അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്ക് കിഴക്കൻ ഭാഗത്ത് മദ്ധ്യ അറ്റ്ലാന്റിക് പ്രദേശത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ന്യൂ ജെഴ്സി. വടക്ക് ന്യൂയോർക്ക്, കിഴക്ക് ഹഡ്സൺ നദി, സാന്റി ഹുക്ക് ഉൾക്കടൽ, ലോങ് ഐലന്റ്, അറ്റ്ലാന്റിക് സമുദ്രം എന്നിവയുമായി അതിർത്തി പങ്കിടുന്നു.
2,800 വർഷത്തോളം ആദിമ അമേരിക്കൻ ഇന്ത്യൻ നിവാസികൾ ഇവിടെ വസിച്ചിരുന്നു. 1600-കളുടെ ആദ്യസമയത്ത് സ്വീഡനുംഡച്ചുമാണ് ഇവിടെ ആദ്യമായി യൂറോപ്യൻ കോളനികൾ സ്ഥാപിച്ചത്. ഇംഗ്ലീഷുകാർ പിന്നീട് ഇവിടുത്തെ അധികാരം പിടിച്ചെടുത്തു.
ഇന്ന് അമേരിക്കയിലെ ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തും മാധ്യ വരുമാനത്തിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്ന സംസ്ഥാനമാണ് ന്യൂ ജെഴ്സി.