ഫെമിന മിസ്സ് ഇന്ത്യ

From Wikipedia, the free encyclopedia

ഫെമിന മിസ്സ് ഇന്ത്യ
Remove ads

ബെന്നെറ്റ് കോൾമാൻ & കമ്പനിയുടെ ഫെമിന എന്ന മാസിക ഇന്ത്യൻ സുന്ദരികളെ കണ്ടെത്താൻ നടത്തുന്ന വാർഷിക സൗന്ദര്യമത്സരമാണ് ഫെമിന മിസ്സ് ഇന്ത്യ. മിസ്സ് ഇന്ത്യ എന്ന പ്രയോഗത്തിനു ട്രേഡ്‌മാർക്ക് ഇല്ല. മിസ്സ് വേൾഡ്, മിസ്സ് സൂപ്രനാഷ്ണൽ, മിസ്സ് കോസ്മോ തുടങ്ങിയ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാനുള്ള സുന്ദരികളെ തിരഞ്ഞെടുക്കുന്നത് ഈ മത്സരത്തിൽ നിന്നാണ്. ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിലെ മിക്ക വിജയികളും ബോളിവുഡ് ചലച്ചിത്രനടികളും ആകാറുണ്ട്.

Thumb
2008-ലെ ഫെമിന മിസ് ഇന്ത്യ ജേത്രികൾ
വസ്തുതകൾ രൂപീകരണം, തരം ...
Remove ads

അന്തർദേശീയ മത്സരങ്ങൾ

മിസ്സ് ഇന്ത്യ വിജയി മിസ്സ് യൂണിവേർസ് മത്സരത്തിൽ 1953 മുതലാണ് മത്സരിക്കാൻ തുടങ്ങിയത്. ഇന്ദ്രാണി റെഹ്മാൻ ആയിരുന്നു ആദ്യമായി മിസ്സ് യൂണിവേർസിൽ മത്സരിച്ച മിസ്സ് ഇന്ത്യ. 1956-ൽ മിസ്സ് വേൾഡിൽ മത്സരിച്ച ഫ്ലിയർ ഇസക്കീൽ (Fleur Ezekiel) ആണ് മിസ്സ് വേൾഡിൽ മത്സരിച്ച ആദ്യ മിസ്സ് ഇന്ത്യ. മിസ്സ് ഇന്ത്യ ആയ വനിതയ്ക്ക് മിസ്സ് വേൾഡിലും മിസ്സ് യൂണിവേർസിലും ഒരേ വർഷം മത്സരിക്കാനാകില്ല എന്ന നിയമം നിലവിലില്ലെങ്കിലും ഫെമിന മിസ്സ് ഇന്ത്യ മത്സരം തുടങ്ങിയതില്പ്പിന്നെ മിസ്സ് ഇന്ത്യ വിജയി മിസ്സ് യൂണിവേർസ് മത്സരത്തിലും മിസ്സ് ഇന്ത്യലെ രണ്ടാം സ്ഥാനക്കാരി മിസ്സ് വേൾഡ് മത്സരത്തിലും പങ്കെടുക്കുക എന്നാണ് കീഴ്വഴക്കം. 2007 മുതൽ മിസ്സ് ഇന്ത്യ വിജയി മിസ്സ് വേൾഡിലും മിസ്സ് ഇന്ത്യ രണ്ടാംസ്ഥാനക്കാരി മിസ്സ് യൂണിവേർസിലും പങ്കെടുക്കേണ്ടതാണെന്ന് ഈ സൗന്ദര്യമത്സരത്തിന്റെ സംഘാടകസംഘടന തീരുമാനിച്ചു.

മുൻപ്, മിസ്സ് ഇന്ത്യ മൂന്നാംസ്ഥാനക്കാരി മിസ്സ് ഏഷ്യ, മിസ്സ് ഇന്റർനാഷണൽ, മിസ്സ് ഏഷ്യ-പസഫിക് എന്നീ വിജയസാധ്യത കൂടിയതും എന്നാൽ മിസ്സ് വേൾഡ്, മിസ്സ് യൂണിവേർസ് എന്നിവയുടെ അത്രയും പ്രശസ്തമല്ലാത്തതുമായ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. 1997-ൽ ഈ വ്യവസ്ഥിതി മാറി ഒന്ന് രണ്ട് മൂന്ൻ സ്ഥാനങ്ങൾ നൽകുന്നതിനു പകരം വ്യത്യസ്ത സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കേണ്ടുന്ന പ്രതിനിധികളെ തിരഞ്ഞെടുക്കൽ മാത്രമായി മാറി. അങ്ങനെ ഈ മത്സരങ്ങളിൽ മൂന്ന് വിജയികളെ തിരഞ്ഞെടുക്കുകയും മൂന്ന് പേർക്കും ഒരേ തരത്തിലുള്ള സമ്മാനങ്ങളും സ്ഥാനമാനങ്ങളും നൽകുകയും ഇവരെ മിസ്സ് ഇന്ത്യ വേൾഡ് എന്നും മിസ്സ് ഇന്ത്യ യൂണിവേർസ് എന്നും മിസ്സ് ഇന്ത്യ ഏഷ്യ-പസഫിക്ക് എന്നും വിളിക്കാൻ തുടങ്ങി. 2002 മുതൽ മൂന്നാം സ്ഥാനക്കാരിയെ മിസ്സ് ഏഷ്യ-പസഫിക്ക് മത്സരത്തിനു അയക്കാതെ മിസ്സ് എർത്ത് മത്സരത്തിനാണ് അയക്കാറുള്ളത്. ഇന്ന് ഈ മൂന്ന് സൗന്ദര്യമത്സരങ്ങളും ഒരേ രീതിയിൽ പ്രശസ്തവും പ്രസക്തവും ആണ്. [1].

1989-ലെ മിസ്സ് ഇന്ത്യ പുരസ്കാരം ആ വർഷം അവസാനം ഡിസംബറിൽ ആണ് നൽകപ്പെട്ടത്. അതുകൊണ്ടുതന്നെ 1990-ൽ വേറെ മത്സരം നടത്തുകയുണ്ടായില്ല. 1988-ൽ ഈവ്സ് വീക്ക്‌ലി വിജയികളായി മിസ്സ് ഇന്ത്യ ഇന്റർനാഷണലിൽ ഷിഖ സ്വരൂപും മിസ്സ് ഇന്ത്യ എർത്തും മിസ്സ് ബോംബെയും ആയി ഷബ്നം പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു. ഇവർ രണ്ടുപേരും 1989-ലെ മിസ്സ് മാക്സ് ഫാക്റ്ററിലും വിജയിച്ചു. ഈ രണ്ടുപേരും ഇഞ്ചോടിഞ്ഞ് പോരാട്ടമായിരുന്നു അവസാനം വരെ. അവസാനം ഒരു സമനിലയോളം എത്തിയ ഇവരുടെ മത്സരം കഴിഞ്ഞപ്പോൾ രണ്ടുപേരെയും ഈ മാസികയുടെ പുറം താളിൽ ഉൾപ്പെടുത്തിയാണ് മാസിക പ്രസിദ്ധീകരിച്ചത്. ഇത് മാസികയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ തവണയായിരുന്നുവെന്ന് ഈവ്സ് വീക്കിലിയുടെ എഡിറ്റർ ഗുൽഷൻ ഈവിങ്ങ് പറയുകയുണ്ടായി.

1994-ൾ മിസ്സ് ഇന്ത്യ വിജയിയായ സുസ്മിതാ സെൻ മിസ്സ് യൂണിവേർസ് മത്സരത്തിലും വിജയിയായി തിരഞ്ഞെടുക്കപ്പെട്ട് ആ പദവി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. ഇതേ വർഷം തന്നെ മിസ്സ് ഇന്ത്യ വിജയിയായ ഐശ്വര്യ റായി മിസ്സ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. രണ്ട് പദവികളും ഇന്ത്യയിൽ ഒരുമിച്ച് എത്തുന്നതും നടാടെയായിരുന്നു.

സുസ്മിത സെന്നിന്റെ വിജയത്തോടുകൂടി ഇന്ത്യയിൽ സൗന്ദര്യമത്സരങ്ങൾക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ വളരെയധികം പുതുതായി ഉണ്ടാവുകയുണ്ടായി. അതുകൊണ്ടുതന്നെ മിസ്സ് ഇന്ത്യ മത്സരാർത്ഥികളുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനയുണ്ടായി. 1997-ൽ മിസ്സ് ഇന്ത്യ വേൾഡ് ഡയാന ഹെയ്ഡൻ മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷങ്ങൾക്ക് ശേഷം 1999-ൽ മിസ്സ് ഇന്ത്യ വിജയിയായ യുക്താ മുഖിയും മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

2000 മിസ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിനെ സംബന്ധിച്ചിടത്തോളം ഒരു നാഴിക്കല്ലായ ഒരു വർഷമായിരുന്നു. മിസ്സ് ഇന്ത്യ മത്സരത്തിലെ മൂന്ന് വിജയികളും അവരവരുടേതായ അന്തർദേശീയ സൗന്ദര്യമത്സരങ്ങളിൽ വിജയികളായി. ലാറ ദത്ത മിസ്സ് യൂണിവേർസും പ്രിയങ്ക ചോപ്ര മിസ്സ് വേൾഡും ദിയ മിർസ മിസ്സ് ഏഷ്യ-പസഫിക്കും ആയി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചു. മൂന്ന് പുരസ്കാരങ്ങളും ഒരേ വർഷം ഒരേ രാജ്യത്ത് എത്തിയിട്ടുള്ളത് ഒരിക്കൽ മാത്രമായിരുന്നു. 1972-ൽ ആസ്ത്രേലിയയിലേയ്ക്കായിരുന്നു അത്.

Remove ads

ശ്രദ്ധേയമായ സംഭവങ്ങൾ

  • ഈവ്സ് വീക്കിലി മിസ്സ് ഇന്ത്യ 1966 ആയി തിരഞ്ഞെടുക്കപ്പെട്ട റീത്ത ഫാരിയ മിസ്സ് വേൾഡ് 1966 ആയി തിരഞ്ഞെടുക്കപ്പെട്ടു. റീത്തയാണ് ആദ്യമായി ഈ കിരീടമണിഞ്ഞ ഇന്ത്യൻ വനിത
  • 1970-ൽ സീനത്ത് അമനും 1973-ൽ താര ആൻ ഫോൻസികയും (Tara Ann Fonseca) മിസ്സ് ഏഷ്യ-പസഫിക് ആയി തിരഞ്ഞെടുക്കപ്പെട്ടു.
  • 1976-ലെ മിസ്സ് ഇന്ത്യയായ നൈന ബൽസാവെറിൻ, വർണ്ണവിവേചനത്തോടുള്ള (apartheid) ഇന്ത്യയുടെ പ്രതിഷേധത്തിന്റെ ഭാഗമായി മിസ്സ് വേൾഡ് മത്സരത്തിൽ നിന്നു പിന്മാറേണ്ടി വന്നു.
  • 1977-ലെ മിസ്സ് ഇന്ത്യയായ നളിനി വിശ്വനാഥന്റെ പിതാവ് തന്റെ മകൾ നീന്തൽ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് തനിക്കിഷ്ടമല്ലെന്ന് പറഞ്ഞ് മകളെ മിസ്സ് യൂണിവേർസ് മത്സരത്തിൽ പങ്കെടുക്കുന്നതിൽനിന്നും വിലക്കിയതിനാൽ നളിനി മത്സരത്തിൽ പങ്കെടുത്തില്ല.
  • 1992-ൽ മധു സാപ്രേ മിസ്സ് യൂണിവേർസ് മത്സരത്തിൽ മൂന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1994-ൽ, സുസ്മിതാ സെൻ മിസ്സ് യൂണിവേർസ് ആയും ഐശ്വര്യ റായ് മിസ്സ് വേൾഡ് ആയും തിരഞ്ഞെടുക്കപ്പെട്ടു.
  • 1995-ൽ, മൻപ്രീത് ബ്രാർ, മിസ്സ് യൂണിവേർസ് മത്സരത്തിൽ രണ്ടാമതായും രുചി മൽഹോത്ര, മിസ്സ് ഏഷ്യ-പെസഫിക്കിൽ രണ്ടാമതായും തിരഞ്ഞെടുക്കപ്പെട്ടു.
  • 1997-ൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ മിസ്സ് വേൾഡ് കിരീടം ഡയാന ഹെയ്ഡനിലൂടെ കരസ്ഥമായി. ഇതേ വർഷം മിസ്സ് ഏഷ്യാ പസഫിക്ക് മത്സരത്തിൽ മിസ്സ് ഇന്ത്യ ആയ ദിവ്യ ചൗഹാൻ മൂന്നാം സ്ഥാനവും നേടി.
  • 1999-ൽ യുക്താ മുഖി മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു
  • 2000-ൽ, 1994-ലെ മിസ്സ് വേൾഡ് ആയ ഐശ്വര്യ റായിയെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ മിസ്സ് വേൾഡ് ആയി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.
  • 2000-ൽ തന്നെ മിസ്സ് യൂണിവേർസ് പുരസ്കാരവും മിസ്സ് വേൾഡ് പുരസ്കാരവും മിസ്സ് ഏഷ്യാ-പെസഫിക് പുരസ്കാരവും ഒരേ വർഷം നേടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. ലാറ ദത്ത, പ്രിയങ്ക ചോപ്ര, ദിയ മിർസ എന്നിവരാണ് യഥാക്രമം ഈ സ്ഥാനങ്ങൾ നേടിയത്. ഇന്ത്യയ്ക്ക് മുൻപ് ഈ മൂന്ന് പുരസ്കാരങ്ങളും നേടിയത് 1972-ൽ ആസ്ത്രേലിയയാണ്.
  • 2001-ൽ മിസ്സ് ഇന്ത്യ യൂണിവേർസായ സെലീന ജെറ്റ്ലി മിസ്സ് യൂണിവേർസിൽ അഞ്ചാം സ്ഥാനത്തെത്തി.
  • 2002-ൽ ടീനാ ചട്‌വാൾ മിസ്സ് ഏഷ്യാ പെസഫിക്ക് ഇന്റർനാഷണലിൽ മൂന്നാം സ്ഥാനത്തെത്തി.
  • 2003-ൽ, ഷോണൽ രാവത് മിസ്സ് ഏഷ്യാ പെസഫിക് ഇന്റർനാഷണലിൽ രണ്ടാമതെത്തി.
  • 2006-ൽ മിസ്സ് ഇന്ത്യ എർത്തായ അമൃത പട്കി മിസ്സ് എർത്ത് മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി.
  • 2007-ൽ മിസ്സ് ഇന്ത്യ എർത്ത് ആയ പൂജ ചിട്ഗോപികർ മിസ്സ് എർത്ത് മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയായി.
  • 2008-ലെ മിസ്സ് ഇന്ത്യ, മലയാളിയായ പാർവ്വതി ഓമനക്കുട്ടൻ മിസ്സ് വേൾഡ് രണ്ടാം സ്ഥാനക്കാരിയായി.
Remove ads

വിവാദങ്ങൾ

ഫെമിന മിസ്സ് ഇന്ത്യയിൽ 2007 വരെ ഒന്നാം സ്ഥാനക്കാരി മിസ് യൂണിവേർസും രണ്ടാം സ്ഥാനക്കാരി മിസ്സ് വേൾഡും ആയിരുന്നു. 2007 മുതൽ മിസ്സ് ഇന്ത്യയുടെ സംഘാടകർ അത് തിരിച്ച് മിസ്സ് വേൾഡ് ഒന്നാം സ്ഥാനക്കാരിയും മിസ്സ് യൂണിവേർസ് രണ്ടാം സ്ഥാനക്കാരിയും ആകും എന്ന് തീരുമാനിക്കുകയുണ്ടായി. 2006-ലെ ഫെമിന മിസ്സ് ഇന്ത്യയായ നേഹ കപൂർ താൻ കിരീടം അണിയിക്കേണ്ടത് 2007-ലെ രണ്ടാം സ്ഥാനക്കാരിയാണെന്ന് അറിഞ്ഞതോടെ രോഷാകുലയാകുകയും കിരീടദാനച്ചടങ്ങളിൽ പങ്കെടുക്കാതെ വേദി വിടുകയും ചെയ്തിരുന്നു.

2008-ൽ മിസ്സ് ഇന്ത്യ എർത്ത് ആയി തിരഞ്ഞെടുത്ത ഹർഷിത സക്സേനയ്ക്കെതിരേ ഗ്ലാഡ്റാഗ്സിന്റെ പ്രസിഡന്റ് മൗറീൻ വാഡിയ വക്കീൽ നോട്ടീസ് അയച്ചത് മിസ്സ് ഇന്ത്യ മത്സരത്തിനു നാണക്കേടായി. 2006-ൽ ഒപ്പുവച്ച രണ്ടു വർഷ കരാർ ഹർഷിത ലംഘിച്ചു എന്നു പറഞ്ഞാണ് ഗ്ലാഡ്റാഗ്സ് കോടതി കയറിയത്. ഈ കരാർ പ്രകാരം ഹർഷിതയ്ക്ക് ഏതെങ്കിലും സൗന്ദര്യമത്സരത്തിൽ പങ്കെടുക്കണമെങ്കിൽ ഗ്ലാഡ്റാഗ്സിന്റെ മുൻകൂർ അനുവാദം വേണമായിരുന്നു. സി.എൻ.എൻ ഐ.ബി.എം വാർത്താ ചാനലുമായി നടത്തിയ ഒരു അഭിമുഖത്തിൽ മൗറീൻ വാഡിയ ഇങ്ങനെ പറഞ്ഞു. ഹർഷിത സക്സേന ഒരു ഗ്ലാഡ്റാഗ്സ് മോഡലാണ്. ഏപ്രിൽ 2006-ൽ ഒപ്പു വച്ച മെഗാ മോഡൽ കരാറിന്റെ ഭാഗമാണ് ഹർഷിത. ഈ കരാർ ഇപ്പോഴും നിലവിലുണ്ട്. ഇത് തീരുന്നതിനുമുൻപ് ഒരു സൗന്ദര്യമത്സരത്തിലും എന്റെ അനുവാദം കൂടാതെ പങ്കെടുക്കരുതെന്ന് ഈ കരാറിൽ വ്യക്തമായി പറയുന്നുണ്ട്. ഈ കാരണങ്ങളാൽ ഹർഷിതയ്ക്ക് തന്റെ കിരീടം ഉപേക്ഷിക്കേണ്ടതായി വന്നു. ഹർഷിതയുടെ പിന്നിലായി വിജയിച്ച തൻവി വ്യാസ് മിസ്സ് ഇന്ത്യ എർത്ത് ആയി തന്മൂലം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തൻവിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് 2008 മിസ്സ് എർത്ത് മത്സരത്തിൽ പങ്കെടുത്തത്. [2]

2001-ലെ മിസ്സ് ഇന്ത്യയും മിസ്സ് യൂണിവേർസിലെ നാലാമത് സ്ഥാനക്കാരിയും ആയ സെലീന ജെറ്റ്ലി തന്നോട് മത്സരം നടന്ന പോർട്ടോ റീക്കോയിലെ മാധ്യമങ്ങൾ മോശമായി പെറുമാറി എന്ന് ആരോപിച്ചിരുന്നു.

ഇന്ത്യയിൽ നിന്നുള്ള സുന്ദരികൾ തുടർച്ചയായി മിസ്സ് യൂണിവേർസും മിസ്സ് വേൾഡും ഒക്കെ ആവുന്നതുകൊണ്ട് ഈ മത്സരങ്ങളിൽ ഇന്ത്യ കള്ളത്തരം കാണിക്കുന്നുണ്ട് എന്നൊരാരോപണവും ഉണ്ടായിട്ടുണ്ട്.

ദുരന്തം

മിസ്സ് ഇന്ത്യ ആയിരുന്ന നഫീസ ജോസഫ് 2004 ജുലൈ 29-ന് തന്റെ മുബൈയിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ചതായി കാണപ്പെട്ടു. തന്റെ പ്രതിശ്രുത വരനുമായുള്ള പ്രശ്നങ്ങളാണ് നഫീസയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നു കരുതുന്നു. നഫീസയുടെ മാതാപിതാക്കളും അയാളെ കുറ്റം പറയുകയുണ്ടായി.

ജേതാക്കളുടെ പട്ടിക

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്ന മികച്ച നാല് അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിൽ ഇന്ത്യയുടെ ദ്യോഗിക പ്രതിനിധികളുടെയും അവരുടെ സ്ഥാനങ്ങളുടെയും പട്ടികയാണ് ഇനിപ്പറയുന്നത്. രാജ്യം പത്ത് കിരീടങ്ങൾ നേടി.

  • മൂന്ന് — മിസ്സ് യൂണിവേഴ്സ് കിരീടങ്ങൾ (199420002021)
  • ആറ് — മിസ്സ് വേൾഡ് കിരീടങ്ങൾ (196619941997199920002017)
  • ഒന്ന് — മിസ്സ് എർത്ത് കിരീടം (2010)
കൂടുതൽ വിവരങ്ങൾ YEAR, മിസ്സ് യൂണിവേഴ്സ് വിശ്വസൗന്ദര്യ റാണി ...


× മത്സരിച്ചില്ല
↑ മത്സരം നടന്നില്ല

കൂടുതൽ വിവരങ്ങൾ മത്സരം, പ്ലെയ്‌സ്‌മെന്റുകൾ ...
Remove ads

ചെറിയ അന്താരാഷ്ട്ര മത്സരങ്ങളുടെ പ്രതിനിധികൾ

മിസ്സ് സൂപ്രനാഷണൽ

ഫെമിന മിസ്സ് ഇന്ത്യയും, മിസ്സ് ദീവ (ദ ടൈംസ് ഗ്രൂപ്പ്) 2013 മുതൽ ഇന്ത്യൻ പ്രതിനിധികളെ മിസ്സ് സുപ്രാനേഷണലിലേക്ക് അയയ്ക്കുന്നതിനുള്ള അവകാശം നേടി. 2011, 2012 വർഷങ്ങളിൽ ഇന്ത്യൻ പ്രിൻസസ് മത്സരമാണ് മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്.[3]

കൂടുതൽ വിവരങ്ങൾ വർഷം, പ്രതിനിധി ...
Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads