ബാരി ജെ. മാർഷൽ
From Wikipedia, the free encyclopedia
Remove ads
ബാരി ജെയിംസ് മാർഷൽ (ജനനം. സെപ്റ്റംബർ 30, 1951, കാൾഗൂർലി, ഓസ്ട്രേലിയ) വൈദ്യശാസ്ത്രത്തിനുള്ള 2005ലെ നോബൽ സമ്മാന ജേതാവാണ്. ഉദര സംബന്ധമായ അൾസറിനു കാരണമായ 'ഹെലിക്കൊബാക്ടർ പൈലൊറി' എന്ന ബാക്ടീരിയയെ കണ്ടെത്തിയതിനാണ് ബാരിക്കും സഹഗവേഷകൻ റോബിൻ വാറനും നോബൽ സമ്മാനം ലഭിച്ചത്[1] എരിവും അമ്ലഗുണവും കൂടുതലുള്ള ഭക്ഷണപദാർഥങ്ങളുടെ അമിത ഉപയോഗവും മാനസിക സമ്മർദ്ദവുമാണ് അൾസറിനു കാരണം എന്നതായിരുന്നു വർഷങ്ങളായി നിലനിന്നിരുന്ന വിശ്വാസം. എന്നാൽ ബാരിയുടെയും റൊബിന്റെയും ഗവേഷണ ഫലങ്ങൾ അൾസറിന്റെ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ഓസ്ട്രേലിയയിലെ വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാലയിൽ ക്ലിനിക്കൽ മൈക്രോബയോളജി പ്രൊഫസറാണ് ബാരി .
Remove ads
അവലംബം
കുറിപ്പുകൾ
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads