2006
വർഷം From Wikipedia, the free encyclopedia
Remove ads
Remove ads
Remove ads
പ്രധാനസംഭവങ്ങൾ
ജനുവരി
- ജനുവരി 1 - റഷ്യ, ഉക്രൈനിലെക്കുള്ള പ്രകൃതിവാതകവിതരണം നിർത്തിവച്ചു.
- ജനുവരി 5 - സൗദി അറേബ്യയിലെ മക്കയിലെ ഒരു ഹോട്ടൽ തകർന്ന് ഹജ്ജ് തീർഥാടകരായ 76 പേർ മരണമടഞ്ഞു.
ഫെബ്രുവരി
- ഫെബ്രുവരി 10 - 2006-ലെ ശൈത്യകാല ഒളിമ്പിക്സ് ഇറ്റലിയിലെ ടൂറിൻ നഗരത്തിൽ ആരംഭിച്ചു
മെയ്
- കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി വി.എസ്. അച്യുതാനന്ദൻ 2006 മെയ് 18-ന് അധികാരമേറ്റു. സി.പി.എം നേതൃത്തത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ആണ് പൊതുതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയെ പരാജയപെടുത്തി അധികാരത്തിലെത്തിയത്. പാലൊളി മുഹമ്മദ്കുട്ടി, ഡോ. തോമസ് ഐസക്, എം. എ. ബേബി, ജി. സുധാകരൻ, കോടിയേരി ബാലകൃഷ്ണൻ, പി. കെ. ശ്രീമതി, എം. വിജയകുമാർ,എസ്. ശർമ്മ, എളമരം കരീം, എ. കെ ബാലൻ, പി. കെ. ഗുരുദാസൻ (എല്ലാവരും സി.പി.ഐ(എം)) കെ. പി. രാജേന്ദ്രൻ, സി. ദിവാകരൻ, ബിനോയ് വിശ്വം, മുല്ലക്കര രത്നാകരൻ (എല്ലാവരും സി.പി.ഐ), മാത്യു. ടി. തോമസ്(ജനതാദൾ), എൻ. കെ. പ്രേമചന്ദ്രൻ(ആർ. എസ്. പി), പി. ജെ. ജോസഫ്(കേരള കോൺഗ്രസ്-ജെ) എന്നിവരാണ് മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മറ്റു മന്ത്രിമാർ.
ജൂൺ
- പതിനെട്ടാമത് ഫുട്ബോൾ ലോകകപ്പ് 2006 ജൂൺ 9 മുതൽ ജൂലൈ 9 വരെ ജർമ്മനിയിൽ . ആറു വൻകരകളിലെ 32 രാജ്യങ്ങൾ പങ്കെടുക്കുന്നു.
ജൂലൈ
- ജൂലൈ 9-പതിനെട്ടാമത് ഫുട്ബോൾ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് ഇറ്റലി കിരീടം നേടി.
- ജൂലൈ 11 - മുംബൈയിൽ 209 പേരുടെ മരണത്തിനിടയാക്കിയ ബോംബു സ്ഫോടന പരമ്പര.
- ജൂലൈ 11 - വിൻഡോസ് 98, വിൻഡോസ് എം. ഇ. എന്നിവയുടെ ഔദ്യോഗിക സേവനപിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കി.
ഓഗസ്റ്റ്
- ഓഗസ്റ്റ് 23-കവി അയ്യപ്പ പണിക്കർ അന്തരിച്ചു.
- ഓഗസ്റ്റ് 9- കേരളത്തിൽ പെപ്സി, കൊക്കോ കോള തുടങ്ങിയ ശീതളപാനീയങ്ങൾ ആരോഗ്യത്തിനു ഹാനികരമാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ പൂർണ്ണമായി നിരോധിച്ചു.
സെപ്റ്റംബർ
- സെപ്റ്റംബർ 22-കേരളത്തിൽ പെപ്സി, കൊക്കോ കോള തുടങ്ങിയ ശീതളപാനീയങ്ങൾ ആരോഗ്യത്തിനു ഹാനികരമാണെന്നു ചൂണ്ടിക്കാട്ടി നിരോധിച്ച സർക്കാർ നടപടി കേരള ഹൈക്കോടതി റദ്ദാക്കി.
- സെപ്റ്റംബർ 5-ലോകമെമ്പാടും മലയാളികൾ തിരുവോണം ആഘോഷിക്കുന്നു.
- സെപ്റ്റംബർ 4-ഓസ്ട്രേലിയൻ പ്രകൃതിശാസ്ത്രജ്ഞനും, ടെലിവിഷൻ വ്യക്തിത്വവുമായ സ്റ്റീവ് ഇർവിൻ സ്റ്റിങ്റേ തിരണ്ടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
നവംബർ
- മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പേരിൽ കേരളവും തമിഴ്നാടും തമ്മിലുള്ള വിവാദം ശക്തമായി.
- നവംബർ 5-ഇറാഖ് മുൻപ്രസിഡന്റ് സദ്ദാം ഹുസൈനെ ദുജൈൽ കൂട്ടക്കൊലയുടെ വിചാരണക്കൊടുവിൽ വധശിക്ഷക്കു വിധിച്ചു.
Remove ads
കേരളത്തിൽ ആചരിക്കുന്ന വിശേഷദിനങ്ങൾ
ജനുവരി
- 2 തിങ്കൾ മന്നംജയന്തി.
- 10 ചൊവ്വ ബക്രീദ്.
- 11 ബുധൻ എരുമേലി പേട്ട തുള്ളൽ.
- 13 വെള്ളി തിരുവാതിര
- 14 ശനി മകരവിളക്ക്. മകരം 1
- 20 വെള്ളി അർത്തുങ്കൽ തിരുനാൾ.
- 24 ചൊവ്വ അതിരമ്പുഴ തിരുനാൾ.
- 26 വ്യാഴം റിപ്പബ്ലിക്ക് ദിനം.
- 30 തിങ്കൾ ഗാന്ധി ചരമദിനം.
- 31 ചൊവ്വ ഹിജ്റ വർഷാരംഭം.
ഫെബ്രുവരി
- 9 വ്യാഴം മുഹറം.
- 11 ശനി തൈപ്പൂയ്യം.
- 13 തിങ്കൾ കുംഭം 1
- 24 വെള്ളി തിരുവില്വാമല ഏകാദശി.
- 26 ഞായർ ശിവരാത്രി.
മാർച്ച്
- 4 ശനി കുംഭഭരണി.
- 15 ബുധൻ ഹോളി, മീനം 1
ഏപ്രിൽ
- 1 ശനി കൊടുങ്ങല്ലൂർ ഭരണി.
- 6 വ്യാഴം ശ്രീരാമനവമി.
- 9 ഞായർ ഓശാന ഞായർ.
- 11 ചൊവ്വ മിലാഡി ഷരീഫ്.
- 13 വ്യാഴം പെസഹവ്യാഴം.
- 14 വെള്ളി ദുഃഖ വെള്ളി, വിഷു. അംബേദ്കർ ജയന്തി. മേടം1.
- 16 ഈസ്റ്റർ.
മേയ്
- 1 ഞായർ മേയ് ദിനം.
- 2 തിങ്കൾ ശ്റീശങ്കരാചാര്യ ജയന്തി.
- 7 ഞായർ തൃശൂർ പൂരം.
- 15 തിങ്കൾ എടവം 1.
ജൂൺ
- 6 ചൊവ്വ ശബരിമല പ്രതിഷ്ഠാദിനം.
- 15 വ്യാഴം മിഥുനം 1.
- 18 അയ്യങ്കാളി ചരമദിനം.
ജൂലൈ
- 3 തിങ്കൾ സെന്റ് തോമസ് ദിനം.
- 17 തിങ്കൾ രാമായണ മാസാരംഭം. കറ്ക്കിടകം 1.
- 24 തിങ്കൾ കർകടകവാവ്.
ഓഗസ്റ്റ്
- 12 ശനി നെഹ്രു ട്രോഫി വള്ളം കളി.
- 15 ചൊവ്വ സ്വാതന്ത്ര്യദിനം.
- 17 വ്യാഴം ചിങ്ങം 1.
- 27 ഞായർ അത്തച്ചമയം.
- 28 തിങ്കൾ വിനായകചതുർഥി.
സെപ്റ്റംബർ
- 4 തിങ്കൾ ഒന്നാം ഓണം.
- 5 ചൊവ്വ തിരുവോണം.
- 6 ബുധന് അയ്യങ്കാളി ജന്മദിനം.
- 7 വ്യാഴം ശ്റീനാരായണഗുരു ജയന്തി.
- 8 വെള്ളി മണറ്കാട് െപരുന്നാൾ
- 9 ശനി ആറന്മുള വള്ളംകളി.
- 12 ചൊവ്വ ചട്ടംബിസ്വാമി ജന്മദിനം.
- 14 വ്യാഴം ശറീകൃഷ്ണജയന്തി.
- 17 ഞായർ കന്നി 1.
- 18 തിങ്കൾ (കന്നി 2) നീലംപേരൂർ പടയണി .
- 21 വ്യാഴം ശറീനാരായണഗുരു സമാധി.
- 23 ശനി നവരാത്റി ആരംഭം.
- 24 ഞായർ റംസാന് വ്റതാരംഭം.
- 27 ബുധനു അമൃതാനന്ദമയീ ജന്മദിനം.
- 30 ശനി ദുറഗാഷ്ടമി.
ഒക്ടോബർ
- 1 ഞായർ മഹാനവമി.
- 2 തിങ്കൾ ഗാന്ധിജയന്തി, വിജയദശമി.
- 18 ബുധൻ 1182 തുലാം 1.
- 21 ശനി ദീപാവലി.
- 24 ചൊവ്വ റംസാൻ.
നവംബർ
- 1 ബുധൻ കേരളപ്പിറവി.
- 2 വ്യാഴം പരുമലപ്പെരുന്നാൾ.
- 12 ഞായർ മണ്ണാറശ്ശാല ആയില്യം.
- 14 ചൊവ്വ ശിശുദിനം.
- 17 വെള്ളി വൃശ്ചികം 1.
- 23 വ്യാഴം ശ്രീ സത്യസായിബാബ ജയന്തി.
ഡിസംബർ
- 4 തിങ്കൾ തൃക്കാർത്തിക.
- 13 ബുധൻ വൈക്കത്തഷ്ടമി.
- 16 ശനി ധനു 1.
- 25 തിങ്കൾ ക്രിസ്മസ് .
- 31 ഞായർ ബക്രീദ്.
ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട് | ||
---|---|---|
2001 • 2002 • 2003 • 2004 • 2005 • 2006 • 2007 • 2008 • 2009 • 2010 • 2011 • 2012 • 2013 • 2014 • 2015 • 2016 • 2017 • 2018 • 2019 • 2020 • 2021 • 2022 • 2023 • 2024 • 2025 • 2026 • 2027 • 2028 • 2029 • 2030 • 2031 • 2032 • 2033 • 2034 • 2035 • 2036 • 2037 • 2038 • 2039 • 2040 • 2041 • 2042 • 2043 • 2044 • 2045 • 2046 • 2047 • 2048 • 2049 • 2050 • 2051 • 2052 • 2053 • 2054 • 2055 • 2056 • 2057 • 2058 • 2059 • 2060 • 2061 • 2062 • 2063 • 2064 • 2065 • 2066 • 2067 • 2068 • 2069 • 2070 • 2071 • 2072 • 2073 • 2074 • 2075 • 2076 • 2077 • 2078 • 2079 • 2080 • 2081 • 2082 • 2083 • 2084 • 2085 • 2086 • 2087 • 2088 • 2089 • 2090 • 2091 • 2092 • 2093 • 2094 • 2095 • 2096 • 2097 • 2098 • 2099 • 2100 |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads