻഡി താഴ്വരയിൽ ഉഷ്ണമേഖലാ കാലാവസ്ഥയനുഭവപ്പെടുമ്പോൾ തെ. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഭാഗികമായി വരണ്ട കാലാവസ്ഥയാണുള്ളത്. കൂടുതൽ ഭാഗങ്ങളും ഈർപ്പമുളള ഉപോഷ്ണ മേഖലാ വിഭാഗത്തിലായി വരുന്നു. ടെക്സാസിൽ വേനൽക്കാലത്തിന് പൊതുവേ ചൂടു കൂടുതലാണ്. കിഴക്കൻ ടെക്സാസിൽ ഈർപ്പമുള്ള കാലാവസ്ഥയനുഭവപ്പെടുന്നു. സംസ്ഥാനത്തിലെ മിക്കപ്രദേശങ്ങളും ഇടയ്ക്കിടെ ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റുകൾക്ക് ഇരയാകാറുണ്ട്. ഗൾഫ് തീരപ്രദേശത്ത് ഇടയ്ക്കിടെ വീശുന്ന ഹരിക്കേനുകൾ (Hurricanes) വൻ നാശനഷ്ടങ്ങൾ സൃഷ്ടിക്കാറുണ്ട്. സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് വിഭിന്നമായ കാലാവസ്ഥാ പ്രത്യേകതകൾ അനുഭവപ്പെടുന്നു. മിക്ക പ്രദേശങ്ങളിലും വർഷപാതം സമൃദ്ധമായി ലഭിക്കുന്നുണ്ട്.
ജനങ്ങൾ
1970 മുതൽ 90 വരെയുള്ള കാലയളവിലാണ് ടെക്സാസിൽ വൻതോതിൽ ജനസംഖ്യാവർദ്ധനയുണ്ടായത്. ജനങ്ങളിൽ 75.2% വെള്ളക്കാരും 11.9% കറുത്തവരുമാണ്. ജനങ്ങളിലധികവും ക്രിസ്തുമത വിശ്വാസികളാകുന്നു. 1990-ലെ കണക്കനുസരിച്ച് ജനസംഖ്യയിൽ 80% ത്തിലധികംപേരും നഗരങ്ങളിൽ വസിക്കുന്നു. യു.എസ്. പ്രസിഡന്റുമാരായിരുന്ന ജോർജ് ബുഷ്, ലിൻഡൻ ബി. ജോൺസൺ തുടങ്ങിയവരും വൈസ് പ്രസിഡന്റായിരുന്ന ജോൺ ഗാർനറും ടെക്സാസിൽ നിന്നുള്ളവരാണ്. പഴയ (2003) യു. എസ്. പ്രസിഡന്റ് ബുഷും ടെക്സാസ്കാരനാണ്.
Remove ads
കൃഷി
പ്രധാനമായി ഒരു കാർഷിക സംസ്ഥാനമാണ് ടെക്സാസ്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായിട്ടുള്ള കാർഷികോത്പാദനമാണ് ഇവിടത്തേത്. പരുത്തി, കരിമ്പ്, തണ്ണിമത്തൻ, കാബേജ്, ചോളം, ഗോതമ്പ്, നെല്ല്, ഓട്സ്, നിലക്കടല, സോയാ ബീൻ തുടങ്ങിയവയാണ് മുഖ്യവിളകൾ. പരുത്തിക്കാണ് കൂടുതൽ പ്രാമുഖ്യം. പഴം-പച്ചക്കറി ഉത്പാദനത്തിനും തുല്യ പ്രാധാന്യമുണ്ട്. കോഴി-കന്നുകാലി-പന്നി വളർത്തലും മുഖ്യ ഉപജീവനമാർഗങ്ങളിൽപ്പെടുന്നു. ഗൾഫ് തീരത്തെ മത്സ്യബന്ധനവും സമ്പദ്ഘടനയിൽ ഏറെ പ്രാധാന്യം നേടിയെടുത്തിട്ടുണ്ട്.
യു.എസ്സിലെ പ്രധാന കാർഷിക-കന്നുകാലി വളർത്തൽ മേഖലകളിൽ ഒന്നാണ് ടെക്സാസ്.
Remove ads
വിദ്യാഭ്യാസം
റിപ്പബ്ലിക് ഓഫ് ടെക്സസിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന എം.ബി.ലാമർ ആണ് ടെക്സാസിലെ പൊതു വിദ്യാഭ്യാസ സംവിധാനത്തിന് അടിത്തറയിട്ടത്.ടെക്സാസ് എജ്യുക്കേഷൻ ഏജൻസി എന്ന സ്ഥാപനമാണ് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭരണ ചുമതല നിർവഹിക്കുന്നത്.ടെക്സാസിലെ ഏറ്റവും വലിയ രണ്ടു സർവകലാശാലാ സംവിധാനങ്ങളാണ് ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് സിസ്റ്റം, ദി ടെക്സാസ് ഏ & എം യൂണിവേഴ്സിറ്റി സിസ്റ്റം എന്നിവ.ടെക്സാസിലെ മറ്റു സർവകലാശാലാ സംവിധാനങ്ങളാണ് യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റ്ൺ, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസ്, ടെക്സാസ് സ്റ്റേറ്റ്, ടെക്സാസ് റ്റെക്ക് എന്നിവ. ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ, ദി ടെക്സാസ് ഏ & എം യൂണിവേഴ്സിറ്റി എന്നിവയാണ് ടെക്സാസ് സർവകലാശാലാ സംവിധാനത്തിലെ പ്രധാനപ്പെട്ട സർവകലാശാലകൾ.
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads