മിഥുൻ ചക്രവർത്തി
ممثلة أفلام هندية From Wikipedia, the free encyclopedia
Remove ads
ബോളിവുഡ് രംഗത്തെ ഒരു നടനും സാമൂഹിക പ്രവർത്തകനുമാണ് മിഥുൻ ചക്രവർത്തി (ബംഗാളി:মিঠুন চক্রবর্তী , ഹിന്ദി: मिथुन चक्रवर्ती) (ജനനം: ജൂൺ 16, 1950). 1976ൽ നാടകമായ മൃഗയയിലൂടെയാണ് മിഥുൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇതിലെ വേഷം അദ്ദേഹത്തിന് മികച്ച നടനുള്ള തന്റെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തു[5]. 1980കളിൽ സിനിമയിൽ തന്റെ നൃത്തശൈലി കൊണ്ട് മിഥുൻ ചക്രവർത്തിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. 1982 ലെ തന്റെ സിനിമയിലെ ഡിസ്കോ ഡാൻസർ എന്ന ഗാനം വളരെ പ്രസിദ്ധമായിരുന്നു. ഇന്ത്യയിലും സോവിയറ്റ് യൂണിയനിലും വാണിജ്യപരമായി വിജയിച്ച ഈ ചിത്രത്തിൽ ജിമ്മി എന്ന കഥാപാത്രമായി അഭിനയിച്ചു. ഇന്ത്യയിൽ 100 കോടി രൂപ നേടിയ ആദ്യ ചിത്രമാണിത്. ഡിസ്കോ ഡാൻസർ കൂടാതെ, സുരക്ഷാ, സഹാസ്, വർദാത്, വാണ്ടഡ്, ബോക്സർ, പ്യാർ ജുക്താ നഹിൻ, ഗുലാമി, പ്യാരി ബെഹ്ന, അവിനാഷ്, ഡാൻസ് ഡാൻസ്, പ്രേം പ്രതിജ്ഞ, മുജ്രിം, അഗ്നിപഥ്, രാവൺ രാജ്, ജല്ലാദ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനും ചക്രവർത്തി ഓർമ്മിക്കപ്പെടുന്നുണ്ട്.
ഇതുവരെ 350 ലധികം ചിത്രങ്ങളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു.[6]
90-കളിൽ തമിഴ്‌നാട്ടിലെ ഊട്ടി കേന്ദ്രമാക്കി മിഥുൻ ഒരു സമാന്തര ബോളിവുഡ് വ്യവസായത്തിന് തുടക്കം കുറിച്ചു. ചെറിയ ബട്ജെറ്റിൽ നിര്മിച്ച 100-ഓളം ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. മാദ്ധ്യമങ്ങൾ പ്രസ്തുത ചലച്ചിത്രനിർമ്മാണത്തിന് "മിഥുൻസ് ഡ്രീം ഫാക്ടറി " എന്ന പേര് നല്കി.[7][8] ചെറിയ നിർമാതാക്കൾക്ക് വരമായിരുന്ന ഈ ചലച്ചിത്രനിര്മാണം 10 വര്ഷത്തോളം നിലനിന്നു. ഈ കാലയളവിൽ 1995 മുതൽ 1999 വരെ അദ്ദേഹം ഇന്ത്യയുടെ ഒന്നാം നമ്പർ നികുതി ദായകനയിരുന്നു.[9][10]
Remove ads
സ്വകാര്യജീവിതം
1979 ൽ നടി ഹെലീന ലൂക്കിനെ അദ്ദേഹം വിവാഹം കഴിച്ചു, എന്നാൽ വിവാഹം കഴിഞ്ഞ് 4 മാസത്തിനുശേഷം ദമ്പതികൾ വേർപിരിഞ്ഞ് വിവാഹമോചനത്തിന് അപേക്ഷ നൽകി.[11] തുടർന്ന് 1979ൽ നടി യോഗിത ബാലിയെ വിവാഹം കഴിച്ചു.[12] ചക്രവർത്തിക്കും യോഗിതയ്ക്കും മിമോ, ഉഷ്മി ചക്രവർത്തി, നമാഷി ചക്രവർത്തി, ദത്തുപുത്രി ദിഷാനി ചക്രവർത്തി എന്നീ നാല് മക്കളുണ്ട്.[13] 1980-കളിൽ, ജാഗ് ഉത ഇൻസാന്റെ (1984) സെറ്റിൽ വച്ച് പരിചയപ്പെട്ട നടി ശ്രീദേവിയുമായി പ്രണയബന്ധത്തിലായിരുന്ന അദ്ദേഹം, അവരെ വിവാഹം കഴിച്ചതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, ചക്രവർത്തി തന്റെ ഭാര്യ യോഗിത ബാലിയെ ഉപേക്ഷിക്കാൻ വിസമ്മതിച്ചപ്പോൾ, ശ്രീദേവി പ്രണയം അവസാനിപ്പിക്കുകയും ചക്രവർത്തി ഭാര്യയോടൊപ്പം തുടരുകയും ചെയ്തു.[14][15]
Remove ads
അവാർഡുകൾ
ദേശീയ ചലചിത്ര അവാർഡ്
- 1977 - മികച്ച നടൻ - മൃഗയ
- 1993 - മികച്ച നടൻ - തഹദേ കഥ
- 1996 - മികച്ച സഹ നടൻ - സ്വാമി വിവേകാനന്ദ
ഫിലിംഫെയർ അവാർഡുകൾ
- 1990 - മികച്ച സഹ നടൻ - അഗ്നിപത്
- 1995 - മികച്ച് വില്ലൻ - ജല്ലദ്
സ്റ്റാർ സ്ക്രീൻ അവാർഡ്
- 1995 - മികച്ച വില്ലൻ - ജല്ലദ്
സ്റ്റാർ ഡസ്റ്റ് അവാർഡുകൾ
തിരഞ്ഞെടുത്ത ചിത്രങ്ങൾ
- Mrigayaa (1976) - Ghinua
- Do Anjaane (1976) - Ghanti
- Surakshaa (1979) - Gunmaster
- Tarana (1979)
- Hum Paanch (1980) - Bhima
- Shaukeen (1981) - Ravi Anand
- Aadat Se Majboor (1981) - Apurba Kishore Bir
- Mujhe Insaaf Chahiye (1983)
- Disco Dancer (1983) - Anil
- Ghulami (1985)
- Dance Dance (1987) - Ramu
- Pyaar Ka Mandir (1988) - Vijay
- Jeete Hain Shaan Se (1988) - Johnny
- Agneepath (1990) - Krishnan Iyer
- Dil Aashna Hai (1992) - Sunil
- Jallaad (1995) - Amavas
- Loha (1997) - Arjun
- Gunda (1998) - Shankar
- Titli (2002) - Rohit Roy
- Elaan (2005) - Baba Sikandar
- Lucky: No Time for Love (2005) - Das Kapoor
- Chingaari (2006) - Bhuvan Panda
- Dil Diya Hai (2006)
- Guru (2007) - Manikdas Gupta
- Hason Raja (2007) - Ruhul Amin
- My Name is Anthony Gonsalves (2008)
- Heroes (2008)
- Chandni Chowk To China (2008) - Guru
- C Kkompany (2008)
പുറമേക്കുള്ള കണ്ണികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads