തുറിഞ്ചിയ
ജർമ്മനിയിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
ജർമ്മനിയിലെ ഒരു സംസ്ഥാനമാണ് തുറിഞ്ചിയ (ഇംഗ്ലീഷ്: Thuringia; ജർമ്മൻ: Thüringen/ത്യൂറിൻഗെൻ) (ഔദ്യോഗികനാമം: Freistaat Thüringen, ഇംഗ്ലീഷ്: Free State of Thuringia). 16,171 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 21 ലക്ഷം ജനസംഖ്യയുമുള്ള തുറിഞ്ചിയ ജർമ്മനിയുടെ മധ്യഭാഗത്തു് സ്ഥിതി ചെയ്യുന്നു. പഴയ കിഴക്കൻ ജർമ്മനിയുടെ ഭാഗമായിരുന്നു ഈ പ്രദേശം. എർഫുർട്ട് ആണ് തലസ്ഥാനം. യെന (Jena), ഗെറ (Gera), വയ്മർ (Weimar) എന്നിവയാണ് പ്രധാന നഗരങ്ങൾ. എൽബ് നദിയുടെ പോഷകനദിയായ സാലെയുടെ നദീതടമേഖലയാണ് തുറിഞ്ചിയയിലെ ഭൂരിഭാഗം സ്ഥലങ്ങളും. അതിനാൽ തന്നെ പച്ചപ്പു് നിറഞ്ഞ ഈ പ്രദേശം "ജർമ്മനിയുടെ ഹരിതഹൃദയം" എന്നു് വിശേഷിപ്പിക്കപ്പെടുന്നു.
Remove ads
പ്രധാന പട്ടണങ്ങൾ
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads