നൃത്തം
From Wikipedia, the free encyclopedia
Remove ads
വികാരാവിഷ്കരണത്തിനോ ആശയ സംവേദനത്തിനോ വേണ്ടി നടത്തുന്ന ശാരീരിക ചലനങ്ങളെയാണു സാധാരണ '''നൃത്തം''' എന്ന വാക്കു കൊണ്ടു വിവക്ഷിക്കുന്നത്. മനുഷ്യരുടെ ഇടയിലോ മൃഗങ്ങളുടെ ഇടയിലോ നടക്കുന്ന അവാചികമായ ആശയ സംവാദനരീതിയാണിത്. ഇവ ഒരു പ്രദേശത്തിന്റെ സംസ്കാരവുമായി ബന്ധപെട്ടു കിടക്കുന്നു. പുരാതന ഭാരതത്തിൽ ഭരത മുനി രചിച്ച നാട്യ ശാസ്ത്രം നൃത്തത്തെ പറ്റി വിശദമായി പ്രതിപാദിക്കുന്നു. പ്രത്യേകിച്ച് മറ്റ് വ്യായാമ രീതികൾ ചെയ്യുമ്പോൾ മടുപ്പ് ഉളവാകുന്ന ആളുകൾക്ക് നൃത്തം ഏറെ അനുയോജ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നൃത്തം പലതരത്തിലുണ്ട്. ഉദാ: കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, സന്തോഷം പ്രകടിപ്പിക്കാനോ, മാനസിക സമ്മർദം കുറയ്ക്കുവാനോ, വ്യായാമത്തിന് വേണ്ടിയോ, മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയോ നൃത്തം പരിശീലിക്കുന്നവരുണ്ട്. ഒരു പ്രത്യേകമായ ഡാൻസ് ഫിറ്റ്നസ് രീതിയുടെ പേരാണ് സുംബ ഫിറ്റ്നസ് ഡാൻസ്. ലളിതവും ഫലപ്രദവും മടുപ്പുളവാക്കാത്തതും പലപ്പോഴും ആനന്ദകരമായ സംഗീതത്തിന്റെ അകമ്പടിയോടുകൂടിയതുമായതിനാൽ സുംബ ഡാൻസ് ഫിട്നസിംഗ് ഇന്ന് ഏറെ ജനപ്രീതി നേടിയിരിക്കുന്നു.
Remove ads
പേരിനു പിന്നിൽ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads