മാഗ്സസെ അവാർഡ്
From Wikipedia, the free encyclopedia
Remove ads
പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് നൽകുന്ന പുരസ്കാരമാണ് മാഗ്സസെ അവാർഡ്. ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായുള്ള ഫിലിപ്പീൻസ് സർക്കാരിന്റെ ഈ സമ്മാനം ‘’‘ഏഷ്യയിലെ നോബൽ‘’‘ എന്ന് അറിയപ്പെടുന്നു. ഫിലിപ്പൈൻ സർക്കാരിന്റെ സമ്മതത്തോടെ ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള റോക്ക്ഫെല്ലർ ബ്രദേഴ്‌സ് ഫണ്ടിന്റെ ട്രസ്റ്റികളാണ് 1957 ഏപ്രിലിൽ സമ്മാനം സ്ഥാപിച്ചത്. [1][2][3]
![]() | ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi=}} |
Remove ads
മാഗ്സസെ പുരസ്കാരത്തിന്റെ ചരിതം
1957 മാർച്ചിൽ ഒരു വിമാനാപകടത്തിലാണ് മഗ്സസെ കൊല്ലപ്പെടുന്നത്. അതേത്തുടർന്ന് വൈസ് പ്രസിഡന്റായിരുന്ന കാർലോസ് ഗാർഷ്യ പ്രസിഡന്റ് ആവുകയും ചെയ്തു.മഗ്സസെ അന്തരിച്ച് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ 'മഗ്സസെ അവാർഡ് ' എന്നൊരു പുരസ്കാരവും പ്രഖ്യാപിക്കപ്പെട്ടു. അതിന്റെ ഏറ്റവും വിരോധാഭാസമായ കാര്യം, പുരസ്കാരം പ്രഖ്യാപിച്ചതോ അത് കൊടുക്കുന്നതോ ഫിലിപ്പീൻസ് സർക്കാരോ അതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സംഘടനയോ ഔദ്യോഗിക സ്ഥാപനങ്ങളോ അല്ല എന്നതാണ്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായികളായ റോക്കെഫെല്ലർ കുടുംബമാണ് ഈ പുരസ്കാരം നൽകുന്നത്. ഫിലിപ്പീൻസിൽ നിന്നുളള അംഗങ്ങൾക്ക് പുറമേ ഏഷ്യയിലെ പ്രധാനപ്പെട്ട വ്യക്തികളുൾപ്പെടെ അംഗങ്ങളായുളള ഒരു ബോർഡാണ് രാമൊൺ മഗ്സസെ അവാർഡ് ഫൗണ്ടേഷനിലുളളത്.
എന്താണ് ഈ റോക്കെഫെല്ലർ കുടുംബത്തിന് ഒരു ഫിലിപ്പീൻസ് ഭരണാധികാരിയോട് ഇത്ര പ്രേമം ! ഫിലിപ്പീൻസ് ഒരു അമേരിക്കൻ കോളനിയായിരുന്ന കാലത്ത് അവിടെ തങ്ങളുടെ അധിനിവേശവും കൊളളയുമെല്ലാം മറയ്ക്കാൻ സർവകലാശാലകളുൾപ്പെടെ സ്ഥാപിച്ചിരുന്നു. അതിൽ സെന്റ്രൽ ഫിലിപ്പൈൻ സർവകലാശാല സ്ഥാപിച്ചത് ഈ റോക്കെഫെല്ലർ കുടുംബമാണ്. ഈ സർവകലാശാലയായിരുന്നു അക്കാലത്തും, പിന്നീട് സ്വാതന്ത്ര്യ ശേഷവും അമേരിക്കൻ പ്രചാരണങ്ങളുടെ അച്ചുതണ്ടായി ഫിലിപ്പീൻസിൽ പ്രവർത്തിച്ചിരുന്നത്. രാമൊൺ മഗ്സസെയുടെ വിജയത്തിന് പിന്നിലും, കമ്യുണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്നിലുമെല്ലാം അമേരിക്കൻ സാമ്രാജ്യത്വം ഉപയോഗിച്ചത് ഇത്തരം സ്ഥാപനങ്ങളെയായിരുന്നു.
അതൊടൊപ്പം സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ മറവിൽ ഫിലിപ്പീൻസുകാരുടെ ഉള്ളിൽ വംശീയവും മതപരവുമായ വേർതിരിവുകൾ വർദ്ധിപ്പിക്കാനും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനൊക്കെ വാരിക്കോരി സഹായം നൽകിയ രാമൊൺ മഗ്സസെയെ പെട്ടെന്ന് വിസ്മരിക്കാൻ അവർക്ക് സാധിക്കില്ലല്ലോ. "ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ" എന്ന് പറയുന്നത് പോലെ ഒരു തരം പ്രത്യേക "ഉപകാര സ്മരണ"യാണ് ഈ പുരസ്കാരം.
ഇക്കാലമെല്ലാം, അമേരിക്കയ്ക്ക് ഫിലിപ്പീൻസിനെ അടിയറ വെക്കുന്ന തരത്തിലുള്ള വിവിധ ഉടമ്പടികളും കരാറുകളും വയ്ക്കാൻ മത്സരിക്കുകയായിരുന്നു ഫിലിപ്പൈൻ ഭരണാധികാരികൾ. അമേരിക്കയുടെ പ്രീതി എങ്ങിനെയും സമ്പാദിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിൽ മഗ്സസെയുടെ പങ്കും വളരെ വലുതാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരിലുള്ള ഒരു പുരസ്ക്കാരം അമേരിക്കൻ വ്യവസായി നൽകുന്നത്
Remove ads
പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഇന്ത്യാക്കാർ
- ആചാര്യ വിനോബാ ഭാവേ
- ജയപ്രകാശ് നാരായൺ
- മദർ തെരേസ
- ബാബാ ആംതെ
- അരുൺ ഷൂറി
- ടി.എൻ. ശേഷൻ
- കിരൺ ബേദി
- മഹാശ്വേതാ ദേവി
- വർഗ്ഗീസ് കുര്യൻ
- കുഴന്തൈ ഫ്രാൻസിസ്
- ഡോ. വി. ശാന്ത[4]
- അരവിന്ദ് കെജ്രിവാൾ
- ടി.എം. കൃഷ്ണ
- ഇള ഭട്ട്
- കെ കെ ശൈലജ[5] ( കേരളത്തിലെ മുൻ ആരോഗ്യമന്ത്രി ആയിരുന്ന കെ കെ ശൈലജ ടീച്ചർ നിപ്പ, കോവിഡ് മഹാമാരികൾക്കു എതിരെ നടത്തിയ ചിട്ടയായ പ്രവർത്തനം അവരെ ലോക പ്രശസ്ത ആക്കി. എന്നാൽ ഫിലിപ്പീൻസിൽ കമ്മ്യൂണിസ്റ്റ് വേട്ടയും ജനാധിപത്യ വിരുദ്ധ ഭരണവും നടത്തിയ ഒരു ക്രൂരൻ ആയ ഭരണാധികാരിയുടെ പേരിലുള്ള പുരസ്കാരം അവർ നിരസിക്കുകയായിരുന്നു[6]. )
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads