മലബാർ വെരുക്
From Wikipedia, the free encyclopedia
Remove ads
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പുറത്തിറക്കിയ വംശനാശഭീഷണി നേരിടുന്നതും വംശനാശം സംഭവിച്ചതുമായ ജീവജാലങ്ങളുടെ പട്ടികയിലായിരുന്നു പശ്ചിമഘട്ടത്തിൽ കാണുന്നമലബാർ വെരുക്(Viverra civettina, Malabar Civet, Malabar Large-spotted Civet). കന്യാകുമാരി മുതൽ വടക്കൻകർണ്ണാടകയിലെ ഹൊന്നവർ വരെയുള്ള പശ്ചിമഘട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളായിരുന്നു ഈ ജീവിയുടെ വാസസ്ഥലം. 1978ൽ ഐ.യു.സി.എൻ ഈ ജീവിവർഗ്ഗം അപ്രത്യക്ഷമായതായി പ്രഖ്യാപിച്ചു.[3] എന്നാൽ 1987ൽ മലബാർ വെരുകിനെ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വീണ്ടും കണ്ടെത്തിയിരുന്നു. വേട്ടയാടി കൊന്ന രണ്ട് മലബാർ വെരുകുകളുടെ തോലിൽ നിന്നാണ് ഈ ജീവിവർഗ്ഗം അപ്രത്യക്ഷമായിട്ടില്ലെന്ന തെളിവ് ലഭിച്ചത്. 1980 കളിലും 90കളിലും പലപ്പോഴായി മലബാർ വെരുകിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് വർഷങ്ങളായി ഈ ജീവിവർഗ്ഗത്തെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാൽ മലബാർ വെരുകിന് വംശനാശം സംഭവിച്ചെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ.[4]
Remove ads
ശരീര ഘടന
ചാര നിറത്തിലുള്ള ഇവയുടെ ശരീരത്തിൽ വെളുത്ത കുത്തുകളും മുതുകിൽ നെടുകയുള്ള വരയുമുണ്ടാകും. മാംസഭുക്കായ മലബാർ വെരുക് രാത്രിയാണ് ഇര പിടിക്കാൻ ഇറങ്ങുന്നത്. കൂർത്ത പല്ലുകളും നഖങ്ങളും ഇരപിടിക്കാൻ ഇവയെ സഹായിക്കുന്നു. ചെറുപക്ഷികൾ, ഉരഗങ്ങൾ തുടങ്ങിയവയെയെല്ലാം മലബാർ വെരുക് അകത്താക്കും.
ഭീഷണി
മനുഷ്യർ തന്നെയാണു മലബാർ വെരുകിന്റെ മുഖ്യ ശത്രുക്കൾ. കാട്ടിൽ കടുവയും പുലിയും മുതൽ കുറുക്കൻ വരെ ഇവയെ പിടികൂടാറുണ്ട്. താമസയോഗ്യമായ വനഭൂമി കുറയുന്നതും വെരുകുകൾക്ക് ഭീഷണിയാണ്. 1960കളിൽ തന്നെ മലബാർ വെരുകിന്റെ എണ്ണം കുറയുന്നതായി ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മൂന്നടിയോളം നീളം വയ്ക്കുന്ന മലബാർ വെരുകുകൾക്ക് ആറു കിലോയോളം തൂക്കമുണ്ടാകും. 20 വർഷത്തിനു മുകളിലാണ് ശരാശരി ആയുസ്സ്.
കോഴിക്കോട് സുവോളജിക്കൽ സർവേ കേന്ദ്രത്തിൽ ഇതിന്റെ തൊലി സൂക്ഷിച്ചിട്ടുണ്ട്. [5]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads