പൊന്നാര ശലഭം
From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ വിരളമായി കണ്ടുവരുന്ന ഒരു പൂമ്പാറ്റയാണ് പൊന്നാര ശലഭം (Orange Awlet). ശാസ്ത്രനാമം: Burara jaina.[2][3][4][5][6]
ഇന്ത്യയിൽ പശ്ചിമഘട്ടത്തിനുപുറമേ വടക്കുകിഴക്കൻ വനമേഖലയിലും ഇതിനെ കാണുന്നു. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിവയും ഈ ശലഭങ്ങളുടെ ആവാസകേന്ദ്രമാണ്. ഇടതിങ്ങിയ മഴക്കാടുകളിലാണ് സാധാരണകണ്ടുവരുന്നത്. തനിച്ചുകാണപ്പെടുന്ന ഈ ശലഭം വളരെവേഗത്തിൽ തെറിച്ചു തെറിച്ചാണ് പറക്കുക.
നിശാശലഭമെന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന ഈ ശലഭം വിശ്രമിക്കുമ്പോൾ ചിറകുവിടർത്താറുണ്ട്. കാലത്തും വൈകീട്ടും പുറത്ത് കാണപ്പെടുന്ന പൂമ്പാറ്റ കൊങ്ങിണിപ്പൂവിലിരുന്ന് തേനുണ്ണുന്നത് സാധാരണമാണ്. ചിറകുപുറത്തിന് ചോക്ലേറ്റ് നിറമാണ്. പന്നിവള്ളി, മഞ്ഞൾവള്ളി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്.[7]
- ജീവിതചക്രം
- പുഴു
- പ്യൂപ്പ
- ശലഭം (മുതുകുവശം)
- ശലഭം (ഉദരവശം)
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads