പ്രസിഡൻസി കോളേജ് ചെന്നൈ

From Wikipedia, the free encyclopedia

പ്രസിഡൻസി കോളേജ് ചെന്നൈ
Remove ads

തമിഴ്നാട്ടിലെ ചെന്നൈ നഗരത്തിൽ മറീനബീച്ചിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ഇന്ത്യയിലെ ആദ്യത്തെ സർക്കാർ കലാലയങ്ങളിൽ ഒന്നാണ് മദ്രാസ് പ്രസിഡൻസി കോളേജ്. 1840 ഒക്ടോബർ 16 നാണ് ബ്രിട്ടീഷ് സർക്കാർ മദ്രാസ് പ്രെപറേറ്ററി സ്കൂൾ ആരംഭിക്കുന്നത് ഈ സ്കൂൾ പിന്നീട് ഹൈസ്കൂൾ ആയി ഉയർത്തുകയും അതിനുശേഷം ബിരുദ കോളേജ് ആക്കുകയുമായിരുന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് സർക്കാർ ആരംഭിച്ച രണ്ട് പ്രസിഡൻസി കോളേജുകളിൽ ഒന്നാണ് മദ്രാസ് പ്രസിഡൻസി കോളേജ്; മറ്റൊന്ന് കൊൽക്കത്ത പ്രസിഡൻസി കോളേജ് ആണ്. മലയാള ഭാഷയെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള കലാലയമാണിത്. ലോകത്താദ്യമായി ആധുനിക രീതിയിൽ മലയാള ഭാഷാ പഠനവിഭാഗം ആരംഭിച്ചത് ഇവിടെയാണ്. ആദ്യകാലത്ത് മലയാളഭാഷയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നൽകിയിരുന്നു പിന്നീട് എം എ കോഴ്സ് മദ്രാസ് സർവകലാശാലയിലേക്ക് മാറ്റി ബി എ കോഴ്സ് ഇപ്പോഴും കോളേജ് നൽകിവരുന്നു. മദ്രാസ് സർവകലാശാല ആരംഭിച്ചത് ഈ കലാലയത്തിന്റെ ഒരു ബ്ലോക്കിൽ നിന്നായതിനാൽ പ്രസിഡൻസി കോളേജിന് മദ്രാസ് സർവകലാശാലയുടെ മാതാവ് എന്ന വിളിപ്പേരുമുണ്ട്[1]

വസ്തുതകൾ മുൻ പേരു(കൾ), തരം ...
Thumb
പ്രസിഡൻസി കോളേജ് പ്രധാന കെട്ടിടം
Thumb
presidency college
Remove ads

റാങ്കിങ്

2019 ലെ എൻ ഐ ആർ എഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച മൂന്നാമത്തെ കോളേജായും 2020 ൽ മികച്ച അഞ്ചാമത്തെ കോളേജായും തിരഞ്ഞെടുക്കപ്പെട്ടു

വസ്തുതകൾ University rankings, General – India ...

ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്ത് 1840-ലാണ് മറീന കടൽക്കരയ്ക്ക് അഭിമുഖമായ സ്ഥലത്ത് ചെന്നൈ പ്രസിഡൻസി കോളേജ് ആരംഭിച്ചത്. [3]

പഠനവിഷയങ്ങൾ

ബിരുദ പഠനവിഷയങ്ങൾ

ആർട്സ് സോഷ്യൽ സയൻസ്
  • തമിഴ് സാഹിത്യം
  • മലയാള ഭാഷയും സാഹിത്യവും
  • രാഷ്ട്രീയ മീമാംസ (Political science )
  • സാമ്പത്തിക ശാസ്ത്രം (Economics)
  • ഇംഗ്ലീഷ് സാഹിത്യം
  • തെലുങ്ക് സാഹിത്യം
  • ഹിന്ദി സാഹിത്യം
  • ഉറുദു സാഹിത്യം
  • ചരിത്രം
ശാസ്ത്രം
  • ഗണിതം
  • സ്റ്റേറ്റിസ്റ്റിക്സ്
  • ഊർജതന്ത്രം
  • രസതന്ത്രം
  • പ്ലാന്റ് ബിയോളജി ആൻഡ് പ്ലാന്റ് ബയോ ടെക്
  • സുവോളജി
  • ജിയോളജി
  • ജിയോഗ്രഫി
  • മനഃശാസ്ത്രം
  • ബി സി എ
  • അഡ്വാൻസ്ഡ് ബയോ ടെക്നോളജി &അഡ്വാൻസ്ഡ് സുവോളജി
  • കോർപ്പറേറ്റ് സെരട്ടറിഷിപ്പ്
കോമേഴ്‌സ്
  • കോർപ്പറേറ്റ് സെക്രട്ടറിഷിപ്പ്
  • ബി കോം (hearing impaired ) special category
  • ബി കോം

ബിരുദാനന്തര ബിരുദ പഠനവിഷയങ്ങൾ

ആർട്സ് സോഷ്യൽ സയൻസ്
  • സാമൂഹിക പ്രവർത്തനം (MSW)
  • പബ്ലിക് അഡ്മിനിസ്ട്രേഷൻ
  • പൊളിറ്റിക്കൽ സയൻസ്
  • ചരിത്രം
  • ഇക്കണോമിക്സ്
  • തമിഴ്
  • തെലുങ്ക്
  • ഇംഗ്ലീഷ്
  • സംസ്കൃതം
സയൻസ്
  • കമ്പ്യൂട്ടർ സയൻസ് (MCA)
  • ഗണിതം
  • സ്റ്റാറ്റിസ്റ്റിക്സ്
  • ഫിസിക്സ്
  • കെമിസ്ട്രി
  • ബോട്ടണി
  • സുവോളജി
  • ജിയോളജി
  • ജിയോഗ്രഫി
  • മനഃശാസ്ത്രം
  • അപ്ലയിട് മൈക്രോ ബിയോളജി
  • പ്ലാന്റ് ബിയോളജി &ബയോ ടെക്നോളജി

ഗവേഷണ ബിരുദ പഠനവിഷയങ്ങൾ

എം ഫിൽ
  • പബ്ലിക് അഡ്മിനിസ്ട്രേഷൻ
  • പൊളിറ്റിക്കൽ സയൻസ്
  • ചരിത്രം
  • ഇക്കണോമിക്സ്
  • തമിഴ്
  • തെലുങ്ക്
  • ഇംഗ്ലീഷ്
  • സംസ്കൃതം
  • കമ്പ്യൂട്ടർ സയൻസ്
  • ഗണിതം
  • സ്റ്റാറ്റിസ്റ്റിക്സ്
  • ഫിസിക്സ്
  • കെമിസ്ട്രി
  • ബോട്ടണി
  • സുവോളജി
  • ജിയോളജി
  • ജിയോഗ്രഫി
  • മനഃശാസ്ത്രം
  • കമ്പ്യൂട്ടർ സയൻസ് (MCA)
  • അഡ്മിനിസ്ട്രേഷൻ
  • പൊളിറ്റിക്കൽ സയൻസ്
  • ചരിത്രം
  • ഇക്കണോമിക്സ്
  • തമിഴ്
  • തെലുങ്ക്
  • ഇംഗ്ലീഷ്
പി എച്ച്ഡി
  • പബ്ലിക് അഡ്മിനിസ്ട്രേഷൻ
  • പൊളിറ്റിക്കൽ സയൻസ്
  • ചരിത്രം
  • ഇക്കണോമിക്സ്
  • തമിഴ്
  • തെലുങ്ക്
  • ഇംഗ്ലീഷ്
  • സംസ്കൃതം
  • കമ്പ്യൂട്ടർ സയൻസ്
  • ഗണിതം
  • സ്റ്റാറ്റിസ്റ്റിക്സ്
  • ഫിസിക്സ്
  • കെമിസ്ട്രി
  • ബോട്ടണി
  • സുവോളജി
  • ജിയോളജി
  • ജിയോഗ്രഫി 
  • മൈക്രോ ബിയോളജി

സിനിമകളിൽ

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് വാസ്തു ശൈലിയിലാണ് കോളേജ് കെട്ടിടം നിർമിച്ചിട്ടുള്ളത് ചെന്നൈലെ ബ്രിട്ടീഷ് ഗവണ്മെന്റ് നിർമിച്ച മനോഹരമായ കെട്ടിടങ്ങളിൽ ഒന്നാണ് പ്രസിഡൻസി കോളേജിന്റേത് അതുകൊണ്ട് തന്നെ നിരവധി ചലച്ചിത്രങ്ങൾക്ക് കോളേജ് ക്യാമ്പസ്‌ ലൊക്കേഷൻ ആയിട്ടുണ്ട് പലസിനിമകളിലും കോടതിയായും സർക്കാർ ഓഫീസുകളായും കോളേജ് തന്നെയായും കോളേജ് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്

  • ഇടയം
  • മൗന രാഗം
  • മാൻഭൂമിഗ് മാനവൻ
  • കാതൽ ദേസം
  • നൻപൻ, ഹോസ്റ്റൽ രംഗങ്ങൾ
  • സിപ്പായി
  • അയിത എഴുത്
  • നായകൻ, കോടതി രംഗം
  • തിരുടാ തിരുടാ, സർക്കാർ ഓഫീസ് രംഗം
  • ദ മേൻ വു നോ ഇൻഫിനിറ്റി
Remove ads

പ്രശസ്തരായ വിദ്യാർത്ഥികൾ

Remove ads

പ്രശസ്തരായ അധ്യാപകർ

സൗകര്യങ്ങൾ

ഹോസ്റ്റൽ

Thumb
വിക്ടോറിയ ഹോസ്റ്റൽ

തമിഴ്നാട്ടിലെ ഹോസ്റ്റൽ മുത്തശ്ശിയാണ് 119 വർഷം പഴക്കമുള്ള പ്രസിഡൻസി കോളേജ് വിക്ടോറിയ ഹോസ്റ്റൽ. വിക്ടോറിയ ഹോസ്റ്റലിന്റെ പുതിയ ഭാഗം 2019 ലാണ് നിർമാണം പൂർത്തിയായത് രണ്ട് ഹോസ്റ്റലിലും കൂടി 500 ആൺകുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ട്. ഒരുപാട് സിനിമകൾക്ക് വിക്ടോറിയ ഹോസ്റ്റൽ ഷൂട്ടിംഗ് ലൊക്കേഷൻ ആയിട്ടുണ്ട് വിജയ് നായകനായ നൻപൻ തമിഴ് സിനിമയിലെ ഹോസ്റ്റൽ രംഗങ്ങൾ എല്ലാം വിക്ടോറിയ ഹോസ്റ്റലിലാണ് ചിത്രീകരിച്ചത്. പെൺ കുട്ടികൾക്ക് മറ്റൊരു ഹോസ്റ്റലും ഉണ്ട്.[4]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads