മഹാനദി

From Wikipedia, the free encyclopedia

മഹാനദി
Remove ads

വടക്കേ ഇന്ത്യയിലെ നാല് വൻ നദികളിൽ ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദിയാണ് മഹാനദി(ഒറിയ: ମହାନଦୀ). ഛത്തീസ്ഗഡിലെ റായ്‌പൂർ ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉത്ഭവം. പ്രധാനമായും ഛത്തീസ്ഗഢിലൂടെയും ഒറീസയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്. ഏകദേശം 860 കിലോമീറ്റർ നീളമുള്ള മഹാനദി ഒടുവിൽ ബംഗാൾ ഉൾക്കടലിനോട് ചേരുന്നു.[1] മഹാനദിയിലെ വെള്ളപ്പൊക്കം മൂലം ചത്തീസ്ഗഡിലും മറ്റും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. ഒറീസയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ്‌ ഹിരാക്കുഡ് അണക്കെട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

വസ്തുതകൾ രാജ്യം, Parts ...
Remove ads

പോഷക നദികൾ

  • സിയോനാദ്
  • ഹസിദിയോ
  • മണ്ഡ്
  • ഈബ്
  • ജോംഗ്
  • ഓങ്
  • തെൽ

പുരാണത്തിൽ

മഹാനദിയേക്കുറിച്ച് മഹാഭാരതത്തിൽ പരാമർശിക്കുന്നുണ്ട്. പഞ്ചപാണ്ഡവരിൽ ഒരാളായ അർജ്ജുനൻ ഒരിക്കൽ മഹാനദിയിൽ സ്നാനം ചെയ്തതായും പറയുന്നു.

ധാതുനിക്ഷേപം

മഹാനദിയുടെ തീരപ്രദേശങ്ങളിൽ വൻ ധാതുനിക്ഷേപങ്ങൾ കാണപ്പെടുന്നു. ചുണ്ണാമ്പ്, മാംഗനീസ്, ഇരുമ്പയിര് എന്നിവയാണവ.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads