മലബാർ മിന്നൻ
From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരിനം പൂമ്പാറ്റയാണ് മലബാർ മിന്നൻ (Rapala lankana).[1][2][3][4][5] ഇന്ത്യയിലെ പശ്ചിമഘട്ടത്തിലെ വളരെ കുറച്ച് സ്ഥലത്തേ അതായത് കേരളം, തമിഴ്നാട്, കർണ്ണാടകം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഇവയെ കണ്ടെത്താനാവൂ.
Remove ads
ജീവിതരീതി
സമുദ്രനിരപ്പിൽനിന്ന് മുന്നൂറ് മുതൽ തൊള്ളായിരം മീറ്റർ വരെയുള്ള മഴക്കാടുകളാണ് ഇവയുടെ ആവാസവ്യവസ്ഥ. നനഞ്ഞ മണ്ണിൽ നിന്ന ലവണം ഉണ്ണുന്ന ശീലം ഉണ്ട്.
പ്രത്യേകതകൾ
പശ്ചിമഘട്ടത്തിന്റേയും ശ്രീലങ്കയുടേയും ഒരു തനത് ശലഭമാണ് മലബാർ മിന്നൻ. ചിറകിന്റെ അടിവശത്ത് ചുവപ്പ് കലർന്ന തവിട്ടുനിറമാണ്. കടും തവിട്ടുനിറത്തിലുള്ള ഒരു പട്ട ചിറകിന്റെ അടിവശത്ത് കാണാം. ആൺശലഭത്തിന്റെ ചിറകിന് പുറത്ത് നീലനിറമാണ്. പെൺശലഭത്തിന്റെ പുറത്തിന് തവിട്ടുനിറവും.
പ്രജനനം
ഈ ശലഭത്തിന്റെ ജീവിതക്രമങ്ങളെകുറീച്ചുള്ള പഠനങ്ങൾ അധികം നടന്നിട്ടില്ല. വൻതുടലി എന്ന സസ്യത്തിലാണ് ഇതിന്റെ പുഴുവിനെ കണ്ടെത്തിയത്. ശലഭപ്പുഴുവിന് ചുവപ്പും തവിട്ടും കലർന്ന നിറമാണ്. പുഴുവിന്റെ ദേഹത്ത് ചെറിയ മുള്ളുകൾ പോലെയുള്ള ഭാഗങ്ങൾ കാണാം. പുഴുപ്പൊതിയ്ക്ക്(പ്യൂപ്പ) തവിട്ടുനിറമാണ്.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads