പീഡിയാട്രിക്സ്
കുട്ടികളുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്ര ശാഖ From Wikipedia, the free encyclopedia
Remove ads
ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ എന്നിവരുടെ ആരോഗ്യ സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് പീഡിയാട്രിക്സ്. ആശുപത്രികളിൽ ഈ വിഭാഗം ശിശുരോഗ വിഭാഗം എന്നും അറിയപ്പെടുന്നു. ഈ വിഭാഗത്തിൽ പരിശീലനം നേടിയ ഡോക്ടർമാർ പീഡിയാട്രീഷ്യൻ അല്ലെങ്കിൽ ശിശുരോഗ വിദഗ്ദൻ എന്ന് അറിയപ്പെടുന്നു. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് 21 വയസ് വരെയുള്ള ആളുകൾ ശിശുരോഗ പരിചരണത്തിൽ ഏർപ്പെടാൻ ശുപാർശ ചെയ്യുന്നു.[1][2] സാധാരണയായി പ്രായപൂർത്തിയാകാത്തവർ മാത്രമേ ശിശുരോഗ പരിചരണത്തിൽ വരികയുള്ളൂ. ഇന്ത്യയിലും യുണൈറ്റഡ് കിംഗ്ഡത്തിലും ഉൾപ്പടെ മറ്റ് പല രാജ്യങ്ങളിൽ പീഡിയാട്രിക്സ് 18 വയസ്സ് വരെ പ്രായമുള്ള രോഗികളെയാണ് ഉൾക്കൊള്ളുന്നത്.[3] ശിശുരോഗ വിഭാഗത്തിൻ്റെ പരിധിയിൽ വരുന്ന പ്രായപരിധി ലോകമെമ്പാടും വർഷം തോറും വർദ്ധിച്ചുവരികയാണ്.[4]
Remove ads
പദോൽപ്പത്തി
"കുട്ടികളുടെ രോഗശാന്തി" എന്ന അർഥത്തിൽ, ഗ്രീക്ക് പദങ്ങളായ παῖς (പെയ്‌സ്- അർഥം: "കുട്ടി") ἰατρός (ഇയാട്രോസ്-അർഥം: "ഡോക്ടർ, രോഗശാന്തി") എന്നീ വാക്കുകളിൽ നിന്നാണ് പീഡിയാട്രിക്സ് എന്ന വാക്ക് ഉണ്ടായത്.
ചരിത്രം

ഹിപ്പോക്രാറ്റസ്, അരിസ്റ്റോട്ടിൽ, സെൽസസ്, സോറനസ്, ഗാലെൻ[5] എന്നിവരെല്ലാം മുതിർന്നവർക്കും കുട്ടികൾക്കും വ്യത്യസ്ത ചികിത്സ ആവശ്യമാണെന്ന് മനസ്സിലാക്കിയിരുന്നു: Ex toto non sic pueri ut viri curari debent ("പൊതുവേ, ആൺകുട്ടികളെ പുരുഷന്മാരെപ്പോലെ ചികിൽസിക്കരുത്").[6]
ശിശുരോഗവിദഗ്ദ്ധരുടെ ഏറ്റവും പുരാതനമായ ചില തെളിവുകൾ പുരാതന ഇന്ത്യയിൽ കണ്ടെത്താൻ കഴിയും, അവിടെ കുട്ടികളുടെ ഡോക്ടർമാരെ കുമാര ഭൃത്യ എന്ന് വിളിച്ചിരുന്നു.[5] ബിസി ആറാം നൂറ്റാണ്ടിൽ രചിച്ച ആയുർവേദ ഗ്രന്ഥമായ സുശ്രുത സംഹിതയിൽ ശിശുരോഗത്തെക്കുറിച്ചുള്ള വാചകം അടങ്ങിയിട്ടുണ്ട്.[7] ഈ കാലഘട്ടത്തിലെ മറ്റൊരു ആയുർവേദ ഗ്രന്ഥം കശ്യപ സംഹിതയാണ്.[8][9]
എ.ഡി രണ്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് വൈദ്യനും ഗൈനക്കോളജിസ്റ്റുമായ എഫെസസിലെ സോറനസ് എഴുതിയ കയ്യെഴുത്തുപ്രതി നവജാത ശിശുരോഗ വിഭാഗത്തെ കുറിച്ചായിരുന്നു.[10] ബൈസന്റൈൻ വൈദ്യന്മാരായ ഒറിബാസിയസ്, ആമിഡയിലെ ആറ്റിയസ്, അലക്സാണ്ടർ ട്രാലിയാനസ്, പൗലോസ് എജിനേറ്റ എന്നിവർ ഈ മേഖലയിലേക്ക് സംഭാവന നൽകിയവരാണ്.[5] ഇസ്ലാമിക എഴുത്തുകാർ, പ്രത്യേകിച്ച് ഹാലി അബ്ബാസ്, സെറാഫ്യൻ, ഇബ്നു സീന, ഇബ്നു റുഷ്ദ് എന്നിവർ ഗ്രീക്കോ-റോമൻ, ബൈസന്റൈൻ വൈദ്യശാസ്ത്രങ്ങൾക്കിടയിലുള്ള ഒരു പാലമായി പ്രവർത്തിക്കുകയും അവരുടെ സ്വന്തം ആശയങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. പേർഷ്യൻ തത്ത്വചിന്തകനും വൈദ്യനുമായ അൽ-റാസി (865–925) ശിശുരോഗത്തെക്കുറിച്ച് കുട്ടികളിലെ രോഗങ്ങൾ എന്ന പേരിൽ ഒരു മോണോഗ്രാഫ് പ്രസിദ്ധീകരിച്ചു, കൂടാതെ അദ്ദേഹം വസൂരിയെക്കുറിച്ചുള്ള ആദ്യത്തെ കൃത്യമായ വിവരണവും പ്രസിദ്ധീകരിച്ചു.[11][12] പീഡിയാട്രിക്സിനെക്കുറിച്ചുള്ള ആദ്യത്തെ പുസ്തകങ്ങളിൽ ഇറ്റാലിയൻ ശിശുരോഗവിദഗ്ദ്ധനായ പൌലോ ബാഗെല്ലാർഡോ എഴുതിയ ലിബെല്ലസ് [ഓപസ്കുലം] ഡി എഗ്രിറ്റുഡിനിബസ് എറ്റ് റെമിഡിസ് ഇൻഫന്റിയം 1472 ("കുട്ടികളുടെ രോഗങ്ങളും ചികിത്സയും സംബന്ധിച്ച ചെറിയ പുസ്തകം") ഉൾപ്പെടുന്നു.[13]
സ്വീഡിഷ് വൈദ്യനായ നിൾസ് റോസൻ വോൺ റോസെൻസ്റ്റൈൻ (1706–1773) ആധുനിക ശിശുരോഗ വിഭാഗത്തെ ഒരു മെഡിക്കൽ സ്പെഷ്യാലിറ്റിയായി കണക്കാക്കുന്നതിന് പങ്ക് വഹിച്ച വ്യക്തിയാണ്.[14][15] അദ്ദേഹത്തിന്റെ കൃതി ഡിസീസസ് ഓഫ് ചിൽഡ്രൻ ആന്റ് ദെയർ റെമഡീസ് (കുട്ടികളുടെ രോഗങ്ങളും അവയുടെ പരിഹാരങ്ങളും) (1764) ഈ വിഷയത്തെക്കുറിച്ചുള്ള ആദ്യത്തെ ആധുനിക പുസ്തകം ആണ്.[16] പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പീഡിയാട്രിക്സ് ഒരു പ്രത്യേക വൈദ്യശാസ്ത്ര മേഖലയായി വികസിച്ചു. ജർമ്മൻ വൈദ്യനായ അബ്രഹാം ജേക്കബി (1830-1919) അമേരിക്കൻ പീഡിയാട്രിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നു.[17][18] ജർമ്മനിയിൽ നിന്ന് മെഡിക്കൽ പരിശീലനം നേടിയ അദ്ദേഹം പിന്നീട് ന്യൂയോർക്ക് സിറ്റിയിൽ പ്രാക്ടീസ് ചെയ്തു.
പൊതുവായി അംഗീകരിക്കപ്പെട്ട ശിശുരോഗ ആശുപത്രി ഹോപിറ്റൽ ഡെസ് എൻഫാന്റ്സ് മലേഡസ് (ഫ്രഞ്ച്: രോഗികളായ കുട്ടികൾക്കുള്ള ആശുപത്രി), 1802 ജൂണിൽ പാരീസിലെ ഒരു മുൻ അനാഥാലയത്തിന്റെ ഭൂമിയിൽ ആരംഭിച്ചു.[19] തുടക്കം മുതൽ, ഈ പ്രസിദ്ധമായ ആശുപത്രി പതിനഞ്ച് വയസ്സ് വരെയുള്ള രോഗികളെ ചികിൽസിച്ചിരുന്നു.
Remove ads
മുതിർന്നവരുടെ മരുന്നും പീഡിയാട്രിക് മരുന്നും തമ്മിലുള്ള വ്യത്യാസങ്ങൾ
ഒരു നവജാത ശിശുവിന്റെയോ കുട്ടിയുടെയോ ചെറിയ ശരീരം പ്രായപൂർത്തിയായവരുടെ ശരീരത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ജന്മനായുള്ള വൈകല്യങ്ങൾ, ജനിതക വ്യതിയാനം, വികസന പ്രശ്നങ്ങൾ എന്നിവ ശിശുരോഗവിദഗ്ദ്ധരെ സംബന്ധിച്ചിടത്തോളം കൂടുതൽ ശ്രദ്ധേയമാണ്. കുട്ടികൾ കേവലം "ചെറിയ മുതിർന്നവർ" അല്ല എന്നതാണ് ഒരു സാധാരണ പഴഞ്ചൊല്ല്. [20] രോഗലക്ഷണങ്ങൾ പരിഗണിക്കുമ്പോഴും മരുന്നുകൾ നിർദ്ദേശിക്കുമ്പോഴും രോഗങ്ങൾ നിർണ്ണയിക്കുമ്പോഴും ശിശുവിന്റെയോ കുട്ടിയുടെയോ ഇമ്മെച്വർ ഫിസിയോളജി കൂടി കണക്കിലെടുക്കണം.
മരുന്നുകളുടെ ആഗിരണം, ഡിസ്ട്രിബ്യൂഷൻ, മെറ്റബോലിസം, എലിമിനേഷൻ എന്നിവ വളരുന്ന കുട്ടികളും മുതിർന്നവരും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.[20][21][22]
ആഗിരണം
ശിശുക്കളിലും മുതിർന്നവരിലും ഉള്ള ശരീരത്തിന്റെ മരുന്ന് ആഗിരണം വ്യത്യാസപ്പെടുന്നു. നവജാത ശിശുക്കൾക്കും കുഞ്ഞുങ്ങൾക്കും കുറഞ്ഞ ആസിഡ് സ്രവണം മൂലം ആമാശയത്തിലെ പി.എച്ച് വർദ്ധിച്ചിരിക്കും, അതുവഴി വായിൽ എടുക്കുന്ന മരുന്നുകൾക്ക് കൂടുതൽ അടിസ്ഥാന പരിതസ്ഥിതി സൃഷ്ടിക്കുന്നു.[21][20][22] സിസ്റ്റമിക് ആഗിരണത്തിനുമുമ്പ്, വായിലൂടെ കഴിക്കുന്ന ചില മരുന്നുകളെ ഡീഗ്രേഡ് ചെയ്യുന്നതിന് ആസിഡ് അത്യാവശ്യമാണ്. അതിനാൽ, കുട്ടികളിൽ ഈ മരുന്നുകളുടെ ആഗിരണം മുതിർന്നവരേക്കാൾ കൂടുതലായിരിക്കും.
കുട്ടികൾക്ക് ഗ്യാസ്ട്രിക് എംപ്റ്റിയിങ് നിരക്ക് കൂടിയിരിക്കുന്നതും മരുന്ന് ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുന്നു.[21][22]
ഡിസ്ട്രിബ്യൂഷൻ
കുട്ടികൾ വളരുമ്പോൾ ടോട്ടൽ ബോഡി വാട്ടറും, എക്സ്ട്രാ സെല്ലുലാർ ഫ്ലൂയിഡ് വോളിയവും കുറയുന്നു. ശിശുക്കൾക്ക് മുതിർന്നവരേക്കാൾ വോളിയം ഓഫ് ഡിസ്ട്രിബ്യൂഷൻ കൂടുതലാണ്, ഇത് ബീറ്റാ-ലാക്റ്റം ആൻറിബയോട്ടിക്കുകൾ പോലുള്ള ഹൈഡ്രോഫിലിക് മരുന്നുകളുടെ ഡോസിനെ നേരിട്ട് ബാധിക്കുന്നു.[21] ശരീരഘടനയിലെ ഈ പ്രധാന വ്യത്യാസം കണക്കിലെടുത്ത്, ഈ മരുന്നുകൾ കൂടുതൽ വെയിറ്റ്-ബേസ്ഡ് ഡോസുകളിലോ അല്ലെങ്കിൽ ക്രമീകരിച്ച ഡോസിംഗ് ഇന്ട്രവെല്ലിലോ നൽകുന്നു.[20]
ശിശുക്കൾക്കും നവജാത ശിശുക്കൾക്കും പ്ലാസ്മ പ്രോട്ടീൻ കുറവാണ്. അതിനാൽ, ഉയർന്ന പ്രോട്ടീൻ ബന്ധിത മരുന്നുകൾക്ക് പ്രോട്ടീൻ ബന്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ കുറവാണ്, ഇത് ഡിസ്ട്രിബ്യൂഷൻ വർദ്ധിപ്പിക്കും.[20]
മെറ്റബോളിസം
ഡ്രഗ് മെറ്റബോളിസം പ്രാഥമികമായി കരളിലെ എൻസൈമുകൾ വഴിയാണ് സംഭവിക്കുന്നത്.[21] ഫേസ് I, ഫേസ് II എൻസൈമുകൾക്ക് അവയുടെ പ്രവർത്തനത്തിന്റെ പ്രത്യേകതയെ ആശ്രയിച്ച് (അതായത് ഓക്സീകരണം, ജലവിശ്ലേഷണം, അസറ്റിലേഷൻ, മെത്തിലൈലേഷൻ മുതലായവ) മ്യൂട്ടേഷൻ റേറ്റ്, ഡെവലപ്പ്മെന്റ് എന്നിവ വ്യത്യാസപ്പെടുന്നു. എൻസൈം കപ്പാസിറ്റി, ക്ലിയറൻസ്, അർദ്ധായുസ്സ് എന്നിവയെല്ലാം കുട്ടികളും മുതിർന്നവരും തമ്മിലുള്ള ഉപാപചയ വ്യത്യാസങ്ങൾക്ക് കാരണമാകുന്നു.[22] ഡ്രഗ് മെറ്റബോളിസം ശിശുക്കിടയിൽ (ഉദാ: നവജാത ശിശുക്കളും, കുട്ടികളും തമ്മിൽ) പോലും വ്യത്യാസപ്പെടാം.[20]
എലിമിനേഷൻ
കരൾ, വൃക്ക എന്നിവ വഴിയാണ് ഡ്രഗ് എലിമിനേഷൻ നടക്കുന്നത്.[21] ശിശുക്കളിലും ചെറിയ കുട്ടികളിലും, അവരുടെ വൃക്കകളുടെ വലിയ വലിപ്പം മൂത്രത്തിലൂടെ നീക്കം ചെയ്യപ്പെടുന്ന മരുന്നുകളുടെ റീനൽ ക്ലിയറൻസ് കൂടുന്നതിലേക്ക് നയിക്കുന്നു.[22] മാസം തികയാതെ ജനിച്ച ശിശുക്കളിലും നവജാത ശിശുക്കളിലും വൃക്ക പക്വത പ്രാപിച്ചിട്ടില്ലാത്തതിനാൽ പൂർണ്ണമായി വികസിച്ച വൃക്കകളെപ്പോലെ മരുന്ന് നീക്കം ചെയ്യാൻ അവയ്ക്ക് കഴിയില്ല. ഇത് അനാവശ്യ ഡ്രഗ് ബിൽഡപ്പിന് കാരണമാകും, അതിനാലാണ് നവജാത ശിശുക്കൾക്ക് കുറഞ്ഞ ഡോസുകളും കൂടുതൽ ഡോസിംഗ് ഇടവേളകളും പരിഗണിക്കുന്നത്.[20] വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന രോഗങ്ങൾക്കും സമാനമായ ഫലമുണ്ടാകുന്നതിനാൽ സമാനമായ പരിഗണനകൾ ആവശ്യപ്പെടുന്നുണ്ട്.
Remove ads
ഉപവിഭാഗങ്ങൾ
പീഡിയാട്രിക്സിന്റെ ഉപവിഭാഗങ്ങളിൽ ഇവ ഉൾപ്പെടുന്നു:
(സമഗ്രമായ പട്ടികയല്ല )
- അഡോളസെന്റ് മെഡിസിൻ
- ചൈൾഡ് അബ്യൂസ് പീഡിയാട്രിക്സ്
- ക്ലിനിക്കൽ ഇൻഫോർമാറ്റിക്സ്
- ഡവലപ്പ്മെന്റൽ-ബിഹേവിയറൽ പീഡിയാട്രിക്സ്
- ജനിതകശാസ്ത്രവും ഉപാപചയവും
- ഹെഡേക്ക് മെഡിസിൻ
- ഹോസ്പിസ്, സാന്ത്വന പരിചരണം
- ഹോസ്പിറ്റൽ മെഡിസിൻ
- മെഡിക്കൽ ടോക്സിക്കോളജി
- നിയോനാറ്റോളജി
- പെയിൻ മെഡിസിൻ
- പീഡിയാട്രിക് അലർജിയും രോഗപ്രതിരോധശാസ്ത്രവും
- പീഡിയാട്രിക് കാർഡിയോളജി
- പീഡിയാട്രിക് കാർഡിയാക് ക്രിട്ടിക്കൽ കെയർ
- പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ
- ന്യൂറോ ക്രിട്ടിക്കൽ കെയർ
- പീഡിയാട്രിക് കാർഡിയാക് ക്രിട്ടിക്കൽ കെയർ
- പീഡിയാട്രിക് എമർജൻസി മെഡിസിൻ
- പീഡിയാട്രിക് എൻഡോക്രൈനോളജി
- പീഡിയാട്രിക് ഗ്യാസ്ട്രോഎൻട്രോളജി
- ട്രാൻസ്പ്ലാൻറ് ഹെപ്പറ്റോളജി
- പീഡിയാട്രിക് ഹെമറ്റോളജി
- പീഡിയാട്രിക് ഇൻഫെക്റ്റിയസ് ഡിസീസ്
- പീഡിയാട്രിക് നെഫ്രോളജി
- പീഡിയാട്രിക് ഓങ്കോളജി
- പീഡിയാട്രിക് ന്യൂറോ ഓങ്കോളജി
- പീഡിയാട്രിക് പൾമോണോളജി
- പ്രാഥമിക പരിചരണം
- പീഡിയാട്രിക് റൂമറ്റോളജി
- സോഷ്യൽ പീഡിയാട്രിക്സ്
- സ്പോർട്സ് മെഡിസിൻ
Remove ads
കുട്ടികളെ പരിപാലിക്കുന്ന മറ്റ് വിഭാഗങ്ങൾ
(സമഗ്രമായ പട്ടികയല്ല )
- ചൈൾഡ് ന്യൂറോളജി
- ബ്രെയിൻ ഇഞ്ചുറി മെഡിസിൻ
- ക്ലിനിക്കൽ ന്യൂറോ ഫിസിയോളജി
- എൻഡോവാസ്കുലർ ന്യൂറോറാഡിയോളജി
- അപസ്മാരം
- ന്യൂറോ ക്രിട്ടിക്കൽ കെയർ
- ന്യൂറോ ഇമ്മ്യൂണോളജി
- ന്യൂറോ മസ്കുലർ മെഡിസിൻ
- ന്യൂറോ സൈക്കിയാട്രി
- വാസ്കുലർ ന്യൂറോളജി
- ചൈൾഡ് സൈക്ക്യാട്രി,സൈക്ക്യാട്രിയുടെ ഉപവിഭാഗം
- ന്യൂറോ ഡെവലപ്മെന്റൽ ഡിസെബിലിറ്റി
- പീഡിയാട്രിക് അനസ്തേഷ്യോളജി, എന്ന അനസ്തേഷ്യോളജി ഉപവിഭാഗം
- കുട്ടികളിലെ ദന്തവൈദ്യം, എന്ന ഡെന്റൽ സബ്സ്പെഷ്യാലിറ്റി
- പീഡിയാട്രിക് ഡെർമെറ്റോളജി, എന്ന ഡെർമെറ്റോളജി സബ്സ്പെഷ്യാലിറ്റി
- പീഡിയാട്രിക് ഗൈനക്കോളജി
- പീഡിയാട്രിക് ന്യൂറോസർജറി
- പീഡിയാട്രിക് ഒഫ്താൽമോളജി - ഒഫ്താൽമോളജി ഉപവിഭാഗം
- പീഡിയാട്രിക്ക് ഓർത്തോപീഡിക് സർജറി, എന്ന ഓർത്തോപീഡിക് സർജറി ഉപവിഭാഗം
- പീഡിയാട്രിക് ഓട്ടോലറിംഗോളജി, എന്ന ഓട്ടോലറിംഗോളജി സബ്സ്പെഷ്യാലിറ്റി
- പീഡിയാട്രിക്ക് പ്ലാസ്റ്റിക് സർജറി, എന്ന പ്ലാസ്റ്റിക് സർജറി സബ്സ്പെഷ്യാലിറ്റി
- പീഡിയാട്രിക് റേഡിയോളജി, എന്ന റേഡിയോളജി സബ്സ്പെഷ്യാലിറ്റി
- ശിശുരോഗ ശസ്ത്രക്രിയ, പൊതു ശസ്ത്രക്രിയയുടെ ഉപവിഭാഗം
- പീഡിയാട്രിക് യൂറോളജി, എന്ന യൂറോളജി സബ്സ്പെഷ്യാലിറ്റി
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads