ദാവൂദ്
From Wikipedia, the free encyclopedia
Remove ads
ദാവൂദ് നബി ഖുർആനിൽ പേര് പരാമർശിച്ചിട്ടുള്ള 25 പ്രവാചകന്മാരിലൊരാളാണ്. ഹീബ്രു ഭാഷയിലുള്ള സബൂർ എന്ന വേദഗ്രന്ഥം ഇദ്ദേഹത്തിന് ലഭിച്ചതായും പരാമർശിക്കപ്പെടുന്നു. പടയങ്കിയും, ഇരുമ്പ് കവചവും നിർമ്മിക്കുവാൻ വശമുള്ള പ്രവാചകനായിരുന്നു ദാവൂദ് നബിയെന്നും ആദ്യമായി അങ്കി നിർമിച്ചത് ഇദ്ദേഹമാണെന്നുമാണ് വിശ്വാസങ്ങൾ. ഇസ്രായേലിലെ ജാലൂത്ത് എന്ന അക്രമിയായ ഒരു ഭരണാധികാരിക്കെതിരെ യുദ്ധത്തിൽ വിജയിച്ച് ഭരണാധികാരിയായ ദാവൂദ് ഒരേ സമയം രാജത്വവും പ്രവാചകത്വവും ഒരുമിച്ചു നിർവ്വഹിച്ച പ്രവാചകനാണ്.
Remove ads
ദാവൂദ് നബി ഹദീസിൽ
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നിശ്ചയം നബി(സ) അരുളി: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്കാരം ദാവൂദ് നബി(സ)യുടെ നമസ്കാരമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും ദാവൂദ് നബി(സ)യുടെ നോമ്പാണ്. രാവിന്റെ പകുതി ഭാഗം ഉറങ്ങുകയും മൂന്നിൽ ഒരു ഭാഗം നിന്ന് നമസ്കരിക്കുകയും വീണ്ടും ആറിലൊരു ഭാഗം ഉറങ്ങുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അദ്ദേഹം ഒരു ദിവസം നോമ്പനുഷ്ഠിച്ചാൽ അടുത്ത ദിവസം നോമ്പുപേക്ഷിക്കും. (ബുഖാരി. 2.21.231)
Remove ads
അവലംബം
- http://islampadasala.com/index.php?option=com_content&view=article&id=609&Itemid=754 Archived 2011-10-25 at the Wayback Machine
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads