അക്വാ റീജിയ

From Wikipedia, the free encyclopedia

അക്വാ റീജിയ
Remove ads

സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ട ലോഹങ്ങളുടെ ലായകമാണ് അക്വാ റീജിയ (Aqua regia) അഥവാ നൈട്രോ-ഹൈഡ്രോക്ലോറിക്‌ ആസിഡ്.

വസ്തുതകൾ Names, Identifiers ...
Thumb
ലോഹലവണനിക്ഷേപങ്ങൾ നീക്കം ചെയ്യാൻ പുതുതായി തയ്യാറാക്കിയ രാജദ്രാവകം
Thumb
തയ്യാറാക്കിയ ഉടനെ രാജദ്രാവകത്തിനു് നിറമില്ലെങ്കിലും നിമിഷങ്ങൾക്കുള്ളിൽ അതിനു് ഓറഞ്ച് നിറം കൈവരുന്നു. രാജദ്രാവകം ഉപയോഗിച്ച് NMR നാളികൾ ശുദ്ധീകരിക്കുന്ന പ്രക്രിയയാണു് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതു്.

അക്വാ റീജിയ എന്ന പദം ലത്തീൻ ഭാഷയിൽ നിന്നും പിറവിയെടുത്തതാണ്. രാജദ്രാവകം എന്നതാണ് അക്വാ റീജിയ എന്ന പദത്തിനർത്ഥം. ലോഹങ്ങളിൽ രാജപദവിയലങ്കരിക്കുന്ന സ്വർണത്തെ അലിയിക്കുന്നത് കൊണ്ടാണ് ഇതിനെ ഈ പേരിൽ വിളിക്കുന്നത്. ഗാഢ നൈട്രിക്,ഹൈഡ്രോക്ലോറിക് അമ്ലങ്ങൾ 1:3 എന്ന അനുപാതത്തിൽ കൂട്ടിച്ചേർത്താണ് അക്വാ റീജിയ ഉൽപാദിപ്പിക്കുന്നത്. ഇറിഡിയം, റുഥീനിയം, റോഡിയം എന്നീ ലോഹങ്ങൾ വളരെ കുറവായേ ഇതിൽ അലിയുന്നുള്ളൂ. അക്വാ റീജിയയിൽ ക്ലോറൈഡ് അയോണിന്റെ സാന്ദ്രത വളരെ കുടുതലാണ്. ഈ അയോണുകൾ ലോഹത്തോടു ചേർന്നു സാമാന്യം സ്ഥിരതയുളള സങ്കീർണ്ണമായ അയോൺ ലഭ്യമാക്കുന്നു. ചില ഇരുമ്പയിരുകൾ, ഫോസ്ഫേറ്റുകൾ, ശിലകൾ, ലോഹകിട്ടങ്ങൾ (dross), മിശ്രലോഹങ്ങൾ(alloys എന്നിവ ഈ ലായകത്തിൽ അലിയിക്കാം. കറുത്തീയം, രസം ആന്റിമണി, കൊബാൾട്ട് എന്നിവയുടെ സൾ‍ഫൈഡുകളെയും ഇതിൽ അലിയിക്കാം. അതു കൊണ്ട് തന്നെ രാസവിശ്ലേഷണ പ്രക്രിയകളിൽ ഇത് വളരെയധികം പ്രയോജനപ്പെടുന്നു.

പ്രധാനമായും അക്വാ റീജിയ ഉൽപ്പാദിപ്പിക്കുന്നതു് ഏറ്റവും ശുദ്ധമായ (99.999%)സ്വർണ്ണമോ പ്ലാറ്റിനമോ ഉൽപ്പാദിപ്പിക്കാനാണു്. വോഹ്ൾവിൽ എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ, വ്യാവസായികാടിസ്ഥാനത്തിൽ ഇത്തരം സ്വർണ്ണം നിർമ്മിക്കാൻ ഇലക്ട്രോളൈറ്റ് (വിശ്ലേഷണദ്രവം) ആയി ഉപയോഗിക്കുന്നതു് ക്ലോറോഓറിക് ആസിഡിന്റെ ജലലായനിയാണു്. അക്വാ റീജിയയിൽ സ്വർണ്ണം ലയിപ്പിച്ചുചേർത്തു് ആ ലായനിയെ സാവധാനം ബാഷ്പീകരിച്ചാണു് ജലത്തിൽ പോലും എളുപ്പത്തിൽ ലയിച്ചുചേരുന്ന, പൊടിരൂപത്തിലുള്ള ക്ലോറോ-ഓറിക് ആസിഡ് ഉണ്ടാക്കുന്നതു്.

അങ്ങേയറ്റത്തെ കൃത്യത വേണ്ട രാസപരീക്ഷണശാലകളിൽ ഗ്ലാസ്സ് പാത്രങ്ങളും മറ്റും വൃത്തിയാക്കാനും അക്വാ റീജിയ ഉപയോഗിക്കുന്നുണ്ടു്. ആണവകാന്തിക റിസോണൻസ് സ്പെക്ട്രോഗ്രാഫി ( NMR) പോലുള്ള പരീക്ഷണങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന ക്രോമിക് ആസിഡ് ദ്രാവകങ്ങളുടെ നേരിയ അവശിഷ്ടങ്ങൾ പോലും സ്പെക്ട്രം ഫലങ്ങളെ ബാധിക്കുന്നതു് ഒഴിവാക്കാനാണു് ഇത്തരം സാഹചര്യങ്ങളിൽ രാജദ്രാവകം തന്നെ ഉപയോഗിക്കുന്നതു്.

Remove ads

സമാനമായ മറ്റു മിശ്രിതങ്ങൾ

ഹൈഡ്രോക്ലോറിക് അമ്ലത്തിനു പകരം, ഹൈഡ്രോബ്രോമിക് അമ്ലം ചേർത്തുണ്ടാക്കുന്ന നൈട്രോ-ഹൈഡ്രോബ്രോമിക് ആസിഡും സമാനമായ ഗുണങ്ങൾ പ്രദർശിപ്പിക്കുന്നു. എന്നാൽ നൈട്രോ-ഹൈഡ്രോഫ്ലൂറിക് ആസിഡ് മിക്കവാറും എല്ലാ ലോഹങ്ങളേയും ലയിപ്പിക്കുമെങ്കിലും, സ്വർണവും, പ്ലാറ്റിനവും അതിനെ പ്രതിരോധിക്കുന്നു.


Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads