റിഹാന

From Wikipedia, the free encyclopedia

റിഹാന
Remove ads

ഒരു ബാർബഡിയേൻ ഗായികയും ഗാനരചയിതാവുമാണ് റോബിൻ റിഹാന ഫെന്റി എന്ന റിഹാന.(ജനനം: ഫെബ്രുവരി 20 1988).

വസ്തുതകൾ റിഹാന, ജനനം ...

20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ്. ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ പതിനാല് ഒന്നാം സ്ഥാനത്ത് എത്തിയ ഗാനങ്ങൾ ഏറ്റവും വേഗത്തിൽ കൈവരിച്ച കലാകാരിയാണ്.[1][2][3]. തന്റെ സംഗീത ജീവിതത്തിനിടയിൽ 8 ഗ്രാമി, 12 അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും റിഹാനയെ യഥാക്രമം തങ്ങളുടെ ലോകത്തിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടികയിലും ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യകതികളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട് [4]

Remove ads

ആദ്യകാലം

റോബിൻ റിഹാന ഫെന്റി 1988 ഫെബ്രുവരി 20 ന് ബാർബഡോസിലെ സെന്റ് മൈക്കിളിൽ ജനിച്ചു. ഒരു കണക്കെഴുത്തുകാരിയായ മോണിക്ക (മുമ്പ്, ബ്രെയ്ത്ത്വൈറ്റ്), പണ്ടകശാലാ മേൽനോട്ടക്കാരൻ റൊണാൾഡ് ഫെന്റി എന്നിവരുടെ പുത്രിയായിരുന്നു അവർ.[5][6] റോറെ, രാജാദ് ഫെന്റി എന്നീ സഹോദരങ്ങളും  പിതാവിന്റെ മുൻ ബന്ധങ്ങളിൽ നിന്ന് വ്യത്യസ്ത അമ്മമാർക്ക് ജനിച്ച രണ്ട് അർദ്ധസഹോദരിമാരും ഒരു അർദ്ധസഹോദരനും അവർക്കുണ്ട്.[7][8] ബ്രിഡ്‌ജ്ടൗണിലെ മൂന്ന് ബെഡ്‌റൂമുള്ള ബംഗ്ലാവിൽ വളർന്ന അവൾ തെരുവിലെ ഒരു തട്ടുകടയിൽ പിതാവിനൊപ്പം വസ്ത്രങ്ങൾ വിറ്റിരുന്നു. പിതാവിന്റെ മദ്യപാനവും കൊക്കെയ്ൻ ആസക്തിയും അവളുടെ ബാല്യകാലത്തെ വളരെയധികം ബാധിച്ചിരുന്നതോടൊപ്പം ഇത് മാതാപിതാക്കളുടെ ദാമ്പത്യജീവിതത്തിലെ താളപ്പിഴകൾക്കും കാരണമായി. മാതാവിനെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്ന പിതാവിന്റെ അടിപിടികൾ‌ ശമിപ്പിക്കുന്നതിന് റിഹാന ശ്രമിക്കുമായിരുന്നു.[9]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads