നൂതൻ
From Wikipedia, the free encyclopedia
Remove ads
1950-60 കാലഘട്ടത്തിൽ ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയായിരുന്നു നൂതൻ (മറാഠി: नूतन) (ജൂൺ 4, 1936 - ഫെബ്രുവരി 21, 1991). അഞ്ചു തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അഭിനയ ജീവിതം
1950 ൽ 14 വയസ്സിലാണ് നൂതൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തന്റെ മാതാവായ ശോഭന തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്. 1952 ൽ മിസ്സ്. ഇന്ത്യ പട്ടം നേടി. അഭിനയ ജീവിതത്തിലെ ആദ്യ ശ്രദ്ധേയ ചിത്രം 1955 ലെ സീമ എന്ന ചിത്രമാണ്. ഇതിലെ അഭിനയത്തിന് ആദ്യ ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പിന്നീട് അക്കാലത്തെ പല മുൻ നിര നായകന്മാരോടൊപ്പം ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
സ്വകാര്യ ജീവിതം
പ്രമുഖ നടിയായ ശോഭന സമർഥിന്റെ മൂത്ത പുത്രിയാണ് നൂതൻ. രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. നൂതന്റെ സഹോദരിയും പ്രമുഖ നടിയുമായ തനൂജയുടെ പുത്രിയാണ് പ്രമുഖ നടിയായ കാജോൾ.
മരണം
തന്റെ 54 ആം വയസ്സിൽ ഫെബ്രുവരി 1991 ൽ നൂതൻ ക്യാൻസർ മൂലം അന്തരിച്ചു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads