ബ്രാഹ്മി ലിപി
From Wikipedia, the free encyclopedia
Remove ads
ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും മാതൃലിപിയാണ് ബ്രാഹ്മി ലിപി[1]. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതൽ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്[2][3][4]. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ആലേഖനം ചെയ്യപ്പെട്ട അശോകന്റെ ശിലാശാസനങ്ങളാണ് ബ്രാഹ്മി ലിപിയിൽ രചിക്കപ്പെട്ടിട്ടുള്ളവയിൽ പ്രശസ്തമായത്.
കൊറിയൻ അക്ഷരമാലയായ ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും രൂപാന്തരപ്പെടുത്തിയെടുത്തതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോകവ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ ഉത്പ്പത്തിയും ബ്രാഹ്മി ലിപികളിൽ നിന്നാണ്.[അവലംബം ആവശ്യമാണ്].
കണ്ടുകിട്ടിയിട്ടുള്ള ബ്രാാഹ്മിലിഖിതങ്ങളിൽ ഏറ്റവും പഴയതും കൃത്യമായി കാലം നിർണയിക്കപ്പെട്ടതുമായ ലിഖിതങ്ങൾ അശോകചക്രവർത്തിയുടെ (BC 272 - BC 231) ശിലാശാസനങ്ങളാണ്. അശോകന്റെ കാലത്ത് ഇന്നറിയപ്പെടുന്ന ഭാരതത്തിന്റെ എല്ലാഭാഗത്തും ബ്രാഹ്മിലിപി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് ഈ ലിഖിതങ്ങൾ തെളിയിക്കുന്നു.[5]
കേലാഡിയിലെ സമീപകാല കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ബ്രാഹ്മി ലിപി ഒരു സങ്കര രൂപത്തിലുള്ള മൂന്ന് ലിപികളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്: ഇംപീരിയൽ അരാമിക് അക്ഷരമാല, ഫീനിഷ്യൻ അക്ഷരമാല, ഗ്രീക്ക് അക്ഷരമാല, പ്രത്യേകിച്ച് ഡി അക്ഷരം.[6]
Remove ads
സ്രോതസ്സുകൾ
- വടക്കൻ ബ്രാഹ്മിയും തെക്കൻ ബ്രാഹ്മിയും, 22 Jan 2013, കെ. കൃഷ്ണരാജ്, മാതൃഭൂമി
- സൈന്ധവ മുദ്രകൾ തിരുത്തി വായിക്കണമെന്ന് ചരിത്രകാരൻ , Nov 04, 2014, മാതൃഭൂമി (ചിത്രം)
- എടക്കൽ ഗുഹയിലെ അപൂർവബ്രാഹ്മിലിഖിതം, 20 Feb 2012, എം.ആർ.രാഘവവാരിയർ, മാതൃഭൂമി
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads