പീറ്റർ ഡിൻക്ലേജ്
അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
Remove ads
പീറ്റർ ഹെയ്ഡൻ ഡിൻക്ലേജ് (ജനനം ജൂൺ 11, 1969) ഒരു അമേരിക്കൻ നടനും, ചലച്ചിത്ര നിർമ്മാതാവുമാണ്. ദ വെൽവെറ്റെൻ റാബിറ്റ് എന്ന പുസ്‌തകത്തിന്റെ നാടക ആവിഷ്കാരത്തിലൂടെ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് അഭിനയം ആരംഭിച്ചു.[1] ബെന്നിങ്ങ്ടൺ കോളേജിൽ ഡിൻക്ലേജ് അഭിനയം അഭ്യസിക്കവേ നിരവധി അമേച്വർ സ്റ്റേജ് പ്രൊഡക്ഷനുകളിൽ അഭിനയിച്ചു.[2][3] 1995 ൽ ലിവിംഗ് ഇൻ ഓബ്ലിവയൺ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ ഇറങ്ങിയ കോമഡി ഡ്രാമ ചിത്രം ദ സ്റ്റേഷൻ ഏജന്റ് ആണ് ആദ്യ ശ്രദ്ധേയ വേഷം.[4][5] തുടർന്ന് എൽഫ് (2003), ക്രൈം ചിത്രം ഫൈൻഡ് മി ഗിൽറ്റി (2006), സൂപ്പർഹീറോ കോമഡി ചിത്രം അണ്ടർഡോഗ് (2007), ഫാൻറസി ചിത്രം ദ ക്രോണിക്കിൾസ് ഓഫ് നാർണിയ: പ്രിൻസ് കാസ്പിയൻ (2008), [6] സൂപ്പർഹീറോ ചിത്രം എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് (2014), ബ്ലാക്ക് കോമഡി ചിത്രം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ്ങ്, മിസോറി (2017) എന്നിവയിൽ അഭിനയിച്ചു.
2011 മുതൽ, ഡിൻക്ലേജ് എച്ച്ബിഒ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ ടിറിയൻ ലാനിസ്റ്റർ എന്ന വേഷം ചെയ്യുന്നു.[7] ഈ പ്രകടനത്തിന് 2011 മുതൽ 2016 തുടർച്ചയായി മികച്ച സഹനടനുള്ള എമ്മി പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിക്കുകയും, 2011, 2015 വർഷങ്ങളിൽ വിജയിക്കുകയും ചെയ്തു. [8][9] മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം 2012 അദ്ദേഹം നേടി. ടെലിവിഷൻ രംഗത്തു ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ ഒന്നാണ് ഡിൻക്ലേജ്.
Remove ads
അഭിനയ ജീവിതം
ചലച്ചിത്രം
† | Denotes films that have not yet been released |
ടെലിവിഷൻ
† | Denotes shows that have not yet been released |
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads