മാൾട്ട

From Wikipedia, the free encyclopedia

മാൾട്ട
Remove ads

മാൾട്ട (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് മാൾട്ട) യൂറോപ്പിലെ ഒരു ദ്വീപ് രാജ്യമാണ്. മൂന്ന് ദ്വീപുകളുൾപ്പെട്ട ഒരു ദ്വീപസമൂഹമാണിത്. യൂറോപ്യൻ യൂണിയൻ അംഗരാജ്യമാണ് മാൾട്ട. മെഡിറ്ററേനിയൻ കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സിസിലിയിൽ നിന്നും 93 കിലോമീറ്റർ ദൂരെയാണിതിന്റെ സ്ഥാനം. വലെറ്റ നഗരം തലസ്ഥാനവും ബിർകിർകര ഏറ്റവും വലിയ നഗരവുമാണ്.

വസ്തുതകൾ Republic of MaltaRepubblika ta' Malta, തലസ്ഥാനം ...

ചരിത്രത്തിലുടനീളം, മെഡിറ്ററേനിയൻ കടലിലെ ഇതിന്റെ സ്ഥാനം മൂലം ഈ രാജ്യം വളരെ തന്ത്രപ്രധാനമായ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു. ഫിനീഷ്യന്മാർ, സിസിലിയന്മാർ, റോമാക്കാർ, ബൈസന്റിയന്മാർ, അറബികൾ, നോർമനുകൾ എന്നീ സംസ്കാരങ്ങളെല്ലാം പല കാലഘട്ടങ്ങളിലായി മാൽട്ട കയ്യടക്കിയിട്ടുണ്ട്.

മാൾട്ടീസും ഇംഗ്ലീഷുമാണ് രാജ്യത്തെ ഔദ്യോഗിക ഭാഷകൾ. 1964-ലാണ് ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായത്. കോമൺവെൽത്ത് രാജ്യങ്ങൾ, ഐക്യരാഷ്ട്രസഭ എന്നീ സംഘടനകളിൽ അംഗമാണ്. ഇന്ന്‌ മലയാളികൾ ഉൾപ്പെടെ ധാരാളം ആളുകൾ കുടിയേറുന്ന ഒരു രാജ്യം കൂടിയാണ് മാൾട്ട.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads