രാസസമവാക്യം
From Wikipedia, the free encyclopedia
Remove ads
ഒരു രാസപ്രവർത്തനത്തിന്റെ പ്രതീകാത്മ രൂപമാണ് രാസമവാക്യം. ഒരു രാസസമവാക്യത്തിൽ അഭികാരകകങ്ങൾ ഒരു രേഖയുടെ ഇടതുവശത്തും ഉത്പന്നങ്ങൾ വലതുവശത്തും രേഖപ്പെടുത്തുന്നു.[1] അഭികാരകകങ്ങളെയും ഉത്പന്നങ്ങളെയും സൂചിപ്പിക്കുന്ന രാസസൂത്രമുപയോഗിച്ചാണ് രാസമവാക്യം നിർമ്മിക്കുന്നത്. 1615 ൽ ഴാങ്ങ് ബെഗ്വിനാണ് ആദ്യത്തെ രാസസമവാക്യം ഉണ്ടാക്കിയത്.[2]

രൂപം
ഒരു രാസസമവാക്യം അഭികാരകങ്ങളുടെയും ഉത്പന്നങ്ങളുടെയും രാസസൂത്രങ്ങൾ ചേർന്നതാണ്. ഇവ ഒരു രേഖയുടെ ഇരുവശത്തുമായി രേഖപ്പെടുത്തുന്നു. ഇടതുവശത്തുരേഖപ്പെടുത്തുന്ന അഭികാരകങ്ങൾ പ്രതിപ്രവർത്തിച്ച് വലതുവശത്തുള്ള ഉത്പന്നങ്ങൾ ഉണ്ടാവുന്നു എന്നാണ് രാസസമവാക്യം സൂചിപ്പിക്കുന്നത്. രാസസമവാക്യത്തിൽ ഓരോ മൂലകത്തിന്റെയും സംയുക്തത്തിന്റെയും രാസസൂത്രം ഒരു അധിക ചിഹ്നം കൊണ്ട് വേർതിരിക്കുന്നു.
ഉദാഹരണത്തിന് ഹൈഡ്രോക്ലോറിക് അമ്ലവും സോഡിയവും തമ്മിലുള്ള രാസപ്രവർത്തനത്തിന്റെ രാസസമവാക്യം താഴെകാണും പ്രകാരം എഴുതാം.
- 2 HCl + 2 Na → 2 NaCl + H
2
ഈ രാസസമവാക്യം രണ്ട് ഹൈഡ്രോക്ലോറിക് അമ്ലവും രണ്ട് സോഡിയവും പ്രതിപ്രവർത്തിച്ച് രണ്ട് സോഡിയംക്ലോറൈഡും ഒരു ഹൈഡ്രജൻ തന്മാത്രയും ഉണ്ടാവുന്നു എന്ന് വായിക്കാം. എന്നാൽ സങ്കീർണ്ണ രാസസംയുക്തങ്ങൾ ഉൾപ്പെടുന്ന രാസസമവാക്യങ്ങൾ ഐയുപിഎസി സംജ്ഞ പ്രകാരമാണ് വായിക്കേണ്ടത്. അതുപ്രകാരം മുകളിലെ രാസസമവാക്യം "ഹൈഡ്രോക്ലോറിക് അമ്ലവും സോഡിയവും പ്രതിപ്രവർത്തിച്ച് സോഡിയംക്ലോറൈഡും ഹൈഡ്രജൻ വാതകവും ഉണ്ടാവുന്നു" എന്ന് വായിക്കണം.
Remove ads
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads