പല്ലുവേദന

From Wikipedia, the free encyclopedia

പല്ലുവേദന
Remove ads

പല്ലിലും അതിനോടു ചേർന്ന ഭാഗത്തും അനുഭവേദ്യമാകുന്ന വേദനയെയാണ് പല്ലുവേദന (ഒഡോണ്ടാൾജിയ/odontalgia) എന്ന് വിളിക്കുന്നത്.

വസ്തുതകൾ പല്ലുവേദന, സ്പെഷ്യാലിറ്റി ...
Thumb
പല്ലുവേദനയുള്ള ഒരു മനുഷ്യൻ; ഒരു ദന്തരോഗവിദഗ്ദ്ധന്റെ ഓഫീസിലെ ശില്പം.

കാരണങ്ങൾ

  • പല്ലിലെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്നത്. മുഖ്യമായും പല്ലിലെ പ്രശ്നങ്ങൾ കാരണമാണ് ഇത്തരം വേദനയുണ്ടാകുന്നത്, ഉദാഹരണത്തിന്
    • പല്ലിലെ കേട് (ദന്തക്ഷയം)
    • പൾപ്പിന്റെ കോശജ്വലനം. ഇത് പരിഹരിക്കാവുന്നതോ പരിഹരിക്കാൻ സാദ്ധ്യമല്ലാത്തതോ ആകാം. പരിഹരിക്കാനാകാത്ത സന്ദർഭങ്ങളിൽ പല്ലെടുത്തു കളയേണ്ടി വരുകയോ റൂട്ട് കനാൽ ചികിത്സ ചെയ്യുകയോ വേണ്ടിവന്നേയ്ക്കാം. [1]
    • അന്തരീക്ഷമർദ്ദത്തിലെ വ്യത്യാസം കാരണം പല്ലുവേദനയുണ്ടാകുന്ന സാഹചര്യമാണ് ബാരോഡോണ്ടാൾജിയ. ഇത് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും അസുഖമുള്ള പല്ലിലായിരിക്കും കാണപ്പെടുക[2][3]
    • പെരിയോഡോണ്ടൈറ്റിസ്
    • മൂന്നാമത്തെ അണപ്പല്ലുകൾ (വിവേകദന്തങ്ങൾ)
    • പൊട്ടിയ പല്ല്
    • ഡ്രൈ സോക്കറ്റ്, ഒന്നോ അതിലധികമോ പല്ല് എടുത്തുകളയുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്.
    • കാവിറ്റി
    • പല്ലിൽ കമ്പിയിടൽ.
Remove ads

കാഠിന്യം

വേദനയുടെ കാഠിന്യം ചെറിയ അസ്വസ്ഥത മുതൽ അസഹ്യമായ വേദന വരെ എന്തുമായേക്കാം. നീണ്ട കാലയളവിൽ തുടർച്ചയായി കാണപ്പെടുന്ന തരം വേദനയോ ഇടയ്ക്കിടെ കാണുന്ന വേദനയോ ആകാം ഉണ്ടാകുന്നത്. ചവയ്ക്കുന്നതോ, ചൂടുള്ളതോ, തണുത്തതോ ആയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതോ കാരണം വേദനയുണ്ടാകാം.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads