ബിഹാർ

ഇന്ത്യയിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia

ബിഹാർ
Remove ads

ബിഹാർ ഇന്ത്യാരാജ്യത്തെ ഒരു സംസ്ഥാനമാണ്‌. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കു ഭാഗത്തായാണ്‌ ഹിന്ദി ഹൃദയഭൂമിയിൽപ്പെട്ട ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. പടിഞ്ഞാറ്‌ ഉത്തർപ്രദേശ്, കിഴക്ക്‌ പശ്ചിമ ബംഗാൾ, തെക്ക്‌ ഝാ‍ർഖണ്ഡ്‌ എന്നിവയാണ്‌ ബിഹാറിന്റെ അയൽ സംസ്ഥാനങ്ങൾ. വടക്ക്‌ നേപ്പാളുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. പട്‌നയാണ്‌ തലസ്ഥാനം.

ബീഹാർ
അപരനാമം: -
Thumb
തലസ്ഥാനം പട്ന
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
ആരിഫ് മുഹമ്മദ് ഖാൻ
നിതീഷ് കുമാർ
വിസ്തീർണ്ണം ച.കി.മീ
ജനസംഖ്യ 82,878,796 (3rd)
ജനസാന്ദ്രത /ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ബജ്പൂരി
[[Image:{{{ഔദ്യോഗിക മുദ്ര}}}|75px|ഔദ്യോഗിക മുദ്ര]]
{{{കുറിപ്പുകൾ}}}
Remove ads

ചരിത്രം

ബിഹാർ എന്ന പദം രൂപം കൊണ്ടത് വിഹാരം എന്ന പദത്തിൽ നിന്നുമാണ്. പ്രാജീന കാലത്ത് ബുദ്ധ മതത്തിനു നല്ലവണ്ണം വേരോട്ടം ലഭിച്ച സ്ഥലമായിരുന്നു ബീഹാർ. മൗര്യചക്രവർത്തിമാരുടെ കേന്ദ്രമായിരുന്നു ബിഹാർ. അശോക ചക്രവർത്തിയുടെ കാലത്ത് പ്രശസ്തമായ മഗധയും അതിന്റെ തലസ്ഥാനമായ പാടലീപുത്രവും ബിഹാറിലാണ്. മുഹമദ് കിൽജിയുടെ ആക്രമണമാണ് ബുദ്ധമതത്തിന്റെ തകർച്ചക്ക് കാരണമായത്.12 ആം നൂറ്റാണ്ടിലുണ്ടായ ഈ ആക്രമണം നളന്ദയും ,വിക്രമ ശിലയും അടക്കം ധാരാളം ബൌധ വിഹാരകെന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ഈ പാടലീപുത്രം തന്നെയാണ് ഇന്നത്തെ പട്ന. പിന്നീട് ഗുപ്ത രാജവംശം ബിഹാറിൽ ഭരണം നടത്തി. പിന്നീട് ബിഹാർ മുഗൾ ഭരണത്തിനു കീഴിലായി. മുഗൾ ചക്രവർത്തിയായ ഹുമായൂണിനെ തോല്പിച്ച് ഷെർഷാ ഭരണം പിടിച്ചെടുത്ത സമയത്ത് ബിഹാർ പഴയപ്രതാപം വീണ്ടെടുത്തു. മുഗൾ സാമ്രാജ്യത്തിന്റെ പതനശേഷം ബിഹാർ ബംഗാൾ നവാബുമാരുടെ കൈയ്യിലായി. 1764ബ്രിട്ടീഷുകാർ ബിഹാർ പിടിച്ചെടുത്തു. 1936ൽ ബിഹാറും ഒറീസയും പ്രത്യേക പ്രവിശ്യകളായി.

Remove ads

ഭൂമിശാസ്ത്രം

ബീഹാറിനെ എട്ടു ഡിവിഷനുകളിലായി 38 ജില്ലകളായി തിരിച്ചിരിക്കുന്നു.

ബീഹാറിലെ പ്രധാന നദികളാണ് ഗംഗ,ഗാണ്ടക്,കോസി,കം‌ല,ബഹ്‌മതി,സുബർണരേഖ,സോൺ എന്നിവ

Thumb
Subarnarekha


2000 നവംബർ 15ന് ബിഹാറിൽ നിന്നും ജാർഖണ്ഡ് രൂപംകൊണ്ടു

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads