നിഖിൽ കുമാർ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
Remove ads
കേരളത്തിന്റെ കേരളത്തിന്റെ 21-ാം ഗവർണർ ആയിരുന്നു നിഖിൽ കുമാർ (ജനനം :15 ജൂലൈ 1941). 2009 ഒക്ടോബർ മുതൽ നാഗാലാൻഡ് ഗവർണറായി സേവനമനുഷ്ടിക്കവെയാണ് കേരള ഗവർണറായി നിയമിക്കപ്പെടുന്നത്. 2013 മാർച് 23 നാണ് കേരളത്തിൽ ചുമതലയേറ്റത്[1]. പതിനാലാം ലോക്സഭയിൽ (2004-2009) ബിഹാറിലെ ഔറംഗാബാദിൽ നിന്നുള്ള എം.പി.യുമായിരുന്നു നിഖിൽ കുമാർ.[2]
Remove ads
ജീവിതരേഖ
ബീഹാർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സത്യേന്ദ്ര നാരായൺ സിൻഹയുടെയും ബിഹാറിലെ വൈശാലി മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗമായിരുന്ന കിഷോരി സിൻഹയുടെയും മകനാണ്. ബീഹാറിലെ ആദ്യ ഉപ മുഖ്യമന്ത്രിയും ധനകാര്യ വകുപ്പു മന്ത്രിയുമായിരുന്നു മുത്തച്ഛൻ 'ബീഹാർ വിഭൂതി' എന്നറിയപ്പെട്ടിരുന്ന അനുഗ്രഹ് നാരായൺ സിൻഹ.[3] അലഹബാദ് സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.
1963 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ നിഖിൽ കുമാർ മുൻ ഡൽഹി പോലീസ് കമ്മീഷണറായിരുന്നു. ഐ.ടി.ബി.പി യുടെയും എൻ.എസ്.ജി.യുടെയും ഡയറക്ടർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ ശ്യാമാസിങ്ങ് ബിഹാറിലെ ഔറംഗബാദ് മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായിട്ടുണ്ട്.[4] കാർഷികമേഖലയിലെ ഉൽപ്പാദനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ സമർപ്പിക്കാൻ രാഷ്ട്രപതി രൂപീകരിച്ച ഗവർണർമാരുടെ സമിതിയിൽ അംഗമായിരുന്നു.[5]
Remove ads
പുരസ്കാരങ്ങൾ
- നീലചക്ര പുരസ്കാരം
- രാഷ്ട്രപതിയുടെ പൊലീസ് മെഡൽ(1978ലും 1985ലും)
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads