ഫെയർഫീൽഡ്

From Wikipedia, the free encyclopedia

ഫെയർഫീൽഡ്map
Remove ads

ഫെയർഫീൽഡ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തിൻറെ നോർത്ത് ബേ ഉപമേഖലയിൽ സൊലാനോ കൗണ്ടിയിൽ സ്ഥിതിചെയ്യന്നു ഒരു നഗരമാണ്. സാൻ ഫ്രാൻസിസ്കോയ്ക്കും സാക്രമെൻറോയ്ക്കും ഇടയിലെ മദ്ധ്യബിന്ദുവായി ഈ നഗരം കണക്കാക്കപ്പെടുന്നു. ഈ രണ്ടു നഗരങ്ങളിലേയ്ക്കും ഫെയർഫീൽഡ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 40 മൈൽ (64 കിലോമീറ്റർ) ദൂരമാണുള്ളത്. ഓക്ൿലാൻറ് നഗരകേന്ദ്രത്തിൽനിന്ന് ഇവിടേയ്ക്കുള്ള ദൂരവും 40 മൈൽ (64 കിലോമീറ്റർ) ആണ്. അതുപോലെ നാപ്പാ താഴ്വരയിൽനിന്ന് 29 മൈലും (31 കിലോമീറ്റർ) കാർക്വിനെസ് പാലത്തിൽനിന്ന് 16 മൈലും (26 കിലോമീറ്റർ) ബെനീസിയ പാലത്തിൽനിന്ന് 14 മൈലും (23 കിലോമീറ്റർ) എന്നിങ്ങനെയാണ് ഇവിടേയ്ക്കുള്ള ദൂരം.1856 ൽ ക്ലിപ്പർ കപ്പലിൻറെ (പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പ്രചാരത്തിലുണ്ടായിരുന്ന 3 പായ്‌മരങ്ങളുള്ള ഒരു തരം അതിവേഗ കപ്പലുകൾ) കപ്പിത്താനായിരുന്ന റോബർട്ട് എച്ച്. വാട്ടർമാൻ ആണ് ഈ നഗരം സ്ഥാപിച്ചത്. തൻറെ പഴയ ജന്മസ്ഥലമായിരുന്ന കണക്റ്റിക്കട്ടലെ ഫെയർഫീൽഡിനെ അനുസ്മരിച്ചാണ് അദ്ദേഹം ഈ നഗരത്തിനു നാമകരണം നടത്തിയത്.

വസ്തുതകൾ ഫെയർഫീൽഡ് നഗരം, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads