മിനിക്സ്
ഓപ്പറേറ്റിങ് സിസ്റ്റം From Wikipedia, the free encyclopedia
Remove ads
മൈക്രോ കേർണൽ അടിസ്ഥാനമാക്കിയുള്ള യുണിക്സ് പോലുള്ള ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് മിനിക്സ്. ഉപജ്ഞാതാവ് ആൻഡ്രൂ എസ്. ടാനെൻബാം പാഠ്യ പ്രവർത്തനങ്ങൾക്കാണ് മിനിക്സ് വികസിപ്പിച്ചത്. ഇപ്പോൾ ജനകീയമായ ലിനക്സ് കേർണലിന്റെ നിർമ്മാണത്തെ മിനിക്സ് സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലിഷ് വാക്കുകളായ മിനിമൽ(minimal) ഉം യുണിക്സ്(Unix) ഉം ചേർന്നാണ് മിനിക്സ് (MINIX) എന്ന വാക്ക് നിർമിച്ചിരിക്കുന്നത്. ബി.എസ്.ഡി. ലൈസൻസിനുകീഴിൽ റിലീസ് ചെയ്യപ്പെട്ട മിനിക്സ് സ്വതന്ത്രവും ഓപ്പൺ സോഴ്സുമാണ്.
മിനിക്സ് ഉപയോഗിക്കാൻ ഒരു കമ്പ്യൂട്ടറിൽ പെന്റിയം പ്രോസ്സസറോ അതുപോലുള്ള മറ്റ് പ്രോസ്സസറുകളോ ഉപയോഗിക്കാം[1].അതുപോലെ 16MB റാമും,50MB ഹാർഡ് ഡിസ്കും,ആവശ്യമാണു.കൂടാതെ സൊഴ്സ് കൂടി വേണമെങ്കിൽ 600MB ഹാർഡ് ഡിസ്ക് ആവശ്യമായി വരും[1].
Remove ads
അല്പം ചരിത്രം
ടണൺബോമിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റംസ്: ഡിസൈൻ ആന്റ് ഇമ്പ്ലിമെന്റേഷൻ എന്ന കൃതിയുടെ അനുബന്ധമായാണു മിനിക്സ് ആദ്യം രംഗപ്രവേശനം ചെയ്യുന്നത്[2].മൂന്നുമാസം എന്ന ചെറിയ സമയത്തിനുള്ളിൽ 40,000 വായനക്കരുള്ള ഒരു യൂസ്നെറ്റ്(USENET)ന്യൂസ്ഗ്രൂപ്പ് ഉണ്ടാക്കുവാനും മിനിക്സിനു സാദ്ധിച്ചു[2].അതിൽ ഒരാൾ ആയിരുന്നു ലിനസ് ടോർവാൾസ്,മിനിക്സിൽ കൂടുതൽ മാറ്റങ്ങൾ വേണമെന്നു ആഗ്രഹിച്ച അദ്ദേഹം സ്വന്തമായി ലിനക്സ് കേർണെൽ വികസിപ്പിച്ചെടുത്തു.
മിനിക്സിന്റെ അടുത്ത പതിപ്പ് മിനിക്സ് 2 1997ഇൽ പുറത്തിറങ്ങി[2].ഏറ്റവും പുതിയ പതിപ്പു മിനക്സ് 3 ആണു.ഇന്നു മിനിക്സിന്റെ വെബ്സൈറ്റിനു 1400 ഓളം നിത്യ സന്ദർശകരുണ്ട്[2].
Remove ads
അവലംബം
പുറത്തെക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads