സാഹിത്യം
From Wikipedia, the free encyclopedia
Remove ads
സാഹിത്യം കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉൾക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. എന്നാൽ സംസ്കൃതത്തിൽ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് കാവ്യം അഥവാ സാഹിത്യം ജനിക്കുന്നത്. സാഹിത്യം എന്ന പദത്തിന് പ്രചാരം ലഭിച്ചത് പതിനാലാം നൂറ്റാണ്ടിൽ വിശ്വനാഥന്റെ സാഹിത്യദർപ്പണം എന്ന ഗ്രന്ഥത്തിലൂടെയാണ്[1].മലയാളത്തിലെ സാഹിത്യ രൂപങ്ങളിൽ നോവലും ചെറുകഥയും ഒഴികെ മറ്റുള്ളവയെല്ലാം തന്നെ തനതായ നാടൻ കലാ രൂപങ്ങളുടെ പരിഷ്കരണമാണ്. സാഹിത്യം എന്നാൽ നഷ്ടമാകുന്നവയെ ഭാവനയിലൂടെ തിരികെ പിടിക്കുന്ന ഒരു ഘടകമാണെന്ന് പറയാം . ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് സാഹിത്യം ജനിക്കുന്നത്.അതിനാൽ നമ്മുടെ നാടൻ വരമൊഴികൾ സാഹിത്യത്തിന്റെ പാതയെ ഏറെ സഹായിച്ചിട്ടുണ്ട്.
Remove ads
ചരിത്രം

അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളിലൊന്നാണ് ഗിൽഗാമേഷിന്റെ ഇതിഹാസം. സുമേറിയൻ ഭാഷയിലെ കഥകളിൽ നിന്നാണ് ഈ ബാബിലോണിയൻ ഇതിഹാസ കാവ്യം രചിക്കപ്പെട്ടത്. സുമേറിയൻ കഥകൾ വളരെ പഴയതാണെങ്കിലും (ഒരുപക്ഷേ ബി.സി. 2100) ഇതിഹാസം എഴുതപ്പെട്ടത് ബി.സി. 1900-നോടടുത്താണ്. വീരകൃത്യങ്ങൾ, സൗഹൃദം, നഷ്ടം, എക്കാലത്തും ജീവിക്കുവാനുള്ള ശ്രമം എന്നിവയാണ് കഥയുടെ പ്രമേയങ്ങൾ.
പല ചരിത്ര കാലഘട്ടങ്ങളിലെയും സാഹിത്യകൃതികൾ ലഭ്യമാണ്. ദേശീയ വിഷയങ്ങളും ഗോത്രവർഗ്ഗങ്ങളുടെ കഥകളും ലോകം ആരംഭിച്ചതു സംബന്ധിച്ച കഥകളും മിത്തുകളും ചിലപ്പോൾ നൈതികവും ആത്മീയവുമായ സന്ദേശങ്ങളുള്ളവയായിരിക്കും. ഹോമറിന്റെ ഇതിഹാസങ്ങൾ ഇരുമ്പുയുഗത്തിന്റെ ആദ്യകാലം മുതൽ മദ്ധ്യകാലം വരെയുള്ള സമയത്താണ് നടക്കുന്നത്. ഇന്ത്യൻ ഇതിഹാസങ്ങൾ ഇതിനേക്കാൾ അല്പം കൂടി താമസിച്ചുള്ള സമയത്താണ് നടക്കുന്നത്.
നാഗരിക സംസ്കാരം വികസിച്ചതോടുകൂടി ആദ്യകാലത്തെ തത്ത്വചിന്താപരവും ഊഹങ്ങളിൽ അധിഷ്ടിതവുമായ സാഹിത്യം കൈമാറാനുള്ള പുതിയ സാഹചര്യങ്ങൾ നിലവിൽ വന്നു. പുരാതന ചൈനയിലും, പുരാതന ഇന്ത്യയിലും, പേർഷ്യയിലും പുരാതന ഗ്രീസിലും റോമിലും മറ്റും സാഹിത്യമേഖല വികസിച്ചു. ആദ്യകാലത്തുള്ള പല കൃതികളിലും (വാചികരൂപത്തിലുള്ളതാണെങ്കിൽ പോലും) ഒളിഞ്ഞിരിക്കുന്ന നൈതികസന്ദേശങ്ങളുള്ളവയായിരുന്നു. സംസ്കൃതത്തിലെ പഞ്ചതന്ത്രം ഉദാഹരണം.
പുരാതന ചൈനയിൽ ആദ്യകാല സാഹിത്യം തത്ത്വചിന്ത, ചരിത്രം, സൈനികശാസ്ത്രം, കൃഷി, കവിത എന്നിവയെപ്പറ്റിയായിരുന്നു. ആധുനിക പേപ്പർ നിർമ്മാണവും തടി അച്ചുപയോഗിച്ചുള്ള അച്ചടിയും ചൈനയിലാണ് ആരംഭിച്ചത്. ലോകത്തിലെ ആദ്യത്തെ അച്ചടിസംസ്കാരം ഇവിടെയാണ് ഉത്ഭവിച്ചത്.[2] period that occurred during the കിഴക്കൻ ഷൗ രാജവംശത്തിന്റെ (ബി.സി. 769-269) കാലത്തുണ്ടായിരുന്ന നൂറ് ആശയധാരകളുടെ കാലത്താണ് ചൈനയിലെ സാഹിത്യ മേഖല വളർച്ച നേടിയത്. കൺഫ്യൂഷ്യാനിസം, ഡാവോയിസം, മോഹിസം, ലീഗലിസം എന്നിവ സംബന്ധിച്ച കൃതികൾ, സൈനികശാസ്ത്രവുമായി ബന്ധപ്പെട്ട കൃതികൾ (ഉദാഹരണത്തിന് സൺ സുവിന്റെ ദി ആർട്ട് ഓഫ് വാർ) ചരിത്രം (ഉദാഹരണത്തിന് സിമാ ക്വിയെന്റെ റിക്കോർഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ) എന്നിവ പ്രധാനമാണ്.
Remove ads
സാഹിത്യ വിഭാഗങ്ങൾ
- ആത്മകഥ
- കവിത
- നോവൽ
- കഥ
- ചെറുകഥ
- ആട്ടക്കഥ
- മിനിക്കഥ
- ജീവചരിത്രം
- തിരക്കഥ
- നാടകം
- ലേഖനം/പഠനം
- വിമർശനം/നിരൂപണം
- യാത്രാവിവരണം/സഞ്ചാരസാഹിത്യം
- ബാലസാഹിത്യം
- സാഹിത്യചരിത്രം
- താരതമ്യ സാഹിത്യം
- മലയാള സാഹിത്യം
- സാഹിത്യശാഖ - കാലഘട്ടം എന്നിവ പ്രതിപാദിച്ചുകൊണ്ട് മലയാളം സാഹിത്യത്തെയും സാഹിത്യകാരൻമാരെയും കുറിച്ച് ദീർഘമായൊരു ആമുഖം.
- ലോക സാഹിത്യം
സാഹിത്യ പോഷക സംഘടനകൾ
- കേന്ദ്ര സാഹിത്യ അക്കാദമി
- കേരള സാഹിത്യ അക്കാദമി
- കേരള സാഹിത്യ പരിഷത്ത്
- സാഹിത്യ പ്രവർത്തക സഹകരണ സംഘം
- ശാസ്ത്ര സാഹിത്യ പരിഷത്ത്
- പുസ്തകപ്രസാധകർ
- ഗ്രാമീണ വായനശാലകൾ
പ്രമുഖ അവാർഡുകൾ
- നോബൽ സമ്മാനം (സാഹിത്യം)
- ബുക്കർ പ്രൈസ്
- ജ്ഞാനപീഠപുരസ്കാരം
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
- കേരള സാഹിത്യ അക്കാദമി അവാർഡ്
- എഴുത്തച്ഛൻ പുരസ്കാരം
- വള്ളത്തോൾ പുരസ്കാരം
- ലളിതാംബിക അന്തർജ്ജനം അവാർഡ്
- മുട്ടത്തുവർക്കി അവാർഡ്
- എം.പി.പോൾ അവാർഡ്
- വയലാർ അവാർഡ്
- യശ്പാൽ അവാർഡ്
- ചെറുകാട് അവാർഡ്
- തനിമ പുരസ്കാരം
- നന്തനാർ സാഹിത്യ പുരസ്കാരം
- കവിപുങ്കവർ പട്ടം (മാപ്പിളപ്പാട്ട് രചയ്താങ്കൾക്ക്)
- Wikisource
- SSF സാഹിത്യോത്സവ് അവാർഡ്
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads