മലനാട് ഗിദ്ദ

From Wikipedia, the free encyclopedia

മലനാട് ഗിദ്ദ
Remove ads

കർണാടകത്തിന്റെ ഒരു തനതു ജനുസ്സിൽ പെട്ട നാടൻ പശു ഇനമാണ് മലനാട് ഗിദ്ദ (മലനാട് കുള്ളൻ). Malnad Gidda (Kannada:ಮಲೆನಾಡು ಗಿಡ್ಡ) ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം.[1]

വസ്തുതകൾ Other names, Country of origin ...
Remove ads

പേരിനു പിന്നിൽ

മലയോര പ്രദേശത്ത് മേഞ്ഞു നടക്കുന്നതിനാൽ മലനാട് എന്ന് പേരിൽ വിളിക്കപ്പെടുന്നു. “ഗിദ്ദ” എന്നാൽ ചെറുത് അല്ലെങ്കിൽ കുള്ളൻ എന്നും അർത്ഥമാക്കുന്നു. 'ഉറഡാന' 'വർഷഗന്ധി' എന്നും വിളിക്കുന്നു. എല്ലാ വർഷവും ഒരു കുഞ്ഞിനെ നൽകുന്നതിനാലാണ് വർഷഗന്ധി എന്ന് വിളിക്കപ്പെടുന്നത്.

പ്രത്യേകതകൾ

കർണ്ണാടകത്തിലെ തീരദേശത്തും മലയോര ഭാഗങ്ങളിലും ഈ ഇനങ്ങളെ കണ്ടുവരുന്നു. താരതമ്യേന ഉയരക്കുറവുള്ളതും പ്രതിരോധശേഷി കൂടുതൽ ഉള്ളവയുമായ ഈ വിഭാഗം കർണാടകയുടെ തനതു പാരമ്പര്യമുള്ള പൗരാണിക ജനുസ്സിൽ പെട്ട ഒരു പശു ഇനമാണ്.[2] പോഷക സമ്പുഷ്ടമായ പാലും കാർഷിക ആവശ്യത്തിനായി നാടൻ ഗുണമുള്ള ചാണകവും മൂത്രവും യഥേഷ്ടം ഉപയോഗിക്കപ്പെടുന്നു.


Thumb
Malnad Gidda Bull


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads