മഹാഗണി

From Wikipedia, the free encyclopedia

മഹാഗണി
Remove ads

ഒരിനം വന്മരമാണ് മഹാഗണി (ശാസ്ത്രീയനാമം: Swietenia macrophylla). വലിയ ഇലകളുള്ള മഹാഗണിയാണിത്‌. വംശനാശഭീഷണിയുണ്ട്‌. അതിനാൽ തെക്കേ അമേരിക്കയിലെ സ്വാഭാവികമായി വളരുന്ന മേഖലകളിൽ മുറിക്കുന്നതിനു നിയന്ത്രണമുണ്ട്‌. തടിയുടെ ആവശ്യത്തിനവേണ്ടി ലോകത്തിലെ മറ്റുപലഭാഗങ്ങളിലും നട്ടു വളർത്തുന്നു. ചെന്നുചേർന്നിടത്തൊക്കെ വ്യാപകമായിവളർന്ന് നാട്ടുസസ്യങ്ങൾക്ക്‌ ഇവ ഭീഷണിയാവുന്നു. [1] മറ്റു ചെടികൾക്ക്‌ ഇവയുടെ ചുവട്ടിൽ വളരാൻ സാധിക്കാതെ വരുന്നു. മൂപ്പെത്തിയ വിത്തുകൾ മരത്തിന്റെ മുകളിൽ വച്ചു തന്നെ പൊട്ടി നാടുനീളെ പരന്ന് മുളച്ച്‌ വളരുന്നു.ഇതിന്റെ വിത്ത് കുട്ടികൾ കളിക്കുവാൻ ഉപയോഗിക്കുന്നു. തണൽ‌വൃക്ഷമായും വനവൽക്കരണത്തിനും മണ്ണിന്റെ പുഷ്ടി ഉയർത്തുവാനും അലങ്കാരവൃക്ഷമായും മഹാഗണി വളർത്തുന്നു. മധ്യ അമേരിക്കയിൽ ഇത് ഔഷധമായും ഉപയോഗിക്കുന്നുണ്ട്. പൂർണ്ണ വളർച്ച എത്തിയില്ലെങ്കിലും എകദേശം 25 വർഷം കൊണ്ട് ഉപയോഗയോഗ്യമാകുന്നതിനാൽ കേരളത്തിലെ രീതിയിൽ ഒരു പുരുഷായുസ്സിൽ രണ്ടു തവണ നട്ടുവളർത്തി മുറിച്ച് ഉപയോഗിക്കാവുന്ന മരമായി കണക്കാക്കുന്നു. സ്വാഭാവികമായി ഉള്ള ചുവപ്പു രാശി ആകർഷണീയമാണ്.കട്ടിൽ തുടങ്ങി തടിയുടെ ഒട്ടുമിക്ക ആവശ്യങ്ങൾക്കും പര്യാപ്തമായതിനാലും താരതമ്യേന വില കുറവായതിനാലും സാമാന്യമായി ഉപയോഗപ്പെടുത്തി വരുന്നു. [2].

Thumb
വിളവെടുപ്പ് കഴിഞ്ഞ ഒരു മഹാഗണി. Mahogany tree ശാസ്ത്രീയ നാമം Swietenia macrophylla കുടുംബം Meliaceae.
Thumb
വിളവെടുപ്പ് കഴിഞ്ഞ ഒരു മഹാഗണി. Mahogany tree ശാസ്ത്രീയ നാമം Swietenia macrophylla കുടുംബം Meliaceae.
Thumb
വിളവെടുപ്പ് കഴിഞ്ഞ ഒരു മഹാഗണി. Mahogany tree ശാസ്ത്രീയ നാമം Swietenia macrophylla കുടുംബം Meliaceae.

വസ്തുതകൾ മഹാഗണി, Conservation status ...
Remove ads

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads