ബാക്ടീരിയോളജി
From Wikipedia, the free encyclopedia
Remove ads
ബാക്ടീരിയയുടെ മോർഫോളജി, ആവാസവ്യവസ്ഥ, ജനിതകശാസ്ത്രം, ബയോകെമിസ്ട്രി എന്നിവയും അവയുമായി ബന്ധപ്പെട്ട മറ്റ് പല കാര്യങ്ങളും പഠിക്കുന്ന ബയോളജിയുടെ ശാഖയാണ് ബാക്ടീരിയോളജി. മൈക്രോബയോളജിയുടെ ഈ ഉപവിഭാഗത്തിൽ ബാക്ടീരിയ ഇനങ്ങളെ തിരിച്ചറിയൽ, വർഗ്ഗീകരണം, സ്വഭാവം എന്നിവ ഉൾപ്പെടുന്നു.[1] പ്രോട്ടോസോവ, ഫംഗസ്, വൈറസ് തുടങ്ങിയ ബാക്ടീരിയകൾ ഒഴികെയുള്ള സൂക്ഷ്മാണുക്കളുമായി ബന്ധപ്പെട്ടിരിക്കുന്ന മൈക്രോബയോളജിയുമായി ഉള്ള സാമ്യം കാരണം ഇവ രണ്ടും ഒന്നായി കണക്കാക്കുന്ന പ്രവണതയുണ്ട്.[2] ഈ പദങ്ങൾ മുമ്പ് പരസ്പരം മാറി ഉപയോഗിക്കാറുണ്ടായിരുന്നു.[3] എന്നിരുന്നാലും, ബാക്ടീരിയോളജി ഒരു പ്രത്യേക ശാസ്ത്രമായി കണക്കാക്കാവുന്നതാണ്.

Remove ads
ആമുഖം
ബാക്ടീരിയയെക്കുറിച്ചും വൈദ്യശാസ്ത്രവുമായി അവയുടെ ബന്ധവും പഠിക്കുന്ന ശാഖയാണ് ബാക്ടീരിയോളജി. പത്തൊൻപതാം നൂറ്റാണ്ടിലെ ഭക്ഷണങ്ങളുടെയും വൈനുകളുടെയും കേടുപാടുകൾ സംബന്ധിച്ച ആശങ്കകൾ പരിശോധിക്കുന്നതിനായി രോഗാണു സിദ്ധാന്തം പ്രയോഗിച്ച ഡോക്ടർമാരിൽ നിന്നാണ് ബാക്ടീരിയോളജി വികസിച്ചത്. രോഗങ്ങളുമായി ബന്ധപ്പെട്ട ബാക്ടീരിയകളെ തിരിച്ചറിയുന്നതും വർഗ്ഗീകരിക്കുന്നതും ബാക്ടീരിയോളജിയെ പുരോഗതിയിലേക്ക് നയിച്ചു. ബാക്ടീരിയയും പ്രത്യേക രോഗങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നതിൽ കോച്ച്സ് പോസ്റ്റുലേറ്റുകൾ ഒരു പങ്കുവഹിച്ചു. അതിനുശേഷം, ഫലപ്രദമായ വാക്സിനുകൾ പോലുള്ള വിജയകരമായ മുന്നേറ്റങ്ങൾ ബാക്ടീരിയോളജിയിൽ വന്നിട്ടുണ്ട്, ഉദാഹരണത്തിന്, ഡിഫ്തീരിയ വാക്സിൻ, ടെറ്റനസ് വാക്സിൻ. ഫലപ്രദമല്ലാത്തതും പാർശ്വഫലങ്ങളുണ്ടാക്കുന്നതുമായ (ഉദാ: ടൈഫോയ്ഡ് വാക്സിൻ) വാക്സിനുകൾ ഉണ്ട്. ആൻറിബയോട്ടിക്കുകളുടെ കണ്ടെത്തലും ബാക്ടീരിയോളജിയുടെ സംഭാവനയാണ്.
Remove ads
ചരിത്രം



രോഗവുമായി സൂക്ഷ്മാണുക്കളുടെ ബന്ധം കണ്ടെത്തിയത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ജർമ്മൻ വൈദ്യനായ റോബർട്ട് കോച്ച് സൂക്ഷ്മജീവികളുടെ ശാസ്ത്രം മെഡിക്കൽ രംഗത്ത് അവതരിപ്പിച്ചു.[9] പകർച്ചവ്യാധികൾക്കും രോഗങ്ങളിലെ അഴുകൽ പ്രക്രിയയ്ക്കും കാരണം ബാക്ടീരിയയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഫ്രഞ്ച് ശാസ്ത്രജ്ഞൻ ലൂയിസ് പാസ്ചർ വാക്സിനുകൾ നിർമ്മിക്കാനുള്ള വിദ്യകൾ വികസിപ്പിച്ചു. വൈദ്യചികിത്സയിൽ ആന്റിസെപ്സിസ് മെച്ചപ്പെടുത്തുന്നതിൽ കോച്ചും പാസ്ചറും പങ്കുവഹിച്ചു. ഇത് പൊതുജനാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുകയും ശരീരത്തെയും രോഗങ്ങളെയും കുറിച്ച് നന്നായി മനസ്സിലാക്കുകയും ചെയ്തു. 1870-1885 ൽ സ്റ്റെയിനുകളുടെ ഉപയോഗത്തിലൂടെയും പോഷക മാധ്യമങ്ങളുടെ ഫലകങ്ങളിൽ ജീവികളുടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതിയിലൂടെയും ബാക്ടീരിയോളജി സാങ്കേതികതയുടെ ആധുനിക രീതികൾ അവതരിപ്പിച്ചു. 1880 നും 1881 നും ഇടയിൽ പാസ്റ്റർ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ മൃഗങ്ങൾക്ക് വിജയകരമായി രണ്ട് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകി. വാക്സിനുകൾ വഴി രോഗം തടയുന്നതിനും രോഗങ്ങൾ ചികിത്സിക്കുന്നതിനുമുള്ള പഠനങ്ങൾ ബാക്ടീരിയയുടെ പ്രാധാന്യം കൂട്ടി. കൃഷി, സമുദ്ര ജീവശാസ്ത്രം, ജല മലിനീകരണം, ബാക്ടീരിയ ജനിതകശാസ്ത്രം, ബയോടെക്നോളജി എന്നിങ്ങനെ വിവിധ മേഖലകളിൽ ബാക്ടീരിയോളജിക്ക് പ്രാധാന്യമുണ്ട്.[10][11][12]
Remove ads
ഇതിനായി കൂടുതൽ കാണുക
അവലംബം
കൂടുതൽ വായനയ്ക്ക്
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads