യഹോവ
From Wikipedia, the free encyclopedia
Remove ads
ബൈബിളിന്റെ എബ്രായ മൂലപാഠത്തിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമത്തെകുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന יְהֹוָה (യ്‌ഹ്‌വ്‌ഹ്) എന്ന നാല് വ്യഞ്ജനാക്ഷരമുള്ള ചതുരക്ഷരിക്ക് [1]മലയാളത്തിൽ പൊതുവേ സ്വീകരിക്കപ്പെട്ടിരിക്കുന്ന രൂപമാണ് യഹോവ (ഇംഗ്ലീഷ്:Jehovah) . യഹൂദ അല്ലെങ്കിൽ ജൂത മതസ്ഥരുടെ ദൈവത്തിന്റെ പേര് കൂടിയാണ് യഹോവ[2] יְהֹוָה (യ്‌ഹ്‌വ്‌ഹ്) എന്ന ചതുരക്ഷരിയെ യാഹ്‌വെ എന്നും പരിഭാഷപ്പെടുത്താറുണ്ട്, പല ബൈബിൾ പരിഭാഷകളിലും ദൈവനാമത്തിനു പകരം "കർത്താവ്" എന്നോ "ദൈവം" എന്നോ ഉള്ള സ്ഥാനപേരുകൾ നൽകിയിരിക്കുന്നു. എന്നിരുന്നാലും, യഹോവ എന്ന ദൈവനാമം ബൈബിളിന്റെ ലഭ്യമായ പരമ്പരാഗത പഴയനിയമ മൂലപാഠത്തിൽ 6,518 പ്രാവശ്യം കാണപ്പെടുന്നു, കൂടാതെ ഇതേ നാമത്തിന്റെ മറ്റൊരു രൂപമായ יֱהֹוִה (യഹോവി ) 305 പ്രാവശ്യം കാണപ്പെടുന്നു.[3] എബ്രായ ബൈബിൾ അനുസരിച്ച്, ഏകനായ ദൈവം സ്വയം വെളിപ്പെടുത്തിയ ദൈവനാമമാണ് യഹോവ എന്നത്. യഹോവ എന്ന പിതാവായ[4] ദൈവനാമത്തിന്റെ അർത്ഥം "ആയിത്തീരുവാൻ അവൻ ഇടയാക്കുന്നു" എന്നാണ്.[5]
യഹൂദമതത്തിലും, യഹോവയുടെ സാക്ഷികളെ പോലെയുള്ള ക്രിസ്തീയ വിഭാഗങ്ങളിലും യഹോവ ദൈവവും, സ്രഷ്ടാവും, സർവ്വശക്തനുമാണ്. യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവ എന്ന നാമത്തിന് പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സർവ്വശക്തനായ് ആരാധിക്കുകയും ചെയ്യുന്നു. യേശു യഹോവയുടെ പുത്രനാണെന്നും അവൻ യഹോവയായ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥനാണെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. യഹൂദ മതത്തിന് പ്രാധാന്യമുള്ള ഇസ്രായേൽ പോലെയുള്ള പ്രദേശങ്ങളിൽ ജൂത വിശ്വാസികൾ യഹോവയെ ദൈവമായി ആരാധിക്കുന്നു.
മുഖ്യധാര ക്രൈസ്തവർ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെയുള്ള ത്രിത്വസങ്കല്പത്തിലെ പിതാവ് ആണ് യഹോവ എന്ന് പഠിപ്പിക്കുന്നു. യഹോവ അല്ലെങ്കിൽ പിതാവായ ദൈവത്തിൽ നിന്ന് പരിശുദ്ധാത്മാവിനാൽ യേശു ക്രിസ്തുവിനെ കന്യക മറിയം ഗർഭം ധരിച്ചു എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു. യേശു ക്രിസ്തുവിനെ യഹോവയുടെ പുത്രനായും പലപ്പോഴും യഹോവ തന്നെയായും വിശ്വസിക്കപ്പെടുന്നു.

Remove ads
ഉച്ചാരണം
യഹുദന്മാർ ദൈവനാമം ക്രി.മു നാലാം നുറ്റാണ്ട് വരെയെങ്കിലും എഴുത്തുകളിലും, സാധാരണ സംഭാഷണങ്ങളിലും ഉപയോഗിച്ചിരുന്നു എന്ന് കണ്ടെടുക്കപെട്ട ബൈബിൾ കൈയെഴുത്തുപ്രതികളും, ലിഖിതങ്ങളും, ലാഖിഷ് എഴുത്തുകളും വ്യക്തമാക്കുന്നു. ക്രി.മു രണ്ടാം നുറ്റാണ്ടായതോടെ ഗ്രിക്ക് ഭാഷ വിജാതിയ യഹുദരുടെ (proselytes) ഇടയിൽ പ്രാമുഖ്യം നേടി തുടങ്ങി. ഇക്കാലയളവിൽ എബ്രായ പഴയനിയമ പുസ്തകങ്ങൾ ഗ്രിക്കിലേക്ക് തർജ്ജമ ചെയ്യപെടുത്താൻ തുടങ്ങി. ഈ പരിഭാഷയെ "ഗ്രീക്ക് സെപ്റ്റുവിജന്റ്" എന്ന് വിളിക്കുന്നു. ദൈവനാമത്തിനു പകരം "കർത്താവ്" എന്നോ "ദൈവമെന്നോ" ഉള്ള സ്ഥാനപേരുകൾ പല ഗ്രിക്ക് സെപ്റ്റുവിജന്റിൽ ഉൾപെടുത്തുന്ന രീതി യഹുദ പാരമ്പ്യര്യത്തിൽ അപ്പോൾ ഉടലെടുത്തു. ദൈവനാമം യഹൂദരല്ലാത്ത വിജാതീയർ ഉച്ചരിക്കരുത് എന്ന ചിന്തയായിരിക്കാം ഇങ്ങനെ എഴുതാനുള്ള കാരണം എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. മറ്റു ചിലർ, "ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്" എന്ന കല്പന തെറ്റായി വ്യാഖ്യാനിക്കപെട്ടതിനാൽ ഈ രീതി ഉടലെടുത്തതായി കരുതുന്നു. എന്നാൽ ക്രി.മു ഒന്നാം നുറ്റാണ്ടിലെ ചില ഗ്രിക്ക് സെപ്റ്റുവിജന്റ് കൈയെഴുത്തു പ്രതികളിൽ ദൈവനാമം ഹിബ്രു ചതുരക്ഷരിയാൽ നിലനിർത്തിയിരുക്കുന്നതായി കണ്ടെടുക്കപെട്ടിട്ടുണ്ട്. ഇത് ദൈവനാമം യേശു ജീവിച്ചിരുന്ന കാലയളവിൽ സംഭാഷണങ്ങളിൽ ഉപയോഗിക്കപെട്ടു എന്ന് തെളിയിക്കുന്നു. ഒന്നാം നുറ്റാണ്ടിൽ അക്വില എന്ന വിജാതിയ യഹുദൻ തുടങ്ങിയ എബ്രായതിരുവെഴുത്തുകളുടെ ഗ്രീക്ക് പരിഭാഷയിൽ ദൈവനാമം പുരാധന എബ്രായ ലിപിയിൽ ഉപയോഗിച്ചിരിക്കുന്നതായി ഒറിജൻ റിപ്പോർട്ട് ചെയ്യുന്നു. പുരാതന ഹീബ്രുവിൽ സ്വരാക്ഷരങ്ങൾ അടങ്ങിയിരുന്നില്ല, വ്യഞനാക്ഷരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിരുന്നാലും, വായിക്കുമ്പൊൾ എബ്രായർക്ക് ഉച്ചാരണം അറിയാവുന്നതിനാൽ ഇതൊരു പ്രശ്നമായിരുന്നില്ല. ക്രി.ശേ. രണ്ടാം നുറ്റാണ്ടായതൊടെ സ്വരാക്ഷരം ഉൾപെറ്റുത്തി ഹിബ്രു ഭാഷ പുനർകൃമീകരിക്കാനുള്ള ശ്രമങ്ങൾ ഉടലെടുത്തു. പക്ഷേ ദൈവനാമം മാത്രം സ്വരാക്ഷരങ്ങളില്ലാതെ എഴുതുന്ന രീതി പിന്തുടരപെട്ടു. പിൽകാലയളവിൽ ദൈവനാമത്തിന്റെ ഉച്ചാരണം പരമ്പരാഗതമായി സംഭാഷണത്തിലുടെ കടത്തിവിടുന്ന രീതിയും പാടേ ഉപേക്ഷിക്കപെട്ടു. പുരാധന ഹീബ്രുവും ആധുനിക ഹീബ്രുവും ഉച്ചാരണത്തിൽ വലിയ വ്യതാസങ്ങൾ പ്രകടമാക്കുന്നതിനാലും ദൈവനാമം ബൈബിളിന്റെ ലഭ്യമായ എബ്രായ മൂലപാഠങ്ങളിൽ സ്വരാക്ഷരങ്ങളില്ലാത്ത പുരാധന എബ്രായയിലെ ചതുരക്ഷരിയാൽ എഴുതപ്പെട്ടിരിക്കുന്നതിനാലും പണ്ഡിതന്മാർക്കിടയിൽ ദൈവനാമത്തിന്റെ ഉച്ചാരണം എന്താണെന്നതു സംബന്ധിച്ച് തർക്കം നിലനിൽക്കുന്നു. ചതുരക്ഷരിയുടെ ഉച്ചാരണം യാഹ്‌വെ എന്നതാണെന്ന് ഭൂരിപക്ഷം ആധുനിക എബ്രായ പണ്ഡിതന്മാരും കരുതുന്നതെങ്കിലും, യഹോവ എന്ന ലിപ്യന്തരണമാണ് മലയാളത്തിലും ഇംഗ്ലിഷിലും (Jehovah) പരക്കെ ഉപയോഗിക്കപ്പെടുന്നത്.[5]
മലയാളത്തിലെ ആദ്യത്തേതായ ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷയിലാണ് ആദ്യമായി യഹോവ എന്ന നാമം ഉപയോഗിച്ചത്.
Remove ads
ഹിബ്രു ഭാഷയിൽ

പുരാതന ഹീബ്രുവിൽ(ക്രി.മു 10-അം നൂറ്റാണ്ടുമുതൽ ക്രി.ശേ 135 വരെ),
അരാമ്യയിൽ(ക്രി.മു 10-അം നൂറ്റാണ്ടുമുതൽ ക്രി.ശേ 4-അം നൂറ്റാണ്ടുവരെ),
ആധുനിക ഹീബ്രുവിൽ(ക്രി.ശേ 3-അം നൂറ്റാണ്ടുമുതൽ ഇന്നുവരെ)
ക്രിസ്ത്യാനിത്വത്തിനു മുൻപ്
യഹുദർ ദൈവനാമം ഉപയോഗിച്ചിരുന്നു. ഹിബ്രു തിരുവെഴുത്തുക്കളിൽ ഏതാണ്ട് 7000 പ്രാവശ്യം ഈ നാമം കാണുന്നുണ്ട്.[6]1947-ൽ കണ്ടെടുക്കപ്പെട്ട എബ്രായ തിരുവെഴുത്തുകളുടെ ചാവുകടൽ ചുരുളുകൾ ക്രിസ്തു ജീവിച്ചിരുന്ന കാലത്തിനു മുൻപേ ദൈവനാമം യഹൂദന്മാർ ഉച്ചാരണത്തോടെ ഉപയോഗിച്ചിരുന്നതായി തെളിയിച്ചു.[7] ക്രി.മു മൂന്നാം നുറ്റാണ്ടിലായതോടെ ദൈവനാമം എഴുത്തുശൈലിയിൽ പാടെ ഉപേക്ഷിക്കുന്ന രീതി ഉടലെടുത്തതെന്ന് പണ്ഡിതന്മാർ കരുതുന്നു. കാരണം ഏതാണ്ട് ക്രി.മു മുന്നാം നുറ്റാണ്ടിൽ തുടങ്ങിയ പഴയനിയമത്തിന്റെ ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റെ ക്രി.ശേ രണ്ടാം നുറ്റാണ്ടിലെ പകർപ്പെഴുത്തുപ്രതികളിൽ ദൈവനാമത്തിനു പകരം കയിറോസ് (കർത്താവ് എന്നർത്ഥം), തെയോസ് (ദൈവം എന്നർത്ഥം) എന്നീ പദങ്ങളാണ് കാണപ്പെടുന്നത്. എന്നാൽ ക്രി.മു ഒന്നും, രണ്ടും നുറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഗ്രീക്ക് സെപ്റ്റുവിജന്റിന്റെ ആവർത്തനപുസ്തക കൈയെഴുത്തു പ്രതികളിൽ യഹോവ എന്ന ദൈവനാമം എബ്രായലിപിയിൽ അതേപടി നിലനിർത്തിയിരിക്കുന്നതായും കണ്ടെത്തി.
ക്രിസ്ത്യാനിത്വത്തിനു ശേഷം
ക്രിസ്തു ജീവിച്ചിരുന്ന കാലത്ത് എഴുത്തു ശൈലിയിൽ ദൈവനാമം ഉപയോഗിച്ചിരുന്നതായി സെപ്റ്റുവിജന്റിന്റെ ചില കൈയെഴുത്തു പ്രതികളും സുചിപ്പിക്കുന്നു എബ്രായ ബൈബിളും സുചിപ്പിക്കുന്നു. കുടാതെ യേശു ഒരു എബ്രായനായതിനാൽ ദൈവനാമം ഉപയോഗിച്ചിരുന്നു. കാരണം യേശു യെശയ്യാപ്രവചനം ആലയത്തിലെ ചുരുളുകളിൽ നിന്ന് ഉറക്കെ വായിച്ച ഭാഗങ്ങളിലും,[8]സാത്താനോട് സംസാരിച്ചതായി സുവിശേഷങ്ങളിൽ[9] പറയുന്ന ഭാഗങ്ങളിലും യഹോവ(യ് ഹ് വ് ഹ്) എന്ന പിതാവിന്റെ നാമം ഉണ്ടായിരുന്നു. കൂടാതെ അവൻ അന്നത്തെ മതനേതാക്കന്മരുടെ പഠിപ്പിക്കലുകളെ വിമർശിച്ചു. പിതാവിന്റെ നാമം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ; അങ്ങയുടെ നാമം വിശുദ്ധികരിക്കേണമേ" എന്ന മാതൃകാ പ്രാർത്ഥനയാൽ അർത്ഥമാക്കുന്നു എന്ന് കരുതാം. കൂടാതെ യോഹന്നാൻ 17:26-ൽ "ഞാൻ നിന്റെ നാമം അവർക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും" എന്ന് യേശു പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ പറയുകയുണ്ടായി. വെളിപ്പാട് പുസ്റ്റ്കത്തിൽ "ഹല്ലെല്ല്യുയ" എന്ന ഹീബ്രു പദത്തിന്റെ അർത്ഥം "യാഹിനെ[യഹോവയെ] സ്തുതിക്കുക" എന്നാണ്. സംഭാഷണങ്ങളിൽ ദൈവനാമം ഉപയോഗിക്കുന്നത് ചില യഹുദ നേതാക്കന്മാർ ദൈവദുഷണമായി കണക്കാക്കുന്ന രീതി ക്രി.ശേ ഒന്നാം നുറ്റാണ്ടിന്റെ മദ്ധ്യത്തിൽ തുടക്കപെട്ടു. പുതിയ നിയമത്തിലെ ലഭ്യമായ കൈയെഴുത്തു പ്രതികളിൽ ദൈവനാമം കാണപ്പെടാത്ത് അതുകൊണ്ടാണെന്ന് കരുതപ്പെടുന്നു. ഭുരിപക്ഷം ആദിമ ക്രിസ്ത്യാനികളും യെഹുദരായിരുന്നതിനാൽ അവരെ ക്രിസ്ത്യാനിത്വത്തിലേക്ക് ആകർഷിക്കുന്നതിന് ദൈവനാമത്തിന്റെ ഉച്ചാരണം തടസ്സമിടാതിരിക്കാനും ഇത് സഹായകമായെന്ന് കരുതുന്നു.
Remove ads
യഹോവയുടെ സാക്ഷികൾ
യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവ എന്ന നാമത്തിന്—അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്—പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സർവ്വശക്തനായ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശു യഹോവയുടെ പുത്രനാണെന്നും അവൻ യഹോവയായ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥനാണെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. യേശു ഭൂമിയിലായിരുന്നപ്പൊഴും മറ്റും അവൻ യഹോവയോട് പ്രാർഥിച്ചതായി ബൈബിളിൽ പറയുന്നു. ദൈവത്തിനെ ആദ്യ സൃഷ്ടിയാണ് യേശു, അവൻ ദൈവമല്ല, എന്നവർ വിശ്വസിക്കുന്നു. യേശു എന്ന പേരിന്റെ അർത്ഥം "യഹോവ രക്ഷയാകുന്നു" എന്ന് അവർ ചൂണ്ടികാട്ടുന്നു. പല ക്രൈസ്തവ സഭകളും ബൈബിളിൽ ദൈവ നാമത്തിനു പകരം "കർത്താവ്", "ദൈവം" , "പിതാവ്" എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നതിനാൽ യേശുവും, യഹോവയും, പരിശുദ്ധാത്മാവും ഒന്നാണ് എന്ന് തെറ്റിദ്ധരിക്കാൻ കാരണമായി എന്നും ഇവർ കരുതുന്നു.
ആധുനിക തർക്കങ്ങൾ
ഉപയോഗിക്കരുത് എന്ന വാദം
റോമൻ കത്തോലിക്കരുടെയും മറ്റ് ചിലരുടെയും വാദമനുസരിച്ച് ദൈവനാമം എങ്ങനെ ഉച്ചരിക്കണമെന്നറിയാത്തതിനാൽ പകരം ദൈവം എന്ന് ഉപയോഗിക്കുന്നതാവും ഉചിതം എന്ന് പറയുന്നു.കൂടാതെ,"ദൈവനാമം വൃഥാ എടുക്കരുത്" എന്ന് ബൈബിളിലുള്ളതിനാൽ അത് ദൈവം എന്ന് എഴുതുന്നതാവും നല്ലത് എന്ന് അവർ കരുതുന്നു. യഹോവ എന്ന ദൈവനാമം ഉച്ചരിക്കുന്ന സ്വഭാവം ഈയിടെ കാണപ്പെടുന്നതിനാൽ അത് ആരാധനയിൽ ഉപയോഗിക്കാൻ പാടില്ലെന്ന് വത്തിക്കാൻ ഈയിടെ നടത്തിയ പ്രസ്താവന വളരെ വിമർശനങ്ങൾ പിടിച്ചു പറ്റിയിരുന്നു.[10]
ഉപയോഗിക്കണം എന്ന വാദം
"യേശു" എന്ന ദൈവപുത്രന്റെ നാമത്തിന്റെ മൂല എബ്രായ ഭാഷയിലുള്ള യഥാർത്ഥ ഉച്ചാരണം അറിയില്ലെങ്കിലും അതിനു പകരമായി പല ഭാഷകളിൽ മറ്റ് നാമങ്ങൾ ഉപയോഗിക്കുന്ന സ്ഥിതിക്ക് , "യഹോവ" എന്ന പിതാവായ ദൈവനാമവും സമാനമായി ഉപയോഗിക്കണമെന്ന് ചിലർ വാദിക്കുന്നു. ഒരു നാമത്തിന്റെ ഉച്ചാരണത്തെക്കാളുപരിയായി, ആ നാമത്താൽ അറിയപ്പെടുന്ന വ്യക്തിയെ തിരിച്ചറിയിക്കുന്നതാണ് പ്രധാനമെന്ന് അവർ കരുതുന്നു. കൂടാതെ "ഞാൻ യഹോവ അതു തന്നെ എന്റെ നാമം" എന്ന് ദൈവം മോശയ്ക്ക് വെളിപ്പെടുത്തിയതിനാലും, "യഹോവ എന്ന നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും" എന്ന് യോവേൽ പ്രവാചകന്റെ പുസ്തകത്തിൽ കാണപ്പെടുന്നതിനാലും രക്ഷിക്കപ്പെടാൻ ദൈവനാമം ഉപയോഗിക്കേണ്ടതാവശ്യമാണെന്നും ഇവർ പറയുന്നു.[11] പുതിയനിയമത്തിന്റെ ലഭ്യമായ മൂല ഗ്രീക്കു പ്രതികളിൽ യഹോവ എന്നതിനു പകരം "ദൈവം" എന്ന് ഉപയോഗിച്ചിരിക്കുന്നു എന്നതിനു പുറമെ, യഹോവ എന്ന പിതാവിന്റെ നാമം ഏതാണ്ട് 7000 പ്രാവശ്യം ഉള്ളപ്പോൾ യേശു എന്ന നാമം 500-ൽ പരം മാത്രമേ ഉള്ളു എന്നത് പരമ്പരാഗത ത്രിത്വ വിശ്വാസത്തിന് ആശയക്കുഴപ്പം ഉണ്ടാക്കും എന്ന ചിന്തയായിരിക്കാം പിൽകാല ക്രിസ്തീയ വിവർത്തകർ ദൈവനാമം ഉപയോഗിക്കാത്തതെന്ന് യഹോവയുടെ സാക്ഷികൾ അഭിപ്രായപെടുന്നു.
Remove ads
മലയാളത്തിൽ
മലയാളത്തിലെ ഒട്ടുമിക്ക ബൈബിളുകളിലും 'യഹോവ' എന്ന ദൈവനാമം ചില വാക്യങ്ങളിലെങ്കിലും ഉപയോഗിക്കുന്നു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യായുടെ സത്യവേദപുസ്തകമെന്ന ബൈബിൾ പരിഭാഷയുടെ പഴയനിയമത്തിൽ മാത്രം യഹോവ എന്ന പദം പിതാവിനെ നാമത്തെ കുറിക്കുന്നിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ചില മലയാളം ബൈബിളിൽ പുതിയനിയമത്തിലെ എബ്രായ ഉദ്ധരണികൾ വരുന്നിടത്ത് 'യഹോവ' എന്ന ദൈവനാമം ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണത്തിനു മത്തായി:4:10 ചില ബൈബിളിൽ[12] ഇങ്ങനെ വായിക്കുന്നു."യേശു സാത്താനോട്:സാത്താനേ,ദൂരെ പോകൂ!'നിന്റെ ദൈവമായ യഹോവയെയാണ് നീ ആരാധിക്കേണ്ടത്;അവനെ മാത്രമേ സേവിക്കാവൂ എന്ന് എഴുതിയിരിക്കുന്നു' എന്നു പറഞ്ഞു." യഹോവയുടെ സാക്ഷികളുടെ പുതിയ ലോക ഭാഷാന്തരം ബൈബിളിന്റെ പഴയനിയമത്തിനു പുറമേ പുതിയനിയമത്തിൽ 273 പ്രാവശ്യം യഹോവ എന്ന ദൈവനാമം കാണാം.
മലയാളത്തിലെ കത്തോലിക്കാ ബൈബിളിൽ(പി.ഓ.സി പ്രസിദ്ധീകരണം) യഹോവ എന്ന ദൈവനാമം ഒരിടത്തും കാണുന്നില്ല.പകരം "കർത്താവ്" എന്നോ "ദൈവം" എന്നോ ഉള്ള സ്ഥാനപേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും, "യഹോവ"(അല്ലെങ്കിൽ "യാഹ്‌വെ") യുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ (അടിക്കുറിപ്പുകളിലും സ്ഥലനാമങ്ങളിലും) കാണാം.
Remove ads
പരിഭാഷാ പ്രശ്നങ്ങൾ
പല ബൈബിൾ പരിഭാഷകളിലും യഹോവ എന്ന നാമത്തിനു പകരം കർത്താവെന്നോ ദൈവമെന്നോ ഉപയോഗിച്ചിരിക്കുന്നത് വായനാക്കാർക്ക് വാക്യം മനസ്സിലാക്കുന്നത് ബുദ്ധിമുട്ടാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് സങ്കീർത്തനം 110:3-ൽ ദാവിദ് എഴുതിയത് മലയാളം കത്തോലിക്ക ബൈബിളിൽ ഇപ്രകാരം വായിക്കുന്നു.
"കർത്താവ് എന്റെ കർത്താവിനോടു അരുളിചെയ്തതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക"
ഇവിടെ കർത്താവ് എന്ന സർവ്വനാമം രണ്ട് വ്യക്തികളെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നു. എന്നാൽ സത്യവേദപുസ്തകത്തിലെ പരിഭാഷ ഈ ആശയകുഴപ്പം ആദ്യത്തെ കർത്താവ് 'യഹോവ' എന്ന നാമം നിലനിർത്തികൊണ്ട് മാറ്റിയിട്ടുണ്ട്. അത് ഇപ്രകാരം വായിക്കുന്നു,
"യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക."
ഇവിടെ ദാവിദ് യേശുവിനെയാണ് വാസ്തവത്തിൽ "എന്റെ കർത്താവ്" എന്ന് പ്രാവചനീകമായി ഉദ്ധരിച്ചതെന്ന് പുതിയനിയമത്തിൽ എടുത്തുപറയുന്നുണ്ട്. [13][14][15]
Remove ads
വിലയിരുത്തൽ
വില്യം റോബെർട്ട് സ്മിത്ത് തന്റെ ബൈബിൾ നിഘണ്ടുവിൽ ഇപ്രകാരം ഉപസംഗ്രഹിച്ചു:"ദൈവ നാമത്തിന്റെ ഉച്ചാരണം എന്തുതന്നെയായിരുന്നാലും യഹോവതന്നെയാണോ എന്നതിൽ ഒരു ചെറിയ സംശയം നിലനിൽക്കും."[16] എന്നിരുന്നാലും തന്റെ നിഘണ്ടുവിൽ ഹിബ്രുനാമങ്ങൾ പരിഭാഷപ്പെടുത്തിയപ്പോൾ അദ്ദേഹം യഹോവ എന്ന നാമം തന്നെ ഉപയോഗിക്കുകയുണ്ടായി.ഈ മാതൃക പല ആധുനിക പ്രസിദ്ധീകരണങ്ങളും അനുകരിക്കുന്നു.
ഇവയും കാണുക
അവലംബം
കൂടുതലായ വായന
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads