മാൾട്ടീസ് ഭാഷ
From Wikipedia, the free encyclopedia
Remove ads
മാൾട്ടീസ് ഭാഷMaltese (Maltese: Malti) മാൾട്ട എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാണ്. അവിടെ ഇംഗ്ലിഷിനൊപ്പം മാൾട്ടീസും ഔദ്യോഗികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.[3] യൂറോപ്യൻ യൂണിയൻ ഈ ഭാഷയെ അവരുടെ ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുണ്ട്. ഒരു സെമറ്റിക്ക് ഭാഷ ഇത്തരത്തിൽ അംഗീകാരം നേടുന്നത് ആദ്യമാണ്. മാൾട്ടീസ് അറബിക്കിന്റെ ഒരു വകഭേദമായ സിക്കുലോ-അറബിക്കിൽ നിന്നും ഉത്ഭവിച്ചതാണ്. ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിനും പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലുമായി സിസിലിയിൽ വികസിപ്പിച്ചതും ഇവിടേയ്ക്കു പറിച്ചുനട്ടതുമായ ഭാഷയാണ്.[4] കഴിഞ്ഞ 800 വർഷമായി നിലനിൽക്കുന്ന ഈ ഭാഷ അറബിക്കിൽനിന്നും വളരെ അകന്ന് ലറ്റിനൈസേഷനു നിരന്തരം വിധേയമായിക്കൊണ്ടിരുന്നു. [5][6]ഈ ഭാഷയിലെ പകുതിയോളം പദസഞ്ചയം ഇറ്റാലിയനും സിസിലിയനുമാണ്. വിവിധ കണക്കെറ്റുപ്പുകൾ പ്രകാരം, ഇംഗ്ലിഷ് വാക്കുകൾ 6% മുതൽ 20% വരെയാണ്. [7] The original Semitic base (Siculo-Arabic) comprises around one-third of the Maltese vocabulary, and typically includes words that denote basic ideas and the function words.[8]യഥാർത്ഥ സെമെറ്റിക്ക് (സിക്കുലോ-അറാബിക്ക്) അടിസ്ഥാനത്തിലുള്ള വാക്കുകൾ മൂന്നിലൊന്നു ഭാഗം വരും. അടിസ്ഥാനപരമായ വാക്കുകൾ ആണിങ്ങനെയുള്ളവ. ലാറ്റിൻ അക്ഷരമാലയുപയൊഗിച്ചാണ് മാൾട്ടീസ് എഴുതാറുള്ളത്. മദ്ധ്യകാലഘട്ടം വരെ നീളുന്ന ചരിത്രമുണ്ട് ഈ എഴുത്തിന്. [9]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads