ചെത്തി
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
ഇക്സോറ കൊക്കീനിയ (Ixora coccinea) എന്ന ശാസ്ത്രനാമമുള്ള ഇക്സോറ ജനുസ്സിലെ ഒരു വിഭാഗമാണ് ചെത്തി. ഇത് തെച്ചി, തെറ്റി എന്നീപേരുകളിലും ചില പ്രദേശങ്ങളിൽ അറിയപ്പെടുന്നു. ഏഷ്യൻ സ്വദേശിയും മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണിത്. (ആംഗലേയം:Jungle Geranium,Ixora എന്നും പൊതുവായി വിളിയ്ക്കുന്നു). കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട്. ആഫ്രിക്കൻ മുതൽ തെക്കു കിഴക്ക് ഏഷ്യ വരെ ഈ ചെടിയുടെ ഏകദേശം നാനൂറോളം വിവിധ വർഗ്ഗങ്ങൾ (species) കണ്ടുവരുന്നു. ഉയരത്തിന്റെ അടിസ്ഥാനത്തിൽ ചെത്തികളെ രണ്ടായി തരം തിരിയ്ക്കാം ഏകദേശം 1.2 മീറ്റർ മുതൽ 2 മീറ്റർ (4-6 അടി) വരെ ഉയരത്തിൽ വളരുന്ന വലിയ ചെത്തിച്ചെടികളും. ഇത്രയും ഉയരത്തിൽ വളരാത്ത കുള്ളന്‌മാരായ ചെത്തിച്ചെടികളുമാണവ. ഉയരം കൂടിയ ചെത്തികൾ പരമാവധി 3.6 മീറ്റർ (12 അടി) ഉയരത്തിൽ വരെ വളരാറുണ്ട്.കേരളത്തിലെ മലബാർ മേഖലകളിലെ ചില ഉൾനാടുകളിൽ വലിയ ചെത്തി മരങ്ങളെ കരവീരകം എന്ന് വിളിക്കാറുണ്ട്. ചെത്തിച്ചെടികൾ നന്നായി പടർന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്. മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തിൽ ഇവ പടർന്ന് നിൽക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയിൽ തീരെ കുറവ് പൂക്കൾ ഉള്ളതും പൂവിന് അല്പം വലിപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.
Remove ads
ഉപയോഗങ്ങൾ
പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാൽ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളർത്താറുണ്ട്. കേരളീയ ക്ഷേത്രങ്ങളിൽ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കൾ ഉപയോഗിയ്ക്കാറുണ്ട്. ഇതിന്റെ കായ് പഴുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്.
- മുറിവുകൾ ഉണങ്ങുവാൻ
- ശരീരവേദന കുറയ്ക്കുന്നു
- ചർമ്മ രോഗങ്ങൾക്ക്
- നീരിറക്കത്തിന്
രസാദി ഗുണങ്ങൾ
രസം :കഷായം, തിക്തം
ഗുണം :ലഘു ruksha
വീര്യം :ശീതം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
വേര്, പൂവ്, സമൂലം[1]
മറ്റു പ്രത്യേകതകൾ
ചെറിയ സുഗന്ധം ഇല്ലാത്ത പൂവ്. നിരവധി നിറങ്ങളിൽ കാണാം
ചിത്രശാല
- ചെത്തിപ്പൂക്കളുടെ വിവിധ ചിത്രങ്ങൾ
- കടും ചുവപ്പ് തെച്ചി
- ചെത്തി
- റോസ് നിറത്തിലുള്ള തെച്ചിപ്പൂവ്
- ചെത്തിപ്പഴം
- ചെത്തി
- ചെത്തി
- തെച്ചിപ്പൂവ്
- തെച്ചിപ്പൂവ്
- Ixora coccinea (ചെത്തി പൂവ്)
- വെള്ള ചെത്തി
- ചെത്തി
- തെച്ചി
- കാട്ടു ചെത്തി - കായ, ഇല
- ചെത്തി ഇളം ഇലകൾ
- തെച്ചി തളിരില
- മഞ്ഞതെറ്റിയുടെ മൊട്ടുകൾ
- തെറ്റി മുകുളങ്ങൾ
- ചെത്തി ഇളം മൊട്ടുകൾ
- തെച്ചി മൊട്ടുകൾ
- പിങ്ക് തെച്ചി പൂക്കൾ
- മടിക്കൈ അമ്പലത്തുകര നിന്ന്
ixora coccinea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads