യൂറോപ്പിൽ ഉൾപ്പെടുന്ന പരമാധികാര രാജ്യങ്ങളുടെയും ആശ്രിത പ്രദേശങ്ങളുടെയും പട്ടിക

From Wikipedia, the free encyclopedia

യൂറോപ്പിൽ ഉൾപ്പെടുന്ന പരമാധികാര രാജ്യങ്ങളുടെയും ആശ്രിത പ്രദേശങ്ങളുടെയും പട്ടിക
Remove ads

പൊതുവിൽ അംഗീകരിക്കപ്പെട്ട പല വ്യാഖാനങ്ങൾ പ്രകാരം ഭാഗികമായെങ്കിലും യൂറോപ്പ് ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക ആണ് താഴെ കൊടുത്തിരിക്കുന്നത്. ഭൂമിശാസ്‌ത്രപരമായോ നയതന്ത്രപരമായോ ഉള്ള വിവക്ഷകൾ ഇതിൽ ഉൾപ്പെടാം. 56 പരമാധികാര രാജ്യങ്ങളിൽ 6 രാജ്യങ്ങൾക്കു പരിമിതമായ അംഗീകാരമുള്ളവ യൂറോപ്പ് ഭൂപ്രദേശത്തു ഉൾപെടുന്നതോ രാജ്യാന്തര യൂറോപ്യൻ കൂട്ടായ്മകളിൽ അംഗത്വം ഉള്ളവയോ ആണ്. എട്ടു പ്രദേശങ്ങൾ യൂറോപ്യൻ രാജ്യങ്ങളുടെ ഭാഗമല്ലാത്തവയോ പ്രിത്യേക രാഷ്ട്രീയ പദവി ഉള്ളവയോ ആണ്. 

Thumb
  യൂറോപ്യൻ രാജ്യങ്ങൾ
  പൊതുവെ യൂറോപ്യൻ പ്രദേശങ്ങൾ ആയി അംഗീകരിക്കുന്ന പ്രദേശം
Remove ads

= യൂറോപ്പിന്റെ ഭൂമിശാസ്ത്ര അതിർത്തികൾ =

പൊതുവിൽ അംഗീകരിച്ച അതിർത്തി പ്രകാരം ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ വേർതിരിക്കുന്നത് കിഴക്കു, യൂറാൽ പർവ്വതനിര,[1] യൂറാൽ നദി, കാസ്പിയൻ കടൽ എന്നിവയും,[2] പടിഞ്ഞാറ്, ഗ്രെറ്റർ കോക്കാസസ് പർവത നിര[3] കരിങ്കടൽ എന്നിവയും ആണ്.[4][5] ഇത് പ്രകാരം അസർബെയ്ജാൻ, ജോർജിയ, ഖസാഖ്‌സ്ഥാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങൾ ഏഷ്യയിലും യൂറോപ്പിലും ഉൾക്കൊള്ളുന്നു.

സൈപ്രസ് ദ്വീപുകൾ ഏഷ്യാമൈനറിൽ (അനറ്റോളിയ) ഉൾപ്പെടുന്നു എങ്കിലും മിക്കപ്പോഴും ഒരു യൂറോപ്യൻ രാജ്യമായാണ് കണക്കാക്കുന്നത്. യൂറോപ്യൻ യൂണിയനിൽ അംഗവും ആണ്. [6] അർമേനിയ പൂർണമായി പടിഞ്ഞാറ് ഏഷ്യയിൽ ആണ് ഉൾപെടുന്നതെങ്കിലും പല യൂറോപ്യൻ സംഘടനകളിലും അംഗത്വമുള്ള രാജ്യമാണ്. [7]

മെഡിറ്ററേനിയൻ കടൽ ആഫ്രിക്കയെയും യൂറോപ്പിനെയും തമ്മിൽ കൃത്യമായി വേർതിരിക്കുന്നു എങ്കിലും ചില പാരമ്പരാഗത യൂറോപ്യൻ ദ്വീപുകൾ ആയ മാൾട്ട, സിസിലി, പാന്റലേറിയ, പെലാഗിയൻ ദ്വീപുകൾ എന്നിവ ആഫ്രിക്കൻ ഭൂഘണ്ട പ്രവിശ്യയിൽ ആണ് സ്ഥിതി ചെയ്യുന്നത്.[8] ഐസ്ലാൻഡ് ദ്വീപു മധ്യ-അറ്റലാന്റിക് പ്രവിശ്യയുടെ ഭാഗമാണ്.[9]

ഭൂമിശാസ്‌ത്രപരമായി യൂറോപ്പിന് പുറത്തുള്ള ചില പ്രദേശങ്ങൾ യൂറോപ്യൻ രാജ്യങ്ങളുമായി വളരെ ശക്തമായ രാഷ്ട്രീയ ബന്ധം പുലർത്തുന്നുണ്ട്. ഉദാഹരണത്തിന് ഗ്രീൻലാൻഡ് യൂറോപ്പുമായി സാമൂഹ്യ-രാഷ്ട്രീയ ബന്ധങ്ങൾ പുലർത്തുന്നു കൂടാതെ ഡെന്മാർക്കിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. പക്ഷെ ഭൂമിശാസ്ത്രപരമായി നോർത്ത് അമേരിക്കയുമായാണ് കൂടുതൽ അടുത്തു[10] ഇസ്രായേലിനെയും ചില സമയങ്ങളിൽ യൂറോപ്പിൽ ഉള്ള രാജ്യമായാണ് കണക്കാക്കുന്നത്.[അവലംബം ആവശ്യമാണ്]

കൂടുതൽ വിവരങ്ങൾ പതാക, ഭൂപടം ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads