ഭാരതീയ വിചാര കേന്ദ്രം
From Wikipedia, the free encyclopedia
Remove ads
1982 ഒക്ടോബർ 27-ന് വിജയദശമി ദിനത്തിലാണ് ഭാരതീയ വിചാര കേന്ദ്രം സ്ഥാപിതമായത്. തിരുവനന്തപുരം സംസ്കൃതി ഭവൻ ആസ്ഥാനമാക്കിയാണ് ഭാരതീയ വിചാര കേന്ദ്രം പ്രവർത്തിച്ചു വരുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് സമാരംഭം കുറിച്ച ദത്തോപാന്ത് ഠേംഗ്ഡി യുടെ നേതൃത്വത്തിൽ ആയിരുന്നു ഭാരതീയ വിചാര കേന്ദ്രത്തിനു തുടക്കം കുറിച്ചത്. ഹിന്ദുത്വ ചിന്തകനും ആദ്യകാല ആർ.എസ്.എസ് പ്രചാരകൻമാരിൽ ഒരാളുമായ പി. പരമേശ്വരൻ ആണ് ഭാരതീയ വിചാര കേന്ദ്രത്തിൻറെ സ്ഥാപകൻ. [1] ആർ.സഞ്ജയൻ ആണു് ഇപ്പോഴത്തെ ഡയറക്ടർ.
Remove ads
പ്രവർത്തനങ്ങൾ
ഇന്ന് സർവ്വകലാശാലാതലത്തിൽ അംഗത്വം ലഭിച്ചിട്ടുള്ള ഒരു പഠന ഗവേഷണ കേന്ദ്രം ആണിത്. [2][3]. ഡോക്ടർ കെ മാധവൻ കുട്ടി വളരെക്കാലം സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. വി മഹേഷ് ആണ് കേന്ദ്രത്തിന്റെ സംഘടനാ കാര്യദർശി. ഭഗവദ്ഗീതയുടെ കാലിക പ്രസക്തി മനസ്സിലാക്കി അത് ജനങ്ങളിലേക്ക് എത്തിക്കാനായി കേരള വ്യാപകമായി ഒരു പ്രചാരണ പരിപാടിക്ക് രൂപം കൊടുത്തു. ഗീത സ്വാധ്യായ സമിതി എന്നപേരിൽ സംഘടനാ സ്വഭാവം ഉണ്ടാക്കി പരിപാടികൾ നടത്തുന്നു. പഞ്ചായത്ത് തലത്തിലും മേഖല തലത്തിലും ഗീത സംഗമങ്ങൾ നടത്തി. 2000ൽ തിരുവനന്തപുരത്ത് വെച്ച് അന്താരാഷ്ട്ര ഗീത സമ്മേളനം നടത്തി. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ആയിരുന്നു മുഖ്യ അതിഥി.
Remove ads
പ്രസിദ്ധീകരണങ്ങൾ
പ്രഗതി എന്ന ആനുകാലിക ഗവേഷണ പ്രസിദ്ധീകരണം 1979-ൽ ആരംഭിച്ചു[4].
Remove ads
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads